Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മോദി പയറ്റുന്നത് പോക്കറ്റടിക്കാരന്റെ തന്ത്രം; പ്രധാനമന്ത്രി അദാനിയുടെയും അംബാനിയുടെയും ലൗഡ് സ്പീക്കർ; സാമ്പത്തിക പ്രശ്‌നങ്ങളെയും തൊഴിലില്ലായ്മയെയും കുറിച്ച് പറയാതെ ചന്ദ്രദൗത്യത്തെയും 370ാം വകുപ്പ് റദ്ദാക്കിയതിനെയും കുറിച്ച് വാതോരാതെ സംസാരിക്കുകയും ചെയ്യുകയാണ് പ്രധാനമന്ത്രിയെന്നും രാഹുൽ ഗാന്ധി

മോദി പയറ്റുന്നത് പോക്കറ്റടിക്കാരന്റെ തന്ത്രം; പ്രധാനമന്ത്രി അദാനിയുടെയും അംബാനിയുടെയും ലൗഡ് സ്പീക്കർ; സാമ്പത്തിക പ്രശ്‌നങ്ങളെയും തൊഴിലില്ലായ്മയെയും കുറിച്ച് പറയാതെ ചന്ദ്രദൗത്യത്തെയും 370ാം വകുപ്പ് റദ്ദാക്കിയതിനെയും കുറിച്ച് വാതോരാതെ സംസാരിക്കുകയും ചെയ്യുകയാണ് പ്രധാനമന്ത്രിയെന്നും രാഹുൽ ഗാന്ധി

മറുനാടൻ മലയാളി ബ്യൂറോ

വിദർഭ: പോക്കറ്റടിക്കാരന്റെ തന്ത്രമാണ് പ്രധാനമന്ത്രി പയറ്റുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോഷണം പിടിക്കപ്പെടാതിരിക്കാൻ പോക്കറ്റടിക്കാരൻ മറ്റുള്ളവരുടെ ശ്രദ്ധ തിരിക്കുന്നത് പോലെയാണ് നരേന്ദ്ര മോദിയുടെ തന്ത്രങ്ങൾ എന്ന് രാഹുൽ പരിഹസിച്ചു. വ്യവസായികളുടെ ലൗഡ് സ്പീക്കറായി മാറിയ പ്രധാനമന്ത്രി സാമ്പത്തിക പ്രശ്‌നങ്ങളെയും തൊഴിലില്ലായ്മയേയും കുറിച്ച് ഒന്നും മിണ്ടുന്നില്ലെന്നും ചൂണ്ടിക്കാട്ടി. വിദർഭയിലെ യവത്മയിൽ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

അദാനിയുടെയും അംബാനിയുടെയും ലൗഡ് സ്പീക്കറായി മാറിയിരിക്കുകയാണ് പ്രധാനമന്ത്രി. ജനങ്ങളുടെ പണം വ്യവസായികൾക്ക് കൈമാറുമ്പോൾ ശ്രദ്ധതിരിക്കാനായി അദ്ദേഹം പോക്കറ്റടിക്കാരുടെ തന്ത്രം പയറ്റുന്നു. സാമ്പത്തിക പ്രശ്‌നങ്ങളെയും തൊഴിലില്ലായ്മയെയും കുറിച്ച് ഒന്നും പറയാതിരിക്കുകയും ചന്ദ്രദൗത്യത്തെയും 370ാം വകുപ്പ് റദ്ദാക്കിതയിനെക്കുറിച്ച് വാതോരാതെ സംസാരിക്കുകയും ചെയ്യുന്നു. നോട്ടുനിരോധനവും ജിഎസ്ടിയും എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിതം തകർത്തിരിക്കുകയാണ്.

പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യ വ്യക്തികൾക്ക് തീറെഴുതി നൽകുകയാണ്. തൊഴിലുറപ്പ് പദ്ധതിക്ക് 35000 കോടി രൂപ മാത്രം വകയിരുത്തിയപ്പോൾ കോർപറേറ്റുകൾക്ക് നികുതി കുറച്ചതിലൂടെ 1.25 ലക്ഷം കോടിയാണ് നൽകിയത്. ധനികരെ പിന്തുണക്കുന്ന നയമാണ് മോദി സർക്കാർ പിന്തുടരുന്നത്. സാധാരണക്കാരന് പണം ലഭിക്കുമ്പോൾ വിപണിയിൽ പണം ഇറങ്ങും. ഇതാണ് ന്യായ് പദ്ധതിയിലൂടെ കോൺഗ്രസ് മുന്നോട്ടുവെച്ചത്. രാജ്‌നാഥ് സിങ് ഫ്രാൻസിൽ പോയി പൂജ നടത്തി. എന്നാൽ 35000 കോടിയാണ് റാഫേൽ കരാറിന്റെ പേരിൽ അഴിമതി നടത്തിയത്. വ്യവസായികളുടെ നിയന്ത്രണത്തിലായതിനാൽ മാധ്യമങ്ങൾ ഇതൊന്നും റിപ്പോർട്ട് ചെയ്യില്ലെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP