Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തെറ്റായി പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടർ എടുത്ത് മാറ്റാത്തതിന് യുവതി മർദിച്ച റിങ്കുവിന് സാമൂഹിക പ്രർത്തകനും പ്രാസംഗികനുമായ ഡോ.രജിത് കുമാറിന്റെ സഹായ ഹസ്തം; യുവതിയോട് ക്ഷമിച്ചത് അമ്മയെ ഓർത്തപ്പോഴെന്ന മറുപടിയിൽ നിറയുന്നത് സ്ത്രീത്വത്തോടുള്ള ബഹുമാനം; നാളെ ശ്രീശങ്കര കോളേജിൽ വെച്ച് നടക്കുന്ന ചടങ്ങിൽ കൈമാറുന്നത് അരലക്ഷം രൂപ; എൻജിനീയറിങ് പഠനം പൂർത്തിയാക്കാനാവാതെ രോഗിയായ അമ്മയെ നോക്കാൻ സെക്യൂരിറ്റി ജോലിക്ക് ഇറങ്ങിയ റിങ്കുവിന് സഹായം ലഭിക്കുന്നത് മറുനാടൻ വാർത്തയെ തുടർന്ന്

തെറ്റായി പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടർ എടുത്ത് മാറ്റാത്തതിന് യുവതി മർദിച്ച റിങ്കുവിന് സാമൂഹിക പ്രർത്തകനും പ്രാസംഗികനുമായ ഡോ.രജിത് കുമാറിന്റെ സഹായ ഹസ്തം; യുവതിയോട് ക്ഷമിച്ചത് അമ്മയെ ഓർത്തപ്പോഴെന്ന മറുപടിയിൽ നിറയുന്നത് സ്ത്രീത്വത്തോടുള്ള ബഹുമാനം; നാളെ ശ്രീശങ്കര കോളേജിൽ വെച്ച് നടക്കുന്ന ചടങ്ങിൽ കൈമാറുന്നത് അരലക്ഷം രൂപ; എൻജിനീയറിങ് പഠനം പൂർത്തിയാക്കാനാവാതെ രോഗിയായ അമ്മയെ നോക്കാൻ സെക്യൂരിറ്റി ജോലിക്ക് ഇറങ്ങിയ റിങ്കുവിന് സഹായം ലഭിക്കുന്നത് മറുനാടൻ വാർത്തയെ തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തെറ്റായി പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടർ എടുത്ത് മാറ്റാത്തതിന് യുവതി സെക്യൂരിറ്റി ജീവനക്കാരനെ അടിച്ചത് മലയാളികളെ ഒന്നടങ്കം വേദനിപ്പിച്ച സംഭവമാണ്. തിരിച്ച് ഒന്നും ചെയ്യാതെ തന്നെ പരാതി ഇല്ലാതെ പോയ റിങ്കുവെന്ന സെക്യൂരിറ്റി ജീവനക്കാരന്റെ കഥ രണ്ട് ദിവസങ്ങൾക്ക് മുൻപാണ് പുറത്ത് വന്നത്. മുഖത്ത് അടിച്ച യുവതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വീട്ടിലെ കഷ്ടപ്പാട് കാരണം എൻജിനീയറിങ് പഠനം പൂർത്തിയാക്കാനാകാതെ രോഗിയായ അമ്മയെ നോക്കാൻ സെക്യൂരിറ്റി ജോലിക്ക് ഇറങ്ങിയതാണ് റിങ്കു. ഈ വാർത്ത പുറത്തുവന്നതോടെ സാമൂഹിക പ്രർത്തകനും എഴുത്തുകാരനും പ്രാസംഗികനുമായ ഡോ രജിത് കുമാർറിങ്കുവിന് സഹായ ഹസ്തവുമായി രംഗത്തെത്തിയിരിക്കയാണ്. നാളെ കാലടി ശ്രീശങ്കര കോളേജിൽ നടക്കുന്ന ചടങ്ങിൽ 50000 രൂപ കൈമാറും. മറുനാടൻ മലയാളിയിൽ റിങ്കുവിനെപ്പറ്റിയുള്ള വാർത്ത കണ്ടതിനെ തുടർന്നാണ് തന്നെക്കൊണ്ട് ആകുന്ന സഹായം ചെയ്യണമെന്ന് തോന്നിയതെന്ന് രജിത് കുമാർമറുനാടനോട് വെളിപ്പെടുത്തി.

മുഖത്തടിച്ചിട്ടും യുവതിയോട് ക്ഷമിക്കാനും എല്ലാവരുടേയും മുന്നിൽ വെച്ച് തന്നെ അടിച്ചിട്ടും തിരികെ ഒന്നും തന്നെ ചെയ്യാതിരുന്നതും റിങ്കുവിന്റെ നല്ല മനസിനെയാണ് കാണിക്കുന്നതെന്ന് രജിത് കുമാർ പറഞ്ഞു. അതിലുപരി സുഖമില്ലാതെ കിടക്കുന്ന അമ്മയെക്കുറിച്ച് താൻ ഓർത്തുവെന്നും അമ്മയ്ക്ക് താൻ മാത്രമേ ഉള്ളൂ എന്നും തിരികെ മർദ്ദിച്ചാൽ എന്താകുമെന്ന് തനിക്ക് അറിയാമെന്നും റിങ്കു പറഞ്ഞിരുന്നു. അങ്ങനെയൊരു സന്ദർഭത്തിലും അമ്മയെക്കുറിച്ച് ഓർക്കാൻ റിങ്കു കാണിച്ച മനസും തന്നെ സ്പർശിച്ചു. സ്ത്രീകളോടും മാതാപിതാക്കളോടുമുള്ള റിങ്കുവിന്റെ ബഹുമാനമാണ് തനിക്ക് ഇങ്ങനെയൊരു സഹായം ചെയ്യണമെന്ന തോന്നലുണ്ടാകാൻ കാരണമെന്ന് ഡോ രജിത് കുമാർ
പറഞ്ഞു. നാളെ ഉച്ചയ്ക്ക് എറണാകുളത്തെ ശ്രീശങ്കര കോളേജിൽ നടക്കുന്ന ചടങ്ങിൽ വെച്ച് പ്രിൻസിപ്പൾ ഡോ സുരേഷ് ആണ് തുക കൈമാറുന്നത്.

്മാവേലിക്കരയ്ക്കു സമീപം തഴക്കര പഞ്ചായത്ത് അറുനൂറ്റിമംഗലം കുമ്പംപുഴ വീട്ടിൽ റോസമ്മയുടെ ഏക മകനാണ് റിങ്കു. 11ാം വയസ്സിൽ പിതാവ് ഉപേക്ഷിച്ചതിനെ തുടർന്ന് അമ്മാവന്മാരുടെ സംരക്ഷണത്തിലാണ് അമ്മയും മകനും കഴിഞ്ഞിരുന്നത്. എൻജിനീയറിങ്ങിനു 4 വർഷത്തേക്ക് 5 ലക്ഷം രൂപയായിരുന്നു ഫീസ്.ഒരു ദേശസാൽകൃത ബാങ്ക് 4 ലക്ഷം രൂപ വായ്പ അനുവദിച്ചു. ആദ്യ വർഷം 1,75,000 രൂപയും രണ്ടാമത്തെ വർഷം 75,000 രൂപയും ബാങ്കിൽ നിന്നു കോളജിലേക്കു നൽകി. 2 അം കൊല്ലം 50,000 രൂപ കൂടി ഫീസ് അടയ്ക്കണമെന്നു കോളജുകാർ ആവശ്യപ്പെട്ടെങ്കിലും ബാങ്ക് അയച്ചില്ല. തുടർന്ന് അവർ റിങ്കുവിനെ നാലാമത്തെ സെമസ്റ്റർ പരീക്ഷ എഴുതിച്ചില്ല. പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളുടെ സർട്ടിഫിക്കറ്റുകൾ പിടിച്ചുവച്ച ശേഷം പുറത്താക്കി.

ഹൃദയ സംബന്ധമായ അസുഖമുള്ളയാളാണ് റോസമ്മ. 2017ൽ ഡെങ്കിപ്പനി പിടിപെട്ടതോടെ രോഗം മൂർഛിച്ചു. ശസ്ത്രകിയയ്ക്കു 2 ലക്ഷം ചെലവാകുമെന്നു ഡോക്ടർമാർ പറഞ്ഞു.ഇതിനും സർട്ടിഫിക്കറ്റുകൾ തിരികെ വാങ്ങാനുള്ള 50,000 രൂപയും സ്വരൂപിക്കാനാണ് റിങ്കു സെക്യൂരിറ്റി ജോലിക്കു ചേർന്നത്. പാർട് ടൈമായി പഠിക്കാമെന്നും ചിന്തിച്ചു.കൊച്ചിയിൽ കെട്ടിട നിർമ്മാണ സൈറ്റിലായിരുന്നു ആദ്യം ജോലി. ഓഗസ്റ്റിൽ ആലുവ ഡോ. ടോണി ഫെർണാണ്ടസ് ഐ ഹോസ്പിറ്റലിലേക്കു മാറിയത്. ഇതിനിടയിലാണ് ഇങ്ങനെയൊരു സംഭവമുണ്ടായത്. നിരവധി വ്യവസായ പ്രമുഖർ സഹായത്തിനായി രംഗത്തെത്തിയിരുന്നു. കൂടുതലും വിദേശത്തുള്ള ജോലി വാഗ്ദാനമായിരുന്നു. ഇപ്പോൾ ഉള്ളതിനേക്കാൾ ഉയർന്ന ശമ്പളം ലഭിക്കുമായിരുന്നിട്ടും അമ്മയെ വിട്ട് പോകാൻ സാധിക്കാത്ത അവസ്ഥയാണെന്ന് പറഞ്ഞ് വിനയപൂർവ്വം അത് നിരസിക്കുകയാണ് റിങ്കു ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP