Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ശമ്പളവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമില്ല; മിന്നൽ പണിമുടക്കുമായി 108 ആംബുലൻസ് ജീവനക്കാർ; അധികം ഓടുന്ന ഓരോ കിലോമീറ്ററിനും കമ്പനിക്ക് ലഭിക്കുന്ന 15 രൂപയിൽ രണ്ടു രൂപ ജീവനക്കാർക്ക് വേണമെന്ന് ആവശ്യം; നോട്ടീസ് പോലും തരാതെ മിന്നൽ പണിമുടക്കിലേക്ക് നീങ്ങിയത് ദൗർഭാഗ്യകാരമെന്ന് കമ്പനി

ശമ്പളവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമില്ല; മിന്നൽ പണിമുടക്കുമായി 108 ആംബുലൻസ് ജീവനക്കാർ; അധികം ഓടുന്ന ഓരോ കിലോമീറ്ററിനും കമ്പനിക്ക് ലഭിക്കുന്ന 15 രൂപയിൽ രണ്ടു രൂപ ജീവനക്കാർക്ക് വേണമെന്ന് ആവശ്യം; നോട്ടീസ് പോലും തരാതെ മിന്നൽ പണിമുടക്കിലേക്ക് നീങ്ങിയത് ദൗർഭാഗ്യകാരമെന്ന് കമ്പനി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; സംസ്ഥാനത്ത് 108 ആംബുലൻസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്. ശമ്പളവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമാകത്തതിനെ തുടർന്നാണ് മിന്നൽ സമരവുമായി ജീവനക്കാർ രംഗത്തെത്തിയത്. സംസ്ഥാന സർക്കാരിന്റെ സമഗ്ര ട്രോമ കെയർ പദ്ധത്തിയായ കനിവ് 108 ആംബുലൻസ് സർവീസ് കഴിഞ്ഞ മാസം 25നാണ് പ്രവർത്തനം ആരംഭിച്ചത്.എന്നാൽ ജീവനക്കാരുടെ വേതനം സംബന്ധിച്ച കാര്യത്തിൽ കരാർ എടുത്തിരിക്കുന്ന ജിവികെഎംആർഐ എന്ന കമ്പനി ഇതുവരെയും നടപടികൾ സ്വീകരിക്കാത്തതിനെ തുടർന്നാണ് ജീവനാക്കാർ മിന്നൽ പണിമുടക്ക് നടത്തുന്നത്.

കൂടാതെ അധികം ഓടുന്ന ഓരോ കിലോമീറ്ററിനും കമ്പനിക്ക് ലഭിക്കുന്ന 15 രൂപയിൽ രണ്ടു രൂപ ജീവനക്കാർക്ക് നൽകണമെന്ന ആവശ്യവും ജീവനക്കാർ ഉന്നയിക്കുന്നുണ്ട്. അതേസമയം, മുന്നറിയിപ്പ് നൽകാതെയുള്ള സമരത്തിനെതിരെ ചില ജീവനാക്കാർക്ക് പ്രതിഷേധമുണ്ട്.തിരുവനന്തപുരം ജില്ലയിൽ ചിലയിടങ്ങളിൽ ജീവനക്കാർ ആംബുലൻസുകൾ ഓടിക്കുന്നുണ്ട്. ജീവനക്കാരുമായി ചർച്ച നടത്താൻ ശ്രമിക്കുന്നുണ്ടെന്നും എന്നാൽ അവർ തയ്യാറാകുന്നില്ലയെന്നും നോട്ടീസ് പോലും തരാതെ മിന്നൽ പണിമുടക്കിലേക്ക് നീങ്ങിയത് ദൗർഭാഗ്യകാരമാണെന്നും കമ്പനി കേരള ഓപറെഷൻസ് മാനേജർ ശരവണൻ പറഞ്ഞു.

നേരത്തെ തിരുവനന്തപുരം, ആലപ്പുഴ ജില്ലയിൽ മാത്രമാണ് 108 ആംബുലൻസ് പ്രവർത്തനം ഉണ്ടായിരുന്നത്. ആ സർവീസിൽ പ്രവർത്തിച്ചിരുന്ന ജീവനക്കാരെ പുതിയ സർവീസിലേക്ക് എടുത്തിരുന്നു. ഇവർ ആവശ്യപ്പെട്ട ശമ്പളം ലഭ്യമാക്കണമെന്ന് കമ്പനിയോട് ഇവർ അവശ്യപ്പെട്ടിരുന്നു. ഹൈദരാബാദിലെ ഹെഡ് ഓഫീസിൽ നിന്ന് അനുമതി ലഭിച്ചാൽ മാത്രമേ ഇതിന് സാധിക്കൂവെന്ന് കമ്പനി അധികൃതർ ഇവരെ അറിയിച്ചിരുന്നു. മൂന്ന് ദിവസം ഇതിനായി കമ്പനി സമയം ആവശ്യപ്പെട്ടു. എന്നാൽ സമയം കഴിഞ്ഞിട്ടും നടപടിയില്ലാത്തതിനെ തുടർന്നാണ് ജീവനക്കാർ സമരത്തിലേക്ക് തിരിഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP