Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പച്ചനിറത്തിലുള്ള ഷെർവാണിയണിഞ്ഞ് പാക്കിസ്ഥാന്റെ വികസനക്കുതിപ്പിനെ സ്തുതിച്ച് വില്യം രാജകുമാരൻ; കൈത്തണ്ടപോലും പുറത്തുകാണാതെ ഭദ്രമായി പൊതിഞ്ഞ പച്ച നീളൻ കുപ്പായത്തിൽ അതിസുന്ദരിയായ കെയ്റ്റ്; വമ്പൻ സുരക്ഷാവലയത്തിൽ ഓട്ടോറിക്ഷയിൽക്കയറി ഇസ്ലാമാബാദ് ചുറ്റി ബ്രിട്ടീഷ് രാജകുമാരനും ഭാര്യയും; കെയ്റ്റ്-വില്യം സന്ദർശനം ആഘോഷമാക്കി പാക്കിസ്ഥാനികൾ

പച്ചനിറത്തിലുള്ള ഷെർവാണിയണിഞ്ഞ് പാക്കിസ്ഥാന്റെ വികസനക്കുതിപ്പിനെ സ്തുതിച്ച് വില്യം രാജകുമാരൻ; കൈത്തണ്ടപോലും പുറത്തുകാണാതെ ഭദ്രമായി പൊതിഞ്ഞ പച്ച നീളൻ കുപ്പായത്തിൽ അതിസുന്ദരിയായ കെയ്റ്റ്; വമ്പൻ സുരക്ഷാവലയത്തിൽ ഓട്ടോറിക്ഷയിൽക്കയറി ഇസ്ലാമാബാദ് ചുറ്റി ബ്രിട്ടീഷ് രാജകുമാരനും ഭാര്യയും; കെയ്റ്റ്-വില്യം സന്ദർശനം ആഘോഷമാക്കി പാക്കിസ്ഥാനികൾ

സ്വന്തം ലേഖകൻ

രമ്പരാഗത രീതിയിലുള്ള വസ്ത്രങ്ങളണിഞ്ഞ് പാക് ജനതയുടെ മനംകവർന്ന് വില്യം രാജകുമാരനും കെയ്റ്റ് രാജകുമാരിയും. അഞ്ചുദിവസത്തെ സന്ദർശനത്തിനായി പാക്കിസ്ഥാനിലെത്തിയ ബ്രിട്ടീഷ് രാജകുടുംബാഗങ്ങൾ, ഇന്നലെ വൈകിട്ട് ഇസ്ലാമാബാദിലെ ദേശീയ സ്മാരകങ്ങൾ സന്ദർശുച്ചു. കനത്ത സുരക്ഷാ സന്നാഹങ്ങൾക്കിടെയാണ് സന്ദർശനം. ഒരു ഓട്ടോറിക്ഷയിലാണ് ഇരുവരും ഇസ്ലാമാബാദിലൂടെ സഞ്ചരിച്ചത്. പച്ചനിറമുള്ള ഷെർവാണിയണിഞ്ഞ് വില്യമും കൈത്തണ്ടവരെ മൂടുന്ന തരത്തിലുള്ള തിളങ്ങുന്ന പച്ചനിറത്തിലുള്ള ഗൗൺ ധരിച്ച് കെയ്റ്റും ആരാധകരുടെ മനസ്സ് കീഴടക്കി.

പാക്കിസ്ഥാനിലെ ബ്രിട്ടീഷ ്‌ഹൈക്കമ്മിഷണർ തോസ് ഡ്രൂവൊരുക്കിയ വിരുന്നിനിടെ ഇരുവരും അവിടുത്തെ വ്യവസായ-സാമൂഹ്യ രംഗത്തെ പ്രമുഖരെ നേരിൽക്കണ്ട് ചർച്ച നടത്തി. തന്റെ മുഖ്യപ്രഭാഷണത്തിൽ പാക്കിസ്ഥാനിലെ വികസനപ്രവർത്തനങ്ങളെയാണ് വില്യം പ്രധാനമായും എടുത്തുകാണിച്ചത്. അരനൂറ്റാണ്ടിന് മുമ്പ് തന്റെ മുത്തശ്ശികൂടിയായ ബ്രിട്ടീഷ് രാജ്ഞി പാക്കിസ്ഥാനിലേക്ക് നടത്തിയ സന്ദർശനത്തെ അദ്ദേഹം സൂചിപ്പിച്ചു. ബ്രിട്ടനും പാക്കിസ്ഥാനുമായുള്ള സുദീർഘമായ ബന്ധവും വില്യം എടുത്തുപറഞ്ഞു.

ഇസ്ലാമാബാദിലേക്ക് സഹോദരൻ ഹാരി രാജകുമാരനും അച്ഛൻ ചാൾസ് രാജകുമാരനും നടത്തിയിട്ടുള്ള സന്ദർശനങ്ങളിൽനിന്ന് ആ രാജ്യത്തെക്കുറിച്ചുള്ള വ്യക്തമായ ചിത്രം തന്റെ മനസ്സിലുണ്ടെന്നും വില്യം പറഞ്ഞു. ഓരോതവണയും ഈ കുന്നിൽമുകളിൽനിന്ന് നോക്കുമ്പോഴുള്ള കാഴ്ച വ്യത്യസ്തങ്ങളാണ്. അത് വികസനത്തിന്റെ ചിഹ്നങ്ങൾകൂടിയാണ്. പാക്കിസ്ഥാനോടുള്ള തന്റെ കുടുംബത്തിന്റെ അടുപ്പം വളരുന്നതുപോലെ ഇസ്ലാമാബാദും കൃത്യമായ വളർച്ച കൈവരിച്ചുകൊണ്ടിരിക്കുകയാമെന്ന് വില്യം പറഞ്ഞു.

നേരത്തെ സ്‌കൂൾ വിദ്യാർത്ഥികളുമായി നടത്തിയ കൂടിക്കാഴ്ചയിലും വില്യമും കെയ്റ്റും സന്തുഷ്ടി പ്രകടിപ്പിച്ചു. സ്‌കൂൾ വിദ്യാർത്ഥികളിൽപ്പലരും മരിച്ചുപോയ തന്റെ അമ്മ ഡയാന രാജകുമാരിയെക്കുറിച്ച് പറഞ്ഞപ്പോൾ വില്യം വികാരാധീനനായി. ഇസ്ലാമാബാദിലെ പെൺകുട്ടികൾക്കായുള്ള മോഡൽ കോളേജിലെത്തിയാണ് അവർ വിദ്യാർത്ഥികളുമായി സംവദിച്ചത്. ക്ലാസ് മുറികളിലെത്തി വ്ിദ്യാർഥികളെ നേരിൽക്കണ്ട കെയ്റ്റും വില്യമും കുട്ടികൾക്കൊപ്പം നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു.

ഡയാന രാജകുമാരിയുടെ വലിയ ആരാധകരാണ് തങ്ങളെന്ന് പറഞ്ഞ വിദ്യാർത്ഥികളോട് അത് വളരെ സന്തോഷം തരുന്ന കാര്യമാണെന്ന് വില്യം പറഞ്ഞു. താനും ഡയാനയുടെ വലിയ ആരാധകനാണെന്ന് സൂചിപ്പിച്ച വില്യം, അമ്മ പാക്കിസ്ഥാനിൽ മൂന്നുതവണ സന്ദർശനം നടത്തിയ കാര്യവും ഓർമിപ്പിച്ചു. 1997-ലാണ് ഡയാന ഒടുവിൽ പാക്കിസ്ഥാനിലെത്തിയത്. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെയും അന്നത്തെ ഭാര്യ ജമീമയുടെയും അടുത്ത സുഹൃത്തായിരുന്ന ഡയാന, ലാഹോറിലെ കാൻസർ ആശുപത്രി സന്ദർശിക്കുന്നതിനുവേണ്ടിയാണ് 1997-ൽ എത്തിയത്. 13 വർഷത്തിനുശേഷമാണ് ബ്രിട്ടീഷ് രാജകുടുംബാംഗം പാക്കിസ്ഥാൻ സന്ദർശിക്കുന്നത്.

അഞ്ചുദിവസത്തെ സന്ദർശനത്തിനായാണ് രാജകുടുംബം എത്തിയിട്ടുള്ളത്. മോഡൽ കോളേജ് സന്ദർശനത്തിനുശേഷം പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി വില്യം ചർച്ച നടത്തി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള പാക്കിസ്ഥാനെ സഹായിക്കുന്ന തരത്തിൽ വില്യമിൽനിന്ന് പ്രഖ്യാപനങ്ങളുണ്ടായേക്കുമെന്ന പ്രതീക്ഷയിലാണ് പാക്കിസ്ഥാൻ.

കനത്ത സുരക്ഷയാണ് രാജകുടുംബാംഗങ്ങൾക്ക് കടന്നുപോകാൻ ഇസ്ലാമാബാദിലൊരുക്കിയിരുന്നത്. അതുകൊണ്ടുതന്നെ പ്രധാന റോഡുകളടക്കം മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് നേരിട്ടു. തിരക്കേറിയ വൈകുന്നേരം ഇത്തരമൊരു ഗതാഗതക്കുരുക്ക് അനുഭവപ്പട്ടതിലുള്ള അമർഷം ഡ്രൈവർമാരിൽപ്പലരും പങ്കുവെച്ചു. സോഷ്യൽ മീഡിയയിലൂടെ അതേക്കുറിച്ച് പലരും പ്രതിഷേധമറിയിക്കുകയും ചെയ്തു. കുട്ടികളടക്കം ഒട്ടേറെപ്പേർ റോഡിൽ കുരുങ്ങിയതായി അവർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP