Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പത്ത് വയസുകാരി ദാരുണമായി മരിച്ചത് ബാത് ടബിന്റെ യന്ത്രത്തിൽ തലമുടി കുരുങ്ങി; പെൺകുട്ടിയുടെ തല ജാക്കുസ്സിയുടെ അരിപ്പയിൽ കുരുങ്ങിയത് കുളിക്കാനിറങ്ങിയപ്പോൾ; നേരം കുറേ ആയതോടെ കാണാതായ മകളെ തേടിയിറങ്ങിയ പിതാവ് കണ്ടത് മുങ്ങിക്കിടക്കുന്നത്

പത്ത് വയസുകാരി ദാരുണമായി മരിച്ചത് ബാത് ടബിന്റെ യന്ത്രത്തിൽ തലമുടി കുരുങ്ങി; പെൺകുട്ടിയുടെ തല ജാക്കുസ്സിയുടെ അരിപ്പയിൽ കുരുങ്ങിയത് കുളിക്കാനിറങ്ങിയപ്പോൾ; നേരം കുറേ ആയതോടെ കാണാതായ മകളെ തേടിയിറങ്ങിയ പിതാവ് കണ്ടത് മുങ്ങിക്കിടക്കുന്നത്

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ബാത് ടബിന്റെ യന്ത്രത്തിൽ തലമുടി കുരുങ്ങി പത്ത് വയസുകാരിക്ക് ദാരുണാന്ത്യം. യൂറോപ്പുകാരിയായ പെൺകുട്ടിയാണ് തിരുമ്മലിന്റെ സുഖം പ്രദാനം ചെയ്യുന്ന ചൂടുജലപ്രവാഹമുള്ള തൊട്ടിയായ ജാകുസ്സിയിൽ മുങ്ങി മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ബർ ദുബായിൽ പെൺകുട്ടിയും കുടുംബവും താമസിക്കുന്ന സ്ഥലത്തായിരുന്നു സംഭവം നടന്നത്. ഒരു മീറ്റർ ആഴത്തിലുള്ള ടബിൽ കുളിക്കാനിറങ്ങിയ പെൺകുട്ടിയുടെ തല ജാക്കുസ്സിയുടെ അരിപ്പയിൽ കുരുങ്ങുകയും വെള്ളത്തിൽ മുങ്ങിത്താഴുകയുമായിരുന്നു. പിതാവിനോട് അനുവാദം ചോദിച്ച ശേഷമായിരുന്നു കുട്ടി കുളിക്കാനിറങ്ങിയത്. എന്നാൽ കുളിക്കാൻ പോയ മകളെ നേരം കുറേ ആയിട്ടും കാണാത്തതോടെ പിതാവ് ചെന്നു നോക്കിയപ്പോൾ പെൺകുട്ടി വെള്ളത്തിൽ മുങ്ങിക്കിടക്കുന്നതാണ് കണ്ടത്. ഉടൻ സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഫൊറൻസിക് എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥർ ജാക്കുസ്സി ഇളക്കിയെടുത്ത് സാങ്കേതിക പരിശോധനയ്ക്കായി ഫോറൻസിക് സയൻസ് ലാബിലേയ്ക്ക് കൊണ്ടുപോയിരിക്കുകയാണ്. പ്രാഥമിക പരിശോധനയിൽ ചില പിഴവുകൾ കണ്ടെത്തിയിട്ടുണ്ട്. വൈദ്യുതിയുടെ അമിത പ്രവാഹം മൂലം വെള്ളം കൂടുതൽ ഒഴുക്കിൽ പ്രവഹിച്ചതാണ് പെൺകുട്ടിയുടെ മുടി ജാക്കുസ്സിയിൽ കുടുങ്ങാൻ കാരണം എന്നാണ് കരുതുന്നത്. ഇത്തരം ബാത് ടബുകളിൽ കുളിക്കുമ്പോൾ കുട്ടികളിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് പൊലീസ് നിർദേശിക്കുകയും ചെയ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP