Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഓട്ടോമൊബൈൽ-റിയൽ എസ്‌റ്റേറ്റ് മേഖലകളുടെ തകർച്ചയും ബാങ്കിതര ധനകാര്യസ്ഥാപനങ്ങളുടെ തളർച്ചയും ക്ഷീണമായി; നടപ്പ് സാമ്പത്തിക വർഷം വളർച്ചാനിരക്ക് 6.1 ശതമാനമായി വെട്ടിക്കുറച്ചെങ്കിലും ഏറ്റവും വേഗം വളരുന്ന സാമ്പത്തിക ശക്തിയെന്ന റാങ്ക് വിടാതെ ഇന്ത്യ; 2020 ൽ രാജ്യം 7 ശതമാനം വളർച്ച കൈവരിക്കും; ആഗോള സാമ്പത്തിക മാന്ദ്യത്തിന് ആക്കം കൂട്ടിയത് വർദ്ധിച്ചുവരുന്ന വ്യാപാര-രാഷ്ട്രീയ സംഘർഷങ്ങളെന്ന് ഐഎംഎഫ്; ഘടനാപരമായ പരിഷ്‌കാരങ്ങൾ ഇന്ത്യക്ക് അനിവാര്യമെന്ന് ചീഫ് എക്കണോമിസ്റ്റ് ഗീത ഗോപിനാഥ്

ഓട്ടോമൊബൈൽ-റിയൽ എസ്‌റ്റേറ്റ് മേഖലകളുടെ തകർച്ചയും ബാങ്കിതര ധനകാര്യസ്ഥാപനങ്ങളുടെ തളർച്ചയും ക്ഷീണമായി; നടപ്പ് സാമ്പത്തിക വർഷം വളർച്ചാനിരക്ക് 6.1 ശതമാനമായി വെട്ടിക്കുറച്ചെങ്കിലും ഏറ്റവും വേഗം വളരുന്ന സാമ്പത്തിക ശക്തിയെന്ന റാങ്ക് വിടാതെ ഇന്ത്യ; 2020 ൽ രാജ്യം 7 ശതമാനം വളർച്ച കൈവരിക്കും;  ആഗോള സാമ്പത്തിക മാന്ദ്യത്തിന് ആക്കം കൂട്ടിയത് വർദ്ധിച്ചുവരുന്ന വ്യാപാര-രാഷ്ട്രീയ സംഘർഷങ്ങളെന്ന് ഐഎംഎഫ്; ഘടനാപരമായ പരിഷ്‌കാരങ്ങൾ ഇന്ത്യക്ക് അനിവാര്യമെന്ന് ചീഫ് എക്കണോമിസ്റ്റ് ഗീത ഗോപിനാഥ്

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: മാന്ദ്യം വിഷമിപ്പിക്കുന്ന ആഗോള സമ്പദ് രംഗത്ത് ഏറ്റവും വേഗം വളരുന്ന മുഖ്യ സാമ്പത്തിക ശക്തിയെന്ന സ്ഥാനം നിലനിർത്തി ഇന്ത്യ. ചൈനക്കൊപ്പമാണ് ഇന്ത്യയുടെ വളർച്ചാവേഗം. എന്നാൽ, നടപ്പ് സാമ്പത്തിക വർഷം ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് 6.1 ശതമാനമായി കുറയുമെന്നാണ് ഐ.എം.എഫ്. പ്രവചനം. ഏപ്രിലിൽ ഐഎംഎഫ് പ്രവചിച്ചിരുന്നതിനേക്കാൾ 1.2 ശതമാനം കുറവാണിത്. മൊത്ത ആഭ്യന്തര ഉത്പാദനം കുറയുക 7.3 ശതമാനമെന്നായിരുന്നു ഏപ്രിലിലെ പ്രവചനം. എന്നാൽ, 2020 സാമ്പത്തിക വർഷത്തിൽ 7 ശതമാനം വളർച്ചാനിരക്ക് കൈവരിക്കുമെന്ന് ഐഎംഎഫിന്റെ വേൾഡ് എക്കണോമിക് ഔട്ട്‌ലുക്കിൽ പറയുന്നു. ആഭ്യന്തരതലത്തിൽ നോക്കുമ്പോൾ ഇരുണ്ടതായി തോന്നാമെങ്കിലും ആഗോളതലത്തിൽ താരതമ്യം ചെയ്യുമ്പോൾ രാജ്യത്തിന്റെ ചിത്രം പ്രസന്നമാണ്.

ആഗോള വിപണിയിലാകെ മാന്ദ്യം തുടരുകയാണ്. ഈ സാമ്പത്തിക വർഷം ആഗോള സാമ്പത്തിക വളർച്ച മൂന്ന് ശതമാനമാണ്. അടുത്ത വർഷം 3.4 ശതമാനവും. ഓട്ടോമൊബൈൽ-റിയൽ എസ്‌റ്റേറ്റ് മേഖലകളുടെ തകർച്ചയും ബാങ്കിതര ധനകാര്യസ്ഥാപനങ്ങളുടെ ആരോഗ്യത്തിൽ വന്ന തളർച്ചയും സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ പുറകോട്ടടിച്ചുവെന്ന് ഐഎംഎഫ് റിപ്പോർട്ടിൽ പറയുന്നു. 6.1 ശതമാനം വളർച്ചാ നിരക്ക് ഇന്ത്യൻ ധനനയ കമ്മിറ്റിയുടെ പ്രവചനത്തോട് ചേർന്നുനിൽക്കുന്നു. ആഗോള സാമ്പത്തിക സ്ഥിതി 2017 ലെ 3.8 ശതമാനത്തിൽ നിന്നാണ് 3 ശതമാനത്തിലേക്ക് താഴ്ന്നതെന്ന് ഐഎംഎഫ് ചീഫ് എക്കണോമിസ്റ്റ് ഗീത ഗോപിനാഥ് സാമ്പത്തിക റിപ്പോർട്ടിന്റെ ആമുഖത്തിൽ വിശദീകരിച്ചു.

വർദ്ധിച്ചുവരുന്ന വ്യാപാര-രാഷ്ട്രീയ സംഘർഷങ്ങൾ പ്രതിസന്ധിക്ക് ആക്കം കൂട്ടിയെന്നും 2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിതെന്നും ഐഎംഎഫ് മുഖ്യസാമ്പത്തിക വിദഗ്ദ്ധയായ ഗീതാ ഗോപിനാഥ് പറഞ്ഞു. ചൈനയുടെ സാമ്പത്തിക വളർച്ച അടുത്ത വർഷം 5.8 ശതമാനമായി കുറയും. യൂറോ മേഖലയിൽ ഈ വർഷം 1.2 ശതമാനവും അടുത്ത വർഷം 1.4 ശതമാനവുമാണ് പ്രതീക്ഷിക്കുന്ന വളർച്ചാനിരക്ക്. അമേരിക്കയിൽ 2.1 ശതമാനവും അടുത്ത വർഷം 2.4 ശതമാനവും.

ആഗോള സാമ്പത്തിക മാന്ദ്യത്തിന് കാരണങ്ങൾ

വർദ്ധിച്ച് വരുന്ന വ്യാപാര തടസ്സങ്ങൾ, വാണിജ്യത്തിനും ജിയോ പൊളിറ്റിക്‌സിലുമുള്ള അനിശ്ചിതത്വം, വികസിത രാഷ്ട്രങ്ങളിലെ കുറഞ്ഞ ഉൽപ്പാദന വളർച്ചയും, പ്രായം കൂടിയവരുടെ ജനസംഖ്യയും പോലുള്ള ഘടനാപരമായ പ്രശ്‌നങ്ങൾ മാന്ദ്യത്തിന് കാരണങ്ങളാണ്. ആഭ്യന്തരതലത്തിൽ ആവശ്യം വർദ്ധിക്കാത്തതാണ് ഇന്ത്യയുടെ വളർച്ചാനിരക്ക് കുറയാൻ കാരണം. ധനനയം ലഘൂകരിക്കൽ, കോർപ്പറേറ്റ് ആദായനികുതി നിരക്ക് കുറക്കൽ, കോർപ്പറേറ്റ്, പാരിസ്ഥിതിക നിയന്ത്രണ അനിശ്ചിതത്വം പരിഹരിക്കുന്നതിനുള്ള സമീപകാല നടപടികൾ, ഗ്രാമീണ ഉപഭോഗത്തെ പിന്തുണയ്ക്കുന്നതിനുള്ള സർക്കാർ പരിപാടികൾ എന്നിവ ഇന്ത്യയുടെ വളർച്ചയെ പിന്തുണയ്ക്കുമെന്നും ഐഎംഎഫ് പറയുന്നു.

ചാക്രികമായ ദുർബലാവസ്ഥ മറികടന്ന് ആത്മവിശ്വാസം കൈവരിക്കാൻ വിപുലമായ ഘടനാ പരിഷ്‌കാരങ്ങളും ധനനയ പരിഷ്‌കരണങ്ങളും കൊണ്ടുവരണം. നികുതി വല വിപുലമാക്കുക, സ്ബ്‌സിഡി ചെലവഴിക്കൽ യുക്തിസഹമാക്കുക, പൊതുകടം കുറച്ചുകൊണ്ടുവരിക തുടങ്ങിയ നിർദ്ദേശങ്ങളും ഐഎംഎഫ് മുന്നോട്ട് വയ്ക്കുന്നു. ധനകാര്യ സംവിധാനത്തിൽ പൊതുമേഖലയുടെ പങ്ക് കുറച്ചുകൊണ്ടുവരിക, ജോലിക്കുളN നിയമനം, പിരിച്ചുവിടൽ എന്നിവയുടെ ചട്ടങ്ങളിൽ പരിഷ്‌കരണം എന്നിവയും നിർദ്ദേശങ്ങളിൽ പെടുന്നു.

ഓട്ടോ മൊബൈൽ വ്യവസായ മേഖലയുടെ മാന്ദ്യം

ഓട്ടോമൊബൈൽ മേഖലയാണ് ആഗോളതലത്തിൽ കടുത്ത മാന്ദ്യം നേരിടുന്നതെന്ന് ലോക സാമ്പത്തിക റിപ്പോർട്ടിൽ വിലയിരുത്തുന്നു. 2018 ലണ് ഈ മേഖലയെ മാന്ദ്യം സാരമായി ബാധിച്ച് തുടങ്ങിയത്യ കഴിഞ്ഞ വർഷം ആഗോള കാർ വില്പന മൂന്ന് ശതമാനം കുറഞ്ഞു. ഓട്ടോമൊബൽ നിർമ്മാണ യൂണിറ്റുകളുടെ എണ്ണം 1.7 ശതമാനം കുറഞ്ഞു. മൂല്യത്തിന്റെ അടിസ്ഥാനത്തിൽ 2.4 ശതമാനം കുറവ്. ചൈനയിൽ ഓട്ടോ യൂണിറ്റുകളുടെ എണ്ണം 4 ശതമാനമാണ് കുറഞ്ഞത്. രണ്ട് പതിറ്റാണ്ടിനിടയിലെ ആദ്യ തകർച്ച. ചൈനയിൽ നികുതി ഇളവുകൾ എടുത്തുകളഞ്ഞതും യൂറോപ്പിൽ പുതിയ കാർബൺ ബഹിർഗമന പരിശോധനകൾ വന്നതുമാണ് ഓട്ടോമൊബൈൽ മേഖലയെ പുറകോട്ടടിച്ചതെന്നും ഐഎംഎഫ് റിപ്പോർട്ടിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP