Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സയനൈഡ് ജോളിക്ക് വ്യാജ ഒസ്യത്ത് തയ്യാറാക്കാൻ സഹായിച്ചതിന് പുറത്താക്കപ്പെട്ടത് സിപിഎം കട്ടാങ്ങൽ ലോക്കൽ സെക്രട്ടറി; സ്ത്രീ വിഷയത്തിൽ നടപടിയെടുത്ത് പാർട്ടി ജില്ലാകമ്മിറി അംഗത്തിനെയും തരം താഴ്‌ത്തി; ഡിവൈഎഫ്ഐ ചൂലൂർ മേഖല കമ്മിറ്റി സെക്രട്ടറിയും ഡിവൈഎഫ്ഐ ജില്ലാ കമ്മിറി അംഗവും പെട്ടതും സ്ത്രീ വിഷയത്തിൽ; ഏരിയാ സെക്രട്ടറിക്കെതിരെ ആരോപണം വന്നത് ബാങ്കിൽ സാമ്പത്തിക തിരിമറി നടത്തിയൈന്ന്; കുന്ദമംഗലത്ത് സിപിഎമ്മിൽ വൻ പ്രതിസന്ധി

സയനൈഡ് ജോളിക്ക് വ്യാജ ഒസ്യത്ത്  തയ്യാറാക്കാൻ സഹായിച്ചതിന് പുറത്താക്കപ്പെട്ടത് സിപിഎം കട്ടാങ്ങൽ ലോക്കൽ സെക്രട്ടറി; സ്ത്രീ വിഷയത്തിൽ നടപടിയെടുത്ത് പാർട്ടി ജില്ലാകമ്മിറി അംഗത്തിനെയും തരം താഴ്‌ത്തി; ഡിവൈഎഫ്ഐ ചൂലൂർ മേഖല കമ്മിറ്റി സെക്രട്ടറിയും ഡിവൈഎഫ്ഐ ജില്ലാ കമ്മിറി അംഗവും പെട്ടതും സ്ത്രീ വിഷയത്തിൽ; ഏരിയാ സെക്രട്ടറിക്കെതിരെ ആരോപണം വന്നത് ബാങ്കിൽ സാമ്പത്തിക തിരിമറി നടത്തിയൈന്ന്; കുന്ദമംഗലത്ത് സിപിഎമ്മിൽ വൻ പ്രതിസന്ധി

മറുനാടൻ മലയാളി ബ്യൂറോ

 കോഴിക്കോട്: ജില്ലയിലെ സിപിമ്മിന്റെ ശക്തി കേന്ദ്രമായ കുന്ദമംഗലത്ത് പാർട്ടി നേരിടുന്നത് വൻ പ്രതിസന്ധി. സാമ്പത്തിക അഴിമതിയും സ്ത്രീവിഷയങ്ങളും കൊണ്ട് പാർട്ടി ജനമധ്യത്തിൽ നാണം കെട്ട അവസ്ഥയിലാണ്. സിപിഎമ്മിലെ ഉന്നതരായ നേതാക്കളും യുവജന നേതാക്കളുമാണ് ആരോപണ വിധേയരെന്നതാണ് അണികൾക്കിടയിലെ രോഷത്തിന് കാരണമായിരിക്കുന്നത്. ജില്ലാ കമ്മറ്റി അംഗവും ഏരിയ സെക്രട്ടറിയും ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റി മെമ്പറും ഏരിയാ കമ്മറ്റി അംഗവുമാണ് ആരോപണത്തിലുൾപ്പെട്ടത്. കട്ടാങ്ങൽ ലോക്കൽ കമ്മറ്റി സെക്രട്ടറിയായ കെ. മനോജിനാണ് കൂടത്തായിലെ കൂട്ടക്കൊലക്കേസ് പ്രതി ജോളി ജോസഫിന് വ്യാജ ഒസ്യത്ത് തയ്യാറാക്കാൻ സഹായിച്ചതിന് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടത്.

ഈ ഊരാക്കുടുക്കകളിൽ നിന്നും തലയൂരാനാകാത്ത വിധം നിൽക്കുമ്പോഴാണ് സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട് മൂന്ന് നേതാക്കൾക്കെതിരെ പാർട്ടി നടപടി സ്വീകരിച്ചത് വഴി കുന്ദമംഗലത്തെ സിപിഎം വീണ്ടും കുരുക്കിൽപെട്ടത് . പെരുമാറ്റ ദൂഷ്യം കാരണം പാർട്ടിയിലെ മൂന്ന് നേതാക്കളെ പാർട്ടി നടപടിയെടുത്തിട്ടുണ്ട്. സിപിഐഎം ജില്ലാ കമ്മറ്റി അംഗവും മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായ കുന്ദമംഗലത്തെ പാർട്ടിയുടെ അവസാന വാക്കുമായിരുന്ന തെഞ്ചേരി വേലായുധനെതിരെ പാർട്ടി ജില്ലാ കമ്മറ്റി നടപടിയെടുത്ത തെന്നാണ് സൂചന. സമാനമായ കേസ്സിൽ മറ്റ് രണ്ട് നേതാക്കളും പാർട്ടി നടപടി നേരിട്ടിട്ടുണ്ട് .ഡിവൈഎഫ്ഐ ചൂലൂർ മേഖല കമ്മറ്റി സെക്രട്ടറിയായിരുന്നു അജേഷിനെതിരെയും നടപടി ഉണ്ടായിട്ടുണ്ട്. ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റി അംഗമായ നിധീഷിനെതിരെയും സ്ത്രീവിഷയത്തിൽ പാർട്ടി നടപിയെടുത്തിട്ടുണ്ട്.

എന്നാൽ ഈ വിഷയം സോഷ്യൽ മീഡിയയിൽ അടക്കം പ്രചരിച്ചിട്ടും സിപിഎം നേതാക്കൾ ഇതിന് മറുപടി പറയാൻ തയ്യാറായിട്ടില്ല. സിപിഎമ്മിന്റെ എല്ലാ പരിപാടികളിലും മുൻ നിരയിൽ ഉണ്ടാവുന്ന ഈ നേതാക്കൾ ഈയിടെ ഗതാഗത വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്ത കുരിക്കത്തൂരിൽ നടന്ന ടി.പി ബാലകൃഷ്ണൻ നായർ അനുസ്മരണ പരിപാടിയിൽ നിന്ന് വിട്ടുനിന്നത് പാർട്ടി നടപടിയുടെ ഭാഗമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഡിവൈഎഫ്ഐ ചൂലൂർ മേഖല കമ്മറ്റി സെക്രട്ടറിക്കെതിരെ പാർട്ടി നടപടി സ്വീകരിച്ചതോടെയാണ് മുതിർന്ന നേതാക്കൾക്കെതിരെ ആരോപണം ഉയർന്നത്.

പാർട്ടിക്കുള്ളിൽ ഒരു മേശക്ക് മുന്നിൽ ഇരുന്ന് ചർച്ച ചെയ്ത് പരിഹരിക്കാൻ കഴിയുന്ന കാര്യമായിട്ട് പോലും നേതാക്കൾക്കെതിരെ നടപടി സ്വീകരിച്ച് പാർട്ടി സ്വയം പരിഹാസം നേരിടേണ്ടി വന്നതിൽ പാർട്ടി അണികൾക്കിടയിൽ അമർശത്തിന് ഇടയാക്കിയിട്ടുണ്ട്. എന്നാൽ സിപിഐ,മിന് എതിരെ ഇത്രയും നല്ലൊരു അവസരം ഒത്തുവന്നിട്ടും കോൺഗ്രസും ബിജെപിയും ചെറുവിരൽ പോലും അനക്കാൻ തയ്യാറാവാത്തത്. ഇതിൽ ഇടപെട്ടാൽ പലരുടെ പേരിലും ആരോപണം ഉയരുമെന്ന ഭയം കാരണമെന്നാണ് സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റുകൾ പറയുന്നത്.

സിപിഎമ്മിന്റെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് പറുത്താക്കപ്പെട്ട മുൻ കട്ടാങ്ങൽ ലോക്കൽ സെക്രട്ടറി മനോജ്. ഇയാൾ മത്സരിച്ചിരുന്ന വാർഡ് സ്ത്രീ സംവരണ വാർഡായപ്പോൾ ഭാര്യയെ മത്സരിപ്പിച്ച് വിജയിപ്പിച്ച് സറ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ സ്ഥാനം നില നിർത്തുകയായിരുന്നു. ഇതു വഴി ഇടത് മുന്നണി ഭരിക്കുന്ന ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് ഭരണത്തിൽ അവിഹിത ഇടപെടൽ നടത്തുന്നതിൽ ജനങ്ങൾ അസംതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. പാർട്ടി താൽപ്പര്യമെടുത്തുകൊണ്ടുവന്ന പാർട്ടി അനുഭാവിയായ ഒരു വനിത പഞ്ചായത്ത് സെക്രട്ടറിയെ അവഹേളിക്കുകയും അവമാനിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത മനോജിനെതിരെ സിപിഎം പഞ്ചായത്തംഗങ്ങൾ പോലും പ്രതികരിച്ചിരുന്നു. ഇതിനിടെയാണ്ചാത്തമംഗലം സർവീസ് സഹകരണ ബാങ്കിൽ വ്യാജരേഖകളുണ്ടാക്കി സിപിഎം നേതാവായ ജീവനക്കാരൻ തട്ടിപ്പ് നടത്തിയ സംഭവത്തിൽ രാഷ്ട്രീയ സമ്മർദ്ദങ്ങളിലൂടെ കേസ് ഇല്ലാതാക്കാനുള്ള നീക്കം ശക്തമാണെന്ന് ആരോപണം ഉയർന്നത് . സി പി എമ്മിലെ ഒരു വിഭാഗം ജില്ലാ കമ്മറ്റിക്ക് ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്. വിവാദത്തിൽ ജില്ലാ കമ്മറ്റി തീരുമാനം ഉണ്ടാക്കണമെന്നും അഴിമതിക്കാർക്കെതിരെ നടപടി വേണമെന്നാണ് ഒരു വിഭാഗം പറയുന്നത്.

2008 ലാണ് ചാത്തമംഗലം സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ കെട്ടാങ്ങൽ ബ്രാഞ്ചിൽ വൻ തോതിൽ ക്രമക്കേട് നടന്ന വിവരം പുറത്തുവരുന്നത്. ബാങ്കിലെ ജീവനക്കാരനായ ചാത്തമംഗലം വേങ്ങേരിമഠം എടക്കണ്ടിയിൽ വീട്ടിൽ ഇ വിനോദ് കുമാറാണ് വ്യാജരേഖകൾ സമർപ്പിച്ച് ബാങ്ക് പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും ഉൾപ്പെടെ സഹായത്തോടെ വലിയ തോതിൽ ക്രമക്കേട് നടത്തിയത്. വ്യാജ രേഖകൾ വെച്ച് ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് വൻ തോതിൽ വായ്പകൾ തരപ്പെടുത്തി. വായ്പകൾ എടുക്കുമ്പോൾ ബാങ്കിലെ ക്ലാർക്ക് ആയിരുന്ന വിനോദ് കുമാറിപ്പോൾ ബ്രാഞ്ച് മാനേജറാണ്. സംഭവങ്ങൾ പുറത്തുവന്നതോടെ ഒരു വർഷത്തേക്ക് നീണ്ട എടുത്തിരിക്കുകയാണ് സിപിഎം കുന്ദമംഗലം ഏരിയാ സെക്രട്ടറി കൂടിയായ വിനോദ് കുമാർ. സിപിഎം ഏരിയാ കമ്മിറ്റി അംഗവും ബാങ്ക് പ്രസിഡന്റുമായ വി സുന്ദരന്റെ ഉൾപ്പെടെ അറിവോടെയാണ് തട്ടിപ്പ് നടന്നിട്ടുള്ളതെന്നാണ് ആക്ഷേപം ഉയർന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP