Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുഡിഎഫിന്റെ പ്രതീക്ഷ സാമുദായിക ഘടകങ്ങളിലും അടിയൊഴുക്കുകളിലും; സാമുദായിക ഘടകങ്ങൾ ഐക്യമുന്നണിക്കാണ് ഗുണം ചെയ്യുകയെന്ന് കരുതുന്നത് 60 ശതമാനം വോട്ടർമാർ; പിണറായി സർക്കാറിനെതിരെ അടുത്ത കാലത്തുവന്ന ആരോപണങ്ങൾ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് കരുതുന്നവർ 55 ശതമാനം; ശബരിമല ഇത്തവണ സജീവ പ്രചാരണ വിഷയമല്ല; മോദി സർക്കാറിന്റെ ഭരണം ബിജെപി സ്ഥാനാർത്ഥിക്ക് ഗുണം ചെയ്യുന്നില്ല; മറുനാടൻ വട്ടിയൂർക്കാവ് സർവേയിലെ യുഡിഎഫിന്റെയും എൻഡിഎയുടെയും സാധ്യതകൾ ഇങ്ങനെ

യുഡിഎഫിന്റെ പ്രതീക്ഷ സാമുദായിക ഘടകങ്ങളിലും അടിയൊഴുക്കുകളിലും; സാമുദായിക ഘടകങ്ങൾ ഐക്യമുന്നണിക്കാണ് ഗുണം ചെയ്യുകയെന്ന് കരുതുന്നത് 60 ശതമാനം വോട്ടർമാർ; പിണറായി സർക്കാറിനെതിരെ അടുത്ത കാലത്തുവന്ന ആരോപണങ്ങൾ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് കരുതുന്നവർ 55 ശതമാനം; ശബരിമല ഇത്തവണ സജീവ പ്രചാരണ വിഷയമല്ല; മോദി സർക്കാറിന്റെ ഭരണം ബിജെപി സ്ഥാനാർത്ഥിക്ക് ഗുണം ചെയ്യുന്നില്ല; മറുനാടൻ വട്ടിയൂർക്കാവ് സർവേയിലെ യുഡിഎഫിന്റെയും എൻഡിഎയുടെയും സാധ്യതകൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂർക്കാവിൽ യുഡിഎഫിന്റെ പ്രതീക്ഷ സാമുദായിക ഘടകങ്ങളിലും അടിയൊഴുക്കുകളിലും. സാമുദായിക ഘടകങ്ങൾ ഐക്യമുന്നണിക്കാണ് ഗുണം ചെയ്യുകയെന്ന് 60 ശതമാനം വോട്ടർമാരും പ്രതികരിക്കുന്നു. എൻഎസ്എസ് അടക്കമുള്ള സംഘടനകൾ പരസ്യ പ്രചാരണത്തിന് ഇറങ്ങിയതോടെ അവസാനഘട്ട അടിയൊഴുക്കുകളിൽ ഐക്യമുന്നണി സ്ഥാനാർത്ഥി ഡോ മേഹൻ കുമാറും പ്രതീക്ഷ അർപ്പിക്കുന്നുണ്ട്. പിണറായി സർക്കാറിനെതിരെ ഈയിടെ വന്ന ആരോപണങ്ങൾ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് 55 ശതമാനം പേർ കരുതുന്നതും യുഡിഎഫിന് പ്രതീക്ഷയാകുന്നുണ്ട്. എന്നാൽ ഇത് ഒരു ശക്തമായ ഭരണവിരുദ്ധ തരംഗമായി വളർന്നിട്ടില്ല.

പിണറായി സർക്കാറിന്റെ ഭരണത്തിന് ശരാശരി മാർക്കു നൽകിയ വോട്ടർമാർ, പ്രതിപക്ഷം എന്ന നിലയിലുള്ള യുഡിഎഫിന്റെ പ്രവർത്തനത്തെയും അങ്ങനെ തന്നെയാണ് കാണുന്നത്. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം കുറെക്കൂടി ക്രിയാത്മകമായി പ്രവർത്തിക്കേണ്ടതിന്റെ സൂചനകളുമാണ് സർവേ നൽകുന്നത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലൊക്കെ പ്രകടമായ ശബരിമല വികാരം ഇത്തവണ വട്ടിയൂർക്കാവിലെ ഉപതെരഞ്ഞെടുപ്പിൽ കാണുന്നില്ല. 12 ശതമാനം വോട്ടർമാർ മാത്രമാണ് ശബരിമല ഈ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് അഭിപ്രായപ്പെട്ടത്. കേന്ദ്രത്തിൽ മോദി സർക്കാർ വീണ്ടും അധികാരത്തിൽ എത്തിയതോടെ ബിജെപി പ്രവർത്തകരിൽ ഉണ്ടായ ആവേശവും സർവേയിൽ പ്രകടമല്ല. മോദി സർക്കാറിന്റെ ഭരണം ബിജെപി സ്ഥാനാർത്ഥിക്ക് ഗുണം ചെയ്യുമെന്ന് കരുതുന്നണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് ഭൂരിഭാഗവും പ്രതികരിച്ചത്. അതുപോലെ തന്നെ കുമ്മനം രാജശേഖരന്റെ സ്ഥാനാർത്ഥിത്വം കാത്തിരുന്ന ബിജെപി വോട്ടർമാർക്ക് അഡ്വ എസ് സുരേഷിനെ പ്രഖ്യാപിച്ചതിൽ കാര്യമായ എതിർപ്പും ഉണ്ടായിരുന്നു. ബിജെപിയുടെ പ്രകടനത്തെ ഈ ഘടകങ്ങളും ബാധിച്ചിട്ടുണ്ട്.

മറുനാടൻ മലയാളിയും പാലാ സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷനും സംയുക്തമായി നടത്തിയ അഞ്ച് നിയമസഭാമണ്ഡലങ്ങളിലെ അഭിപ്രായ സർവേയുടെ ആദ്യഫലമായ വട്ടിയൂർക്കാവ് പുറത്തുവിട്ടപ്പോൾ എൽഡിഎഫ് മണ്ഡലം തിരിച്ചുപിടിക്കുമെന്നാണ് സൂചനകൾ ലഭിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥി വി കെ പ്രശാന്തിന് 35 ശതമാനം വോട്ടുകൾ ലഭിക്കുമെന്ന് സർവേ സൂചന നൽകുമ്പോൾ, യുഡിഎഫ് സ്ഥാനാർത്ഥി ഡോ കെ മോഹൻകുമാർ 32 ശതമാനം വോട്ടുമായി രണ്ടാമതാണ്. എൻഡിഎ സ്ഥാനാർത്ഥി എസ് സുരേഷ് 27 ശതമാനം വോട്ടുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും സർവേ സൂചന നൽകുന്നു.യുഡിഎഫിന്റെ സിറ്റിങ്ങ് സീറ്റായ ഇവിടെ കെ മുരളീധരൻ എംപി ആയതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

സർവേയുടെ അനുബന്ധ ചോദ്യങ്ങൾക്ക് വോട്ടർമാർ നൽകിയ മറുപടി ഇങ്ങനെയാണ്:

1 സാമുദായിക ഘടകങ്ങൾ ഏത് മുന്നണിക്ക് ഗുണം ചെയ്യുമെന്നാണ് കരുതുന്നത്

യുഡിഎഫ്- 60 ശതമാനം

എൻഡിഎ- 30

എൽഡിഎഫ്- 9

മറ്റുള്ളവർ- 1

2 അടുത്തകാലത്ത് സംസ്ഥാന സർക്കാറിനെതിരെ ഉയർന്ന ആരോപണങ്ങൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ?

അതെ - 55 ശതമാനം

അല്ല- 25

അഭിപ്രായമില്ല -20

3 ശബരിമല വിഷയം ഈ തെരഞ്ഞെടുപ്പിൽ സ്വാധീനിക്കുമെന്ന് കരുതുന്നുണ്ടോ?

ഉണ്ട് -12 ശതമാനം

ഇല്ല - 48

അഭിപ്രായമില്ല - 40

4 മോദി സർക്കാറിന്റെ ഭരണം ബിജെപി സ്ഥാനാർത്ഥിക്ക് ഗുണം ചെയ്യുമെന്ന് കരുതുന്നണ്ടോ?

ഉണ്ട് - 11

ഇല്ല -60

അഭിപ്രായമില്ല- 29

5 പ്രതിപക്ഷം എന്ന നിലയിൽ യുഡിഎഫിന്റെ പ്രവർത്തനം എങ്ങനെ വിലയിരുത്തുന്നു?

വളരെ മികച്ചത് - 5

മികച്ചത്-11

ശരാശരി -60

മോശം - 24

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP