Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉപതെരഞ്ഞെടുപ്പിൽ ജനം മറുപടി നൽകുക ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നുണ പ്രചരിപ്പിച്ച് ജനങ്ങളെ വഞ്ചിച്ച യുഡിഎഫിന്; കേരളം തയ്യാറെടുക്കുന്നത് എൽഡിഎഫിന് അനുകൂലമായി വിധിയെഴുതാൻ; വിശ്വാസ സംരക്ഷണത്തിൽ മാത്രമാണ് അഭിപ്രായ വ്യത്യാസം എന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും കാനം രാജേന്ദ്രൻ

ഉപതെരഞ്ഞെടുപ്പിൽ ജനം മറുപടി നൽകുക ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നുണ പ്രചരിപ്പിച്ച് ജനങ്ങളെ വഞ്ചിച്ച യുഡിഎഫിന്; കേരളം തയ്യാറെടുക്കുന്നത് എൽഡിഎഫിന് അനുകൂലമായി വിധിയെഴുതാൻ; വിശ്വാസ സംരക്ഷണത്തിൽ മാത്രമാണ് അഭിപ്രായ വ്യത്യാസം എന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും കാനം രാജേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നുണപ്രചരിപ്പിച്ച് ജനങ്ങളെ വഞ്ചിച്ച യുഡിഎഫിന് ഉപതെരഞ്ഞെടുപ്പിൽ ജനം മറുപടി നൽകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. യുഡിഎഫ് മണ്ഡലങ്ങൾ ഉൾപ്പെടെ തിരിച്ചു പിടിക്കാനുള്ള ശക്തമായ പ്രവർത്തനങ്ങളാണ് എൽഡിഎഫ് നടത്തുന്നത്. പാലാ ഉപതിരഞ്ഞടുപ്പിന്റെ പശ്ചാത്തലം ഈ ശ്രമങ്ങൾക്ക് കുടൂതൽ കരുത്തേകുന്നുണ്ടെന്നും കാനം പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബിന്റെ 'മുഖാമുഖം' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷം സംസ്ഥാനത്തെ രാഷ്ട്രീയദിശ എങ്ങോട്ടാണെന്നു പാലാ ഉപതെരഞ്ഞെടുപ്പിലൂടെ വ്യക്തമായി. ഇപ്പോൾ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ അരൂർ ഒഴികെയുള്ളവ 2016 ലെ തിഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പം നിന്ന മണ്ഡലങ്ങളാണ്. അവ കൂടി പിടിച്ചെടുക്കാനുള്ള പ്രവർത്തനമാണ് ഇടത് മുന്നണി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫിന് അനുകൂലമായി വിധിയെഴുതാൻ കേരളം തയ്യാറെടുക്കുകയാണ് എന്ന് കാനം ചൂണ്ടിക്കാട്ടി.

സുപ്രീംകോടതി വിധി നടപ്പിലാക്കാൻ ഏതു സർക്കാർ അധികാരത്തിലിരുന്നാലും ബാധ്യതയുണ്ട്. ഭരണഘടനാപരമായ ഈ ബാധ്യത നടപ്പാക്കുക മാത്രമാണ് സർക്കാർ ചെയ്തത്. ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധി നടപ്പാക്കിയ സർക്കാരിനെക്കുറിച്ച് എൻഎസ്എസിനു വ്യത്യസ്ത അഭിപ്രായമുണ്ട്. അതു പറയാനുള്ള സ്വാതന്ത്യം അവർക്കുണ്ട്. സമദൂരവും ശരിദൂരവും സംഘടനയുടെ സ്വാതന്ത്ര്യമാണ്. ഏതെങ്കിലും ഒരു കക്ഷിക്ക് അനുകൂലമായി വോട്ടു ചെയ്യണമെന്നു എൻഎസ്എസ് ഇതുവരെ പറഞ്ഞതായി തനിക്ക് അറിയില്ലെന്നും കാനം പറഞ്ഞു.

എൻഎസ്എസ് ഈ സർക്കാരിനോട് സഹകരിച്ചിട്ടേയുള്ളുവെന്നും, വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തിൽ മാത്രമേ അഭിപ്രായഭിന്നത ഉണ്ടായിട്ടുള്ളൂ എന്നുമാണ് എൻഎസ്എസ് ജനറൽസെക്രട്ടറി വ്യക്തമാക്കിയിട്ടുള്ളതെന്നു കാനം ചോദ്യത്തിനു മറുപടിയായി പറഞ്ഞു. വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തിൽ മാത്രമാണ് സർക്കാരിനോട് എതിർപ്പുള്ളതെന്നു എൻഎസ്എസ് വ്യക്തമാക്കിയ ശേഷവും മറ്റൊരു തരത്തിൽ പ്രചാരണം നടത്തുകയാണ് യുഡിഎഫ്. അതുവഴി എന്തെങ്കിലും ഗുണം കിട്ടുമെങ്കിൽ വാങ്ങിക്കാമെന്നത് യുഡിഎഫിന്റെ ആഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP