Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പൊലീസ് സ്‌റ്റേഷനിലേക്ക് അഭിവാദ്യം ചെയ്ത് വന്ന യുവാവിനെ കണ്ടപ്പോൾ പന്തികേട് ഒന്നും തോന്നിയില്ല; വളരെ ശാന്തനായി പൊലീസിനോട് പറഞ്ഞത് കുടുംബത്തിലെ നാല് പേരെ കൊന്ന് തള്ളിയെന്ന്; തമാശയെന്ന് കരുതിയ ഉദ്യോഗസ്ഥനോട് പറഞ്ഞത് ഒരാളുടെ മൃതദേഹം കാറിന്റെ ഡിക്കിയിലുണ്ടെന്ന്; അന്വേഷിച്ചിറങ്ങിയ പൊലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ

പൊലീസ് സ്‌റ്റേഷനിലേക്ക് അഭിവാദ്യം ചെയ്ത് വന്ന യുവാവിനെ കണ്ടപ്പോൾ പന്തികേട് ഒന്നും തോന്നിയില്ല; വളരെ ശാന്തനായി പൊലീസിനോട് പറഞ്ഞത് കുടുംബത്തിലെ നാല് പേരെ കൊന്ന് തള്ളിയെന്ന്; തമാശയെന്ന് കരുതിയ ഉദ്യോഗസ്ഥനോട് പറഞ്ഞത് ഒരാളുടെ മൃതദേഹം കാറിന്റെ ഡിക്കിയിലുണ്ടെന്ന്; അന്വേഷിച്ചിറങ്ങിയ പൊലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കാലിഫോർണിയ: വടക്കൻ കാലിഫോർണിയയിലെ മൗണ്ട് ഷാസ്ത പൊലീസ് സ്റ്റേഷനിലേക്ക് നടന്ന് വന്ന യുവാവ് വളരെ സംയമനത്തോടെയും സമാധാനത്തോടെയും പറഞ്ഞത് തന്റെ കുടുംബാംഗങ്ങളായ നാല് പേരെ താൻ കൊന്നുതള്ളിയെന്നും കൂട്ടത്തിൽ ഒരാളുടെ മൃതദേഹം തന്റെ കാറിന്റെ ഡിക്കിയിലുണ്ടെന്നും. തമാശയാണെന്ന് പൊലീസ് കരുതിയെങ്കിലും അന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്. റോസ്‌വില്ലെയിൽ താമസിക്കുന്ന അമ്പത്തിമൂന്നുകാരനായ ശങ്കർ നാഗപ്പ ഹാങ്കുഡാണ് പൊലീസുകാരനെ അഭിവാദ്യം ചെയ്തുകൊണ്ട് പൊലീസ് സ്‌റ്റേഷനിലേക്ക് കയറി വന്നത്. ഒരു ചുവന്ന നിറത്തിലുള്ള കാറിലാണ് എത്തിയത്. പിന്നീട് നടന്നതെല്ലാം നാടകീയമായ രംഗങ്ങളായിരുന്നു.

തിങ്കാളാഴ്ച ഉച്ചക്ക് 12.10നാണ് സ്വന്തം കാറിൽ ശങ്കർ പൊലീസ് സ്റ്റേഷനിൽ എത്തിയത്. ഇയാൾ പറഞ്ഞതനുസരിച്ച് 212 മൈൽ അകലെയുള്ള റോസ്‌വില്ലെയിൽ പൊലീസ് നടത്തിയ പരിശോധനയിൽ ജങ്ഷൻ ബൗലേവാർഡിലെ അപ്പാർട്ട്മെന്റിൽനിന്ന് രണ്ടു കുട്ടികളുടെ ഉൾപ്പെടെ മൂന്നു മൃതദേഹങ്ങൾ കണ്ടെത്തി. എന്തിനാണ് കൊലപാതകം ചെയ്തത് എന്ന കാര്യം മാത്രം ശങ്കർ പറഞ്ഞിട്ടില്ല. കസ്റ്റഡിയിലെടുത്ത ഇയാൾക്കെതിരെ കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തു. മൂന്നു പേരെ കൊലപ്പെടുത്തിയ ശേഷം നാലാമനെ കാറിൽ കയറ്റി റോസ്വില്ലെയിൽനിന്നു പുറപ്പെട്ട ശങ്കർ ഇയാളെയും കൊണ്ടു പല സ്ഥലങ്ങളിലും കറങ്ങിയതായി പൊലീസ് കണ്ടെത്തി. ഇതിനു ശേഷമാണ് ഇയാളെയും ശങ്കർ കൊന്നത്.

അതേ സമയം ഇത് പോലൊരു സംഭവം തന്റെ ഔദ്യോഗിക ജീവിതത്തിൽ ആദ്യത്തെതാണെന്നും വളരെ അസാധാരണമായി തോന്നിയെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. 420 ഓളം കിലോമീറ്ററുകൾ സഞ്ചരിച്ചാണ് ശങ്കർ നാഗപ്പ ഹാങ്കുഡ് പൊലീസ് സ്റ്റേഷനിൽ എത്തിയതെന്നും വളരെ ശാന്തമായി പെരുമാറുന്ന ഇയാൾ ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം നല്ല രീതിയിൽ തന്നെയാണ് മറുപടി പറയുന്നതെന്നും പൊലീസ് പറഞ്ഞു. നാല് പേരെയും ഇയാൾ തന്നെയാണ് കൊലപ്പെടുത്തിയെന്നുമാണ് പൊലീസിന്റെ നിഗമനം. എന്നാൽ ഇയാൾക്കു പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ടോയെന്ന കാര്യം് പരിശോധിക്കുന്നതായി റോസ്വില്ലെ പൊലീസ് അറിയിച്ചു. കലിഫോർണിയയിലെ പ്രമുഖ കമ്പനികളിൽ ജോലി നോക്കിയിട്ടുള്ള ശങ്കർ അറിയപ്പെടുന്ന ഡാറ്റ സ്പെഷലിസ്റ്റാണ്. ഒരേ ദിവസമല്ല വ്യത്യസ്തമായ ദിവസങ്ങളിലാണ് ശങ്കർ ഓരോ കൊലപാതകങ്ങളും നടത്തിയതെന്നും പൊലീസ് കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP