Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എം.എസ്സി പഠനകാലത്ത് പരിചയപ്പെട്ട യുവാവുമായി പ്രണയത്തിലായി; കാമുകൻ മറ്റൊരു യുവതിയെ വിവാഹം കഴിച്ചു വഞ്ചിച്ചപ്പോൾ ഹൃദയംപൊട്ടി; പ്രണയം അറിഞ്ഞ് നവവധു പിണങ്ങിപ്പോയതോടെ വീണ്ടും പഴയബന്ധം പുനഃസ്ഥാപിച്ചു; കാമുകി ഗർഭിണിയാണെന്ന് അറിഞ്ഞതോടെ യുവാവ് ആത്മഹത്യ ചെയ്തു; പഠനം നിർത്തി ഗർഭവിവരം ആരെയും അറിയിക്കാതെ വീട്ടിൽ കഴിഞ്ഞ യുവതി പ്രസവിച്ചത് ആൺകുഞ്ഞിനെ; സഹപാഠിയോട് കുഞ്ഞു ചാപിള്ളയാണെന്നു പറഞ്ഞതോടെ കൊലപാതകമെന്ന് സംശയം; വാത്തിക്കുടിയിലെ അവിവാഹിതയായ അമ്മ കസ്റ്റഡിയിൽ

എം.എസ്സി പഠനകാലത്ത് പരിചയപ്പെട്ട യുവാവുമായി പ്രണയത്തിലായി; കാമുകൻ മറ്റൊരു യുവതിയെ വിവാഹം കഴിച്ചു വഞ്ചിച്ചപ്പോൾ ഹൃദയംപൊട്ടി; പ്രണയം അറിഞ്ഞ് നവവധു പിണങ്ങിപ്പോയതോടെ വീണ്ടും പഴയബന്ധം പുനഃസ്ഥാപിച്ചു; കാമുകി ഗർഭിണിയാണെന്ന് അറിഞ്ഞതോടെ യുവാവ് ആത്മഹത്യ ചെയ്തു; പഠനം നിർത്തി ഗർഭവിവരം ആരെയും അറിയിക്കാതെ വീട്ടിൽ കഴിഞ്ഞ യുവതി പ്രസവിച്ചത് ആൺകുഞ്ഞിനെ; സഹപാഠിയോട് കുഞ്ഞു ചാപിള്ളയാണെന്നു പറഞ്ഞതോടെ കൊലപാതകമെന്ന് സംശയം; വാത്തിക്കുടിയിലെ അവിവാഹിതയായ അമ്മ കസ്റ്റഡിയിൽ

മറുനാടൻ മലയാളി ബ്യൂറോ

ചെറുതോണി: ഇടുക്കി മുരിക്കാശ്ശേരിക്കു സമീപം വാത്തിക്കുടിയിലെ വീട്ടിൽ, നവജാതശിശുവിന്റെ മൃതദേഹം കവറിൽ പൊതിഞ്ഞ് ബാഗിലാക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മ പൊലീസ് കസ്റ്റഡിയിൽ. നവജാത ശിശുവിനെ  ബാഗിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയതോടെ കൊലപാതകമാണോ എന്ന സംശയം ഉടലെടുത്തു. ഇതോടെയാണ് പൊലീസ് നടപടികൾ സ്വീകരിച്ചത്. ഇരുപതു വയസുപ്രായമുള്ള അമ്മയെയാണ് മുരിക്കാശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. കുഞ്ഞ് ചാപിള്ള ആണെന്നായിരുന്നു യുവതി പൊലീസിന് നൽകിയ മൊഴി. പ്രസവശേഷം കടുത്ത രക്തസ്രാവമുണ്ടായതിനെത്തുടർന്ന് ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്: അവിവാഹിതയായ പെൺകുട്ടി ചൊവ്വാഴ്‌ച്ച രാത്രിയാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്. പെൺകുട്ടി ഗർഭിണിയായ വിവരം അധികമാർക്കും അറിവില്ലായിരുന്നു. അവിഹിത ഗർഭമായതിനാൽ യുവതി കുറച്ചു കാലമായി വീട്ടിൽ തന്നെയാണ് കഴിഞ്ഞു വന്നത്. എന്നാൽ, യുവതി ഗർഭിണി ആയിരുന്നു എന്നറിയാമായിരുന്ന സഹപാഠിയോട് കുഞ്ഞ് ചാപിള്ളയായിരുന്നു എന്നാണ് യുവതി പറഞ്ഞത്. ഫോണിലൂടെയാണ് ഇക്കാര്യ അറിയിച്ചത്. എന്നാൽ ഇത് വിശ്വസിക്കാൻ സഹപാഠി തയ്യാറായില്ല. തുടർന്ന് കുഞ്ഞിന്റെ ഫോട്ടോ അയച്ചു നൽകാൻ ആവശ്യപ്പെട്ടു.

കുഞ്ഞിന്റെ ചിത്രം ലഭിച്ചതോടെ കുഞ്ഞിനെ അപായപ്പെടുത്തിയതാണോ എന്ന് സഹപാഠിക്ക് സംശയം തോന്നി. തുടർന്ന് സഹപാഠി മുരിക്കാശ്ശേരി പൊലീസിൽ രാത്രിതന്നെ വിവരം അറിയിക്കുകയായിരുന്നു. ഇയാളെയും കൂട്ടി പൊലീസ് സ്ഥലത്തെത്തി വീട്ടിൽ പരിശോധന നടത്തുകയും ശിശുവിന്റെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.

എം.എസ്സി.ക്ക് പഠിച്ചിരുന്ന യുവതി മണിയാറൻകുടി സ്വദേശിയായ യുവാവുമായി പ്രണയത്തിലായിരുന്നു. ഇവർ തമ്മിൽ വിവാഹം കഴിക്കുമെന്ന ഘട്ടം വരെ ഉണ്ടായിരുന്നു. എന്നാൽ, പിന്നീട് യുവതിയെ വിവാഹം കഴിക്കാതെ യുവാവ് മറ്റൊരു പെൺകുട്ടിയെ കല്ല്യാണം കഴിച്ചു. എന്നാൽ, യുവാവിന്റെ ഈ ദാമ്പത്യം അധികം കാലം നീണ്ടില്ല. പ്രണയം അറിഞ്ഞതോടെ നവവധു പിണങ്ങിപ്പോയി. ഇതോടെ യുവാവ് തന്റെ പൂർവ്വകാല കാമുകിയുമായി വീണ്ടും അടുത്തു. വീണ്ടും പ്രണയം പൂത്തുലയുകുയം ബന്ധം സ്ഥാപിക്കുകയും ചെയ്തു. ഇതിനിടെ യുവതി ഗർഭിണിയാണെന്നറിഞ്ഞതോടെ ഓഗസ്റ്റ് 25-ന് ഇയാൾ ആത്മഹത്യചെയ്തു.

യുവതിയെ സംബന്ധിച്ചിടത്തോളം വലിയ ഷോക്കായിരുന്നു കാമുകന്റെ ആത്മഹത്യ. ഇതോടെ ഇയാളുടെ മരണശേഷം പഠനം നിർത്തിയ യുവതി ഗർഭിണിയാണെന്ന വിവരം പുറത്താരേയും അറിയിക്കാതെ വീട്ടിൽ കഴിയുകയായിരുന്നു. വീട്ടിൽ നിന്നും യുവതി അധികം പുറത്തിറങ്ങുക പോലും ഉണ്ടായില്ല. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. യുവതിയുടെ മൊഴി പൊലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല. പൊലീസും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം ഇവരെ വിശദമായി ചോദ്യംചെയ്യും. അസ്വാഭാവിക മരണത്തിന് മുരിക്കാശ്ശേരി പൊലീസ് കേസെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP