Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഡോ. അമാനുല്ല വടക്കാങ്ങരയുടെ അഞ്ച് പുസ്തകങ്ങൾ പ്രകാശനത്തിനൊരുങ്ങുന്നു

ഡോ. അമാനുല്ല വടക്കാങ്ങരയുടെ അഞ്ച് പുസ്തകങ്ങൾ പ്രകാശനത്തിനൊരുങ്ങുന്നു

സ്വന്തം ലേഖകൻ

പ്രവാസി മാധ്യമപ്രവർത്തകനായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ അഞ്ച് പുസ്തകങ്ങൾ പ്രകാശനത്തിനൊരുങ്ങുന്നു. മാനവ സ്നേഹത്തിന്റെ മഹിത മാതൃക സമ്മാനിച്ചു വിടപറഞ്ഞ പത്മശ്രീ അഡ്വ. സി.കെ മേനോനെക്കുറിച്ച് 'സി.കെ മേനോൻ മനുഷ്യസ്നേഹത്തിന്റെ മറുവാക്ക്' ഇംഗ്ലീഷ് അറബിക് പിക്ടോറിയൽ ഡിക്ഷണറി, ഗൾഫിലെ അറബി സംസാര ഭാഷ പരിചയപ്പെടുത്തുന്ന സ്പോക്കൺ അറബിക് മാസ്റ്റർ മലയാളം, അമേരിക്ക, ഉദയ്പൂർ യാത്രവിവരണങ്ങൾ എന്നിവയാണ് പ്രകാശനത്തിന് തയ്യാറാകുന്നത്. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ലിപി പബ്ളിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന അഞ്ച് പുസ്തകങ്ങളും ഷാർജയിൽ നടക്കുന്ന മുപ്പത്തി ഏട്ടാമത് പുസ്തക മേളയിൽ ഒക്ടോബർ 31ന് പ്രകാശനം ചെയ്യുമെന്ന് ലിപി പബ്ളിക്കേഷൻസ് മാനേജിങ് ഡയറക്ടർ എം.വി അക്‌ബർ പറഞ്ഞു.

സി.കെ മേനോൻ മനുഷ്യസ്നേഹത്തിന്റെ മറുവാക്ക്' എന്ന പുസ്തകം വിടപറഞ്ഞ പത്മശ്രീ അഡ്വ. സി.കെ മേനോന്റെ സംഭവബഹുലമായ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ലേഖനങ്ങളും ഓർമ്മക്കുറിപ്പുകളും അടങ്ങിയവയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പി.കെ കുഞ്ഞാലിക്കുട്ടി എംപി, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ബിനോയ് വിശ്വം എംപി, കൈതപ്രം ദാമോദരൻ നമ്പൂതിരി, അഡ്വ. പി.എസ് ശ്രീധരൻ പിള്ള തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരുടെ ഓർമകുറിപ്പുകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ പുസ്തകം ഏറെ സവിശേഷതകളുള്ളതാണ്.

ലോക ചരിത്രത്തിൽ തന്നെ ആദ്യ സംരംഭമെന്ന് വിശേിപ്പിക്കാവുന്ന ഇംഗ്ളീഷ് അറബിക് പിക്ടോറിയൽ ഡിക്ഷണറി മുഖ്യമായും സ്‌ക്കൂൾ വിദ്യാർത്ഥികളെയാണ് ലക്ഷ്യം വെക്കുന്നതെങ്കിലും ഏതൊരു ഭാഷാ പ്രേമിക്കും പഠനം അനായാസമാക്കുവാൻ സഹായകമാകുന്ന രീതിയിലാണ് സംവിധാനിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച അറബി ഇംഗ്ലീഷ് പിക്ടോറിയൽ ഡിക്ഷണറിക്ക് ലഭിച്ച വമ്പിച്ച പ്രതികരണമാണ് ഈ വർഷം അറബി ഭാഷയിലെ തുടക്കക്കാരെ ഉദ്ദേശിച്ച് ഇംഗ്ലീഷ് അറബി പിക്ടോറിയൽ ഡിക്ഷണറി തയ്യാറാക്കാൻ പ്രേരകം.

ആധുനിക വിദ്യാഭ്യാസ രീതിയോട് ചേർന്നു നിൽക്കുന്ന രീതിയിലാണ് ഈ ഡിക്ഷ്ണറി തയ്യാറാക്കിയിരിക്കുന്നത്. ഇമേജുകൾ പഠിതാക്കളുടെ മനസിൽ പെട്ടെന്ന് സ്ഥാനം പിടിക്കുന്നതിനാൽ പഠനം സുഗമാക്കാൻ ഇത്് ഏറെ സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.ഉദൈപൂർ, അമേരിക്ക യാത്രാവിവരണങ്ങളും പുതുമയുള്ളതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP