Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇനി ചന്ദ്രനിലും ചൊവ്വയിലും കൃഷി നടത്താം; നാസയുടെ പരീക്ഷണശാലയിൽ സൃഷ്ടിച്ചെടുത്ത ചൊവ്വയിലെയും ചന്ദ്രനിലെയും മണ്ണിൽ ചെടി നട്ടു വളർത്തിയത് നെതർലൻഡ്‌സ് ഗവേഷകർ; ചീര ഒഴിച്ച് നട്ടതെല്ലാം വിളവ് തന്നതിൽ പ്രതീക്ഷയുമായി വാഹനിങെ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ

ഇനി ചന്ദ്രനിലും ചൊവ്വയിലും കൃഷി നടത്താം; നാസയുടെ പരീക്ഷണശാലയിൽ സൃഷ്ടിച്ചെടുത്ത ചൊവ്വയിലെയും ചന്ദ്രനിലെയും മണ്ണിൽ ചെടി നട്ടു വളർത്തിയത് നെതർലൻഡ്‌സ് ഗവേഷകർ; ചീര ഒഴിച്ച് നട്ടതെല്ലാം വിളവ് തന്നതിൽ പ്രതീക്ഷയുമായി വാഹനിങെ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ഇനി ഇപ്പോൾ ചന്ദ്രനിലും ചൊവ്വയിലുമെല്ലാം കൃഷി നടത്താം. യുഎസ് ബഹിരാകാശ ഏജൻസിയായ നാസയുടെ പരീക്ഷണശാലയിൽ സൃഷ്ടിച്ചെടുത്ത ചൊവ്വയിലെയും ചന്ദ്രനിലെയും മണ്ണിൽ നെതർലൻഡ്‌സ് ഗവേഷകർ 10 ഇനം ചെടികളാണ് നട്ടുവളർത്തിയത്. ഇതിൽ ഒൻപതെണ്ണവും നന്നായി തന്നെ വളരുകയും അവയിൽനിന്ന് വിളവെടുക്കുകയും ചെയ്തു. ചൊവ്വയിലും ചന്ദ്രനിലും മനുഷ്യന് താമസിക്കാനുള്ള സാധ്യതകളിലേക്കുള്ള ഒരു പുതിയ ചുവട് കൂടിയാണ് ഇത്തരത്തിൽ കൃഷി സാധ്യമാണെന്നുള്ള കണ്ടെത്തൽ. നെതർലൻഡ്‌സിലെ പ്രശസ്തമായ വാഹനിങെ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ തക്കാളി, ചീര, മുള്ളങ്കി, വരക്, പയർ, ആശാളി, വെളുത്തുള്ളിപ്പുല്ല് എന്നിവയടക്കമുള്ളവയാണ് കൃഷി ചെയ്തത്.

കൃഷി ചെയ്തതിൽ ചീര മാത്രമാണ് വളരാതിരുന്നത്. മനുഷ്യൻ ചന്ദ്രനിലോ ചൊവ്വയിലോ പോകുകയാണെങ്കിൽ സ്വന്തമായി വിളകൾ വളർത്തേണ്ടി വരുമെന്ന് പഠനം നടത്തിയ ശാസ്ത്രജ്ഞർ പറയുന്നു. വിഗെർ വാമെലിങ്ക് എന്ന ഗവേഷകനും ശാസ്ത്രജ്ഞരും ചേർന്ന് എഴുതിയ ''ചൊവ്വയിലെയും ചന്ദ്രനിലെയും വിത്തുകളുടെ വിളവളർച്ചയും പ്രവർത്തനക്ഷമതയും'' എന്ന ലേഖനം ഡി ഗ്രുയിറ്ററിന്റെ ഓപ്പൺ ആക്‌സസ് ജേണലായ ഓപ്പൺ അഗ്രികൾച്ചറിലാണ് പ്രസിദ്ധീകരിച്ചത്. 2015 ൽ പുറത്തിറങ്ങിയ 'ദ് മാർഷ്യൻ' എന്ന ഹോളിവുഡ് സിനിമയിൽ ചൊവ്വയിൽ അകപ്പെട്ടു പോയ ബഹിരാകാശ സഞ്ചാരി അവിടെ ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നത് സിനിമയിൽ ചിത്രീകരിച്ചിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP