Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇതുവരെ കണ്ടതൊക്കെ വെറും സാമ്പിൾ വെടിക്കെട്ട്; ഇടവപ്പാതി മാറിയ ഉടനെ തുലാവർഷം എത്തിയതോടെ കേരളം വിരളുക തന്നെ വേണം; രണ്ട് ദിവസമായി പെയ്ത് തുടങ്ങിയ തുലാവർഷം ഇന്നോ നാളെയോ കരുത്താർജിക്കുമ്പോൾ വെള്ളപ്പൊക്കവും കാറ്റും താണ്ഡവമാടും; അ ഞ്ച് ദിവസം കൂടി സംസ്ഥാനത്ത് ഇടിവെട്ടി മഴ പെയ്യും; ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്; ഭയാനകമായ മഴവെള്ളപ്പാച്ചിലിന് കാതോർത്ത് കേരളം

ഇതുവരെ കണ്ടതൊക്കെ വെറും സാമ്പിൾ വെടിക്കെട്ട്; ഇടവപ്പാതി മാറിയ ഉടനെ തുലാവർഷം എത്തിയതോടെ കേരളം വിരളുക തന്നെ വേണം; രണ്ട് ദിവസമായി പെയ്ത് തുടങ്ങിയ തുലാവർഷം ഇന്നോ നാളെയോ കരുത്താർജിക്കുമ്പോൾ വെള്ളപ്പൊക്കവും കാറ്റും താണ്ഡവമാടും; അ ഞ്ച് ദിവസം കൂടി സംസ്ഥാനത്ത് ഇടിവെട്ടി മഴ പെയ്യും; ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്; ഭയാനകമായ മഴവെള്ളപ്പാച്ചിലിന് കാതോർത്ത് കേരളം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പതിവില്ലാതെ നീണ്ട് നിന്ന ഇടവപ്പാതി അവസാനിക്കുന്നതോടെ തുലാവർഷത്തിന്റെ സമയമായിരിക്കുകയാണ് കേരളത്തിൽ. തുടർച്ചയായ രണ്ടാം വർഷവും പ്രളയം സൃഷ്ടിച്ച് നിരവധി നാശനഷ്ടങ്ങളുമുണ്ടാക്കിയാണ് ഇടവപ്പാതി പിൻവാങ്ങുന്നത്. ഇന്നോ നാളെയോ തന്നെ തുലാവർഷം ആരംഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് പറയുന്നത്. ശനിയാഴ്ച വരെ കേരളത്തിൽ വ്യാപകമായ മഴയുണ്ടാകും. മണിക്കൂറിൽ 65 കിലോമീറ്റർവരെ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ കേരളം, കർണാടകം, ലക്ഷദ്വീപ് തീരങ്ങളിൽ ബുധനാഴ്ചവരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ശക്തമായ ഇടിയും മിന്നലും ഉണ്ടാകാനും സാധ്യതയുണ്ട്. ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലും വയനാട്ടിലും യെലോ അലർട്ട് നൽകിയിട്ടുണ്ട്. തുടർച്ചയായ മഴയിൽ വിറങ്ങലിച്ചിരിക്കുകയാണ് കേരളം. ഇനി വരാനുള്ളത് കാറ്റും മിന്നലും ഇടിയും ചേർന്ന മഴയാണ്. ഇതിനെ കരുതി തന്നെ ഇരിക്കണമെന്നാണ് കാലാവസ്ഥാവകുപ്പ് പറയുന്നത്. ഇനിയും പ്രളയം കേരളത്തെ തകർത്തെറിയുമോ എന്ന ഭയത്തിലാണ് ജനങ്ങൾ. മഴയുടെ തീവ്രത കൂടിയാൽ അങ്ങനെയൊരു സാധ്യതയും തള്ളിക്കളയാനാകില്ല.

ഇത്തവണ കാലവർഷം പിൻവാങ്ങുന്നതു വളരെ വൈകിയാണ്. കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ പ്രകാരം കാലവർഷം പിൻവാങ്ങാൻ ഏറ്റവും വൈകുന്നത് ഇത്തവണയാണ്. ഇതിനു മുൻപു കാലവർഷം ഏറ്റവും വൈകി പിൻവാങ്ങാൻ തുടങ്ങിയത് 1961ൽ ആണ്. അന്ന് ഒക്ടോബർ 1ന് ആണ് പിൻവാങ്ങൽ തുടങ്ങിയത്. ഇത്തവണ അത് ഒക്ടോബർ ഒൻപതായി. 2018ൽ സെപ്റ്റംബർ 29നും 2017ൽ സെപ്റ്റംബർ 27നും ആണ് കാലവർഷം പിൻവാങ്ങാൻ ആരംഭിച്ചത്. വടക്ക് പടിഞ്ഞാറൻ ഇന്ത്യയിൽ നിന്ന് കാലവർഷം പിൻവാങ്ങൽ ആരംഭിച്ചു. ഹരിയാന, പഞ്ചാബിന്റെ ചില ഭാഗങ്ങൾ, രാജസ്ഥാന്റെ വടക്ക് ഭാഗം എന്നീ പ്രദേശങ്ങളിൽ നിന്നാണ് ആദ്യം പിൻവാങ്ങിയത്. അടുത്ത 2-3 ദിവസങ്ങൾക്കുള്ളിൽ വടക്ക് പടിഞ്ഞാറ് ഇന്ത്യയുടെ ബാക്കി പ്രദേശങ്ങളിൽ നിന്നും മധ്യ ഇന്ത്യയിൽ നിന്നും പിൻവാങ്ങാൻ സാധ്യതയുണ്ട്. അതേ സമയം ദക്ഷിണേന്ത്യയിൽ ഇടിയോടു കൂടിയ മഴ തുടരാൻ സാധ്യതയുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP