Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരു നടുക്കുന്ന പ്രളയം കൂടി സമ്മാനിച്ച് കേരളത്തിൽ നിന്നും കാലവർഷം വിട പറഞ്ഞു; ഇനി തുലാവർഷത്തിന്റെ നാളുകൾ; അടുത്ത നാലു ദിവസം ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ റിപ്പോർട്ട്; പത്തു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു; ഇടിമിന്നൽ അപകടങ്ങൾ ഒഴിവാക്കാൻ ജാഗ്രത പാലിക്കണമെന്നു ദുരന്തനിവാരണ അഥോറിറ്റി; കന്യാകുമാരി, മാലദ്വീപ് പ്രദേശങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വേഗത്തിൽ കാറ്റടിക്കാൻ സാധ്യത; തീരങ്ങളിൽ മീൻപിടുത്തം വിലക്കി

ഒരു നടുക്കുന്ന പ്രളയം കൂടി സമ്മാനിച്ച് കേരളത്തിൽ നിന്നും കാലവർഷം വിട പറഞ്ഞു; ഇനി തുലാവർഷത്തിന്റെ നാളുകൾ; അടുത്ത നാലു ദിവസം ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ റിപ്പോർട്ട്; പത്തു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു; ഇടിമിന്നൽ അപകടങ്ങൾ ഒഴിവാക്കാൻ ജാഗ്രത പാലിക്കണമെന്നു ദുരന്തനിവാരണ അഥോറിറ്റി; കന്യാകുമാരി, മാലദ്വീപ് പ്രദേശങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വേഗത്തിൽ കാറ്റടിക്കാൻ സാധ്യത; തീരങ്ങളിൽ മീൻപിടുത്തം വിലക്കി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ നടുക്കുന്നൊരു പ്രളയം കൂടി കേരളത്തിന് നൽകി തെക്ക് പടിഞ്ഞാറൻ കാലവർഷം പിൻവാങ്ങി. കേരളത്തിൽ തുലാവർഷം തുടങ്ങിയതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതോടെ നാലുദിവസം ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. ചില സ്ഥലങ്ങളിൽ അതിശക്തമായ മഴപെയ്യാം. വ്യാഴാഴ്ച പത്തു ജില്ലകളിൽ മഞ്ഞജാഗ്രത പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണിത്.

തുലാവർഷത്തിന്റെ പതിവനുസരിച്ച് ഉച്ചയോടെ ഇടിമിന്നലും മഴയുമുണ്ടാവും. ഇടിമിന്നൽ അപകടങ്ങൾ ഒഴിവാക്കാൻ ജാഗ്രത പാലിക്കണമെന്നു ദുരന്തനിവാരണ അഥോറിറ്റി നിർദ്ദേശിച്ചു. കന്യാകുമാരി, മാലദ്വീപ് പ്രദേശങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വേഗത്തിൽ കാറ്റടിക്കാൻ സാധ്യതയുണ്ട്. ഈ തീരങ്ങളിൽ വ്യാഴാഴ്ച മീൻപിടിത്തം വിലക്കി. തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ പിന്മാറ്റം ബുധനാഴ്ച സ്ഥിരീകരിച്ചു. അതോടൊപ്പം, വടക്കുകിഴക്കൻ കാലവർഷത്തിന്റെ വരവും കാലാവസ്ഥാവകുപ്പ് പ്രഖ്യാപിച്ചു. ഒക്ടോബർ ഒന്നുമുതൽ ഡിസംബർ 31 വരെയാണു കേരളത്തിൽ തുലാമഴക്കാലം. ഒക്ടോബർ 15-നാണ് സാധാരണയായി തുലാവർഷമെത്തുന്നത്.

ശ്രീലങ്കയുടെ വടക്കൻതീരം മുതൽ കേരളത്തിന്റെ വടക്കൻതീരംവരെ നീളുന്ന ന്യൂനമർദപാത്തി നിലവിലുണ്ട്. ബംഗാൾ ഉൾക്കടലിൽ ലങ്കൻതീരംമുതൽ ആന്ധ്രാതീരംവരെ കിഴക്കൻ കാറ്റിന്റെ തരംഗപ്രവാഹവുമുണ്ട്. ഈ സാഹചര്യങ്ങൾ കേരളത്തിൽ ശക്തമായ മഴയ്ക്ക് അനുകൂലമാണ്. കഴിഞ്ഞ വർഷത്തേക്കാൾ നേരത്തെയാണ് ഇക്കുറി തുലാവർഷത്തിന്റെ വരവ്. ഒക്ടോബർ ഒന്നു മുതൽ പെയ്യുന്ന മഴ വടക്ക് കിഴക്കൻ കാലവർഷമഴയായി തന്നയാകും കണക്കാക്കുന്നത്. എന്നാൽ, മൺസൂൺ പിൻവാങ്ങിയതോടെ തുലാമഴ കേരളത്തിൽ പെയ്തു തുടങ്ങി.

സംസ്ഥാനത്ത് ഇത്തവണ മൺസൂൺ ഒരാഴ്ചയോളം താമസിച്ചായിരുന്നു എത്തിയത്. ജൂൺ ഒന്നിന് എത്തേണ്ട മൺസൂൺ ജൂൺ 8നാണ് എത്തിയത്. 41 ദിവസമെടുത്ത് ജൂലൈ 19ന് രാജ്യം മുഴുവൻ മഴ എത്തി. പിൻവാങ്ങൽ ആരംഭിച്ചത് ഈ മാസം 9ന് മാത്രം. കഴിഞ്ഞ വർഷം 22 ദിവസമെടുത്തു കാലവർഷം പൂർണമായി പിൻവാങ്ങാൻ. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരം സെപ്റ്റംബർ 30 വരെ, ലഭിക്കുമെന്ന് പ്രവചിച്ചതിനെക്കാൾ 13 ശതമാനം അധികമഴയാണ് കേരളത്തിന് ലഭിച്ചത്. തുടർച്ചയായ രണ്ടാം വർഷമാണ് പ്രവചനത്തെക്കാൾ കൂടുതൽ മഴ കേരളത്തിന് ലഭിക്കുന്നത്.

തെക്ക് പടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങിയതോടെ ഈ മാസം 17ന് തുലാവർഷം തുടങ്ങിയെന്നാണ് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്. അരമണിക്കൂർ വരെയാണ് മിന്നലും ഇടിയുമാണ് പലയിടത്തും അനുഭവപ്പെടുന്നത്. സൂര്യ രശ്മികൾ കുത്തനെ പതിക്കുന്ന സമയയതിനാൽ പ്രാദേശികമായ ചൂടിന്റെ വ്യാപ്തിയാണ് ഇതിനുകാരണമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP