Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭർത്താവിനെ തള്ളി നിർമ്മല സീതാരാമൻ; 'രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ തകർന്നത് മന്മോഹൻ-രഘുറാം രാജൻ കൂട്ടുകെട്ടിൽ' എന്ന് ധനകാര്യ മന്ത്രി; ഫോൺകോളിന്റെ അടിസ്ഥാനത്തിൽമാത്രം ലോണുകൾ നൽകിയത് രഘുറാം രാജൻ ഗവർണറായിരുന്ന കാലത്ത്; അക്കാലത്ത് നമുക്കാർക്കും ഇത് അറിയില്ലായിരുന്നുവെന്നും നിർമ്മല

ഭർത്താവിനെ തള്ളി നിർമ്മല സീതാരാമൻ; 'രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ തകർന്നത് മന്മോഹൻ-രഘുറാം രാജൻ കൂട്ടുകെട്ടിൽ' എന്ന് ധനകാര്യ മന്ത്രി; ഫോൺകോളിന്റെ അടിസ്ഥാനത്തിൽമാത്രം ലോണുകൾ നൽകിയത് രഘുറാം രാജൻ ഗവർണറായിരുന്ന കാലത്ത്; അക്കാലത്ത് നമുക്കാർക്കും ഇത് അറിയില്ലായിരുന്നുവെന്നും നിർമ്മല

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ; ഭർത്താവിന്റെ വിമർശനങ്ങളെ അപ്പാടെ തള്ളി കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ. നെഹ്റുവിയൻ സോഷ്യലിസത്തെ വിമർശിക്കുന്നതിനുപകരം' സമ്പദ് വ്യവസ്ഥയുടെ ഉദാരവൽക്കരണത്തിന് വഴിയൊരുക്കിയ റാവു-സിങ് സാമ്പത്തിക മാതൃകയാണ് ബിജെപി സ്വീകരിക്കേണ്ടതെന്നായിരുന്നു നിർമലാ സീതാരാമന്റെ ഭർത്താവും സാമ്പത്തിക വിദഗ്ധനുമായ പരകല പ്രഭാകരൻ പറഞ്ഞത്. എന്നാൽ ഭർത്താവിനെയടക്കം വിമർശിച്ചവരെ തിരുത്തിയാണ് ് നിർമല സീതാരാമൻ, രംഗത്തെത്തിയത്.

മുൻപ്രധാനമന്ത്രി മന്മോഹൻ സിങിന്റെയും ആർ.ബി.ഐ ഗവർണർ രഘുറാം രാജന്റെയും കാലം ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളുടെ കഷ്ടകാലമായിരുന്നെന്നാണ് നിർമലയുടെ അഭിപ്രായം. കൊളംബിയ സ്‌കൂൾ ഓഫ് ഇന്റർനാഷണൽ ആൻഡ് പബ്ലിക് അഫയേഴ്സിൽ സംസാരിക്കവെയായിരുന്നു നിർമ്മലയുടെ പ്രതികരണം.രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യത്തിൽ ആശങ്ക പ്രകടിപ്പിച്ചും കേന്ദ്രസർക്കാരിനെതിരെ വിമർശനമുന്നയിച്ചുമായിരുന്നു പരകല പ്രഭാകരൻ കഴിഞ്ഞ ദിവസം മുന്നോട്ടുവന്നത്. മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ സാമ്പത്തിക മാന്ദ്യത്തെ മറികടക്കാൻ പുതിയ നയങ്ങൾ രൂപപ്പെടുത്തിയില്ലെന്നും അദ്ദേഹം വിമർശിച്ചിരുന്നു.

'എനിക്ക് പ്രതികരിക്കാൻ ഒരു മിനുട്ടാണ് ആവശ്യം. ഇന്ത്യൻ സാമ്പത്തികാവസ്ഥ മെച്ചപ്പെട്ട അവസ്ഥയിൽനിൽക്കുമ്പോൾ സെൻട്രൽ ബാങ്കിന്റെ തലപ്പത്തേക്ക് കടന്നുവന്ന നല്ല പാണ്ഡിത്യമുള്ള രഘുറാം രാജനെ ഞാൻ ബഹുമാനിക്കുന്നു', നിർമല പറഞ്ഞു.'രഘുറാം രാജൻ ആർ.ബി.ഐയുടെ ഗവർണറായിരുന്ന കാലത്താണ് പങ്കാളിത്ത മുതലാളിമാർക്ക് ഒരു ഫോൺകോളിന്റെ അടിസ്ഥാനത്തിൽമാത്രം ലോണുകൾ നൽകിയത്. എനിക്കാരെയും പരിഹസിക്കാൻ ഉദ്ദേശമില്ല. എന്നാൽ അവർ ഇരുവരോടുമുള്ള എല്ലാ ബഹുമാനത്തോടെയും കൂടെ പറയട്ടെ, സിങ്-രാജൻ കൂട്ടുകെട്ടുണ്ടായിരുന്ന കാലത്താണ് ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകൾ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത്. അക്കാലത്ത് നമുക്കാർക്കും ഇത് അറിയില്ലായിരുന്നു എന്നതാണ് വസ്തുത', നിർമല സീതാരാമൻ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP