Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

49 ലക്ഷം രൂപ കവർന്നത് സ്വകാര്യ ചാറ്റും ചിത്രങ്ങളും പുറത്തുവിടും എന്ന് ഭീഷണിപ്പെടുത്തി; നിറപറ ഗ്രൂപ്പ് എംഡി ബിജു കർണന്റെ പരാതിയിൽ സീമയേയും ഷാനുവിനെയും അറസ്റ്റ് ചെയ്ത് പൊലീസ്

49 ലക്ഷം രൂപ കവർന്നത് സ്വകാര്യ ചാറ്റും ചിത്രങ്ങളും പുറത്തുവിടും എന്ന് ഭീഷണിപ്പെടുത്തി; നിറപറ ഗ്രൂപ്പ് എംഡി ബിജു കർണന്റെ പരാതിയിൽ സീമയേയും ഷാനുവിനെയും അറസ്റ്റ് ചെയ്ത് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നിറപറ ഗ്രൂപ്പ് എംഡി ബിജു കർണനെ ബ്ലാക്ക് മെയിൽ ചെയ്ത് 49 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ട് പേർ പിടിയിൽ. ചാലക്കുടി സ്വദേശി സീമ, എറണാകുളം സ്വദേശി ഷാനു എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

ബിജു കർണ്ണൻ നൽകിയ പരാതിയിലാണ് നടപടി. സ്വകാര്യ ഫോട്ടോകളും ഫേസ്‌ബുക്ക് ചാറ്റുകളും പുറത്തുവിട്ട് കുടുംബ ജീവിതം തകർക്കുമെന്ന് ഭീഷണിപ്പെടുത്തി ബ്ലാക് മെയിൽ ചെയ്‌തെന്നായിരുന്നു പരാതി. കഴിഞ്ഞ മെയ് മുതൽ ജൂൺ വരെ വിവിധ കാലയളവുകളിലായാണ് സംഘം പണം തട്ടിയതെന്ന് ബിജു കർണൻ നൽകിയ പരാതിയിൽ പറയുന്നു. തുടർന്നും ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചതോടെ പൊലീസില് പരാതി നൽകുകയായിരുന്നു. കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന് പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP