Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാലവർഷത്തിന് പിന്നാലെ സംസ്ഥാനത്ത് തുലാവർഷത്തിന് തുടക്കം; മഴ കനക്കും, നാലു ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഇടിയോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കാലവർഷത്തിന് പിന്നാലെ സംസ്ഥാനത്ത് തുലാവർഷത്തിന് തുടക്കം; മഴ കനക്കും, നാലു ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഇടിയോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; സംസ്ഥാനത്ത് കാലവർഷത്തിന് പിന്നാലെ തുലാവർഷം എത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് നാലു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ലക്ഷദ്വീപിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടിട്ടുണ്ട

കേരളത്തിനു പുറമേ തമിഴ്‌നാട്, ആന്ധ്ര, കർണാടക എന്നീ സംസ്ഥാനങ്ങളിലും വടക്കു കിഴക്കൻ മൺസൂണിന് (തുലാവർഷം) തുടക്കമായി. കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് ഉള്ളത്.നാളെ സംസ്ഥാനത്ത് പത്തു ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശമുള്ളത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,എറണാകുളം, ഇടുക്കി, പാലക്കാട്, കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകളിലെ ചില പ്രദേശങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിൽ പറയുന്നു.തമിഴ്‌നാട് തീരത്ത് മത്സ്യത്തൊഴിലാളികൾ കടലിൽ പോവുന്നതിനു വിലക്കുണ്ട്.

ജൂൺ മുതൽ സെപ്തബേർ വരെ 110 ശതമാനം അധിക മഴ രാജ്യത്ത് ലഭിച്ചു. 88 സെന്റീമീറ്റർ ശരാശരി മഴ രേഖപ്പെടുത്തി. ജൂണിൽ 33 ശതമാനം മഴക്കുറവാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. എന്നാൽ ആഗസ്റ്റിൽ 115 ഉം സെപ്തേംബറിൽ 152 ശതമാനവും മഴ ലഭിച്ചു. രാജ്യത്ത് മിക്കസംസ്ഥാനങ്ങളിലും പേമാരിയും വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും ഇത് കാരണമായി. 1700 ഓളം പേരാണ് വിവിധ സംസ്ഥാനങ്ങളിൽ മഴക്കെടുതിയിൽ മരിച്ചതായാണ് കണക്ക്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP