Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കവിത തുടങ്ങുന്നത് ഒടിയാത്ത ലിംഗമുള്ള ഹൂറന്മാരില്ലാത്ത സ്വർഗത്തിന് വേണ്ടി എന്തിനാണ് പെണ്ണേ കറുത്ത തുണിയിൽ മൂടിക്കെട്ടിക്കഴിയുന്നതെന്ന്; മാഗസിനിലെ മറ്റ് രചനകളിൽ പരിഹസിക്കുന്നത് മോദിയേയും ശബരിമലയേയും; ഹിന്ദു-മുസ്ലിം സംഘടനകളുടെ പ്രതിഷേധം ശക്തമായതോടെ എസ്എഫ്‌ഐ പുറത്തിറക്കിയ മാഗസിൻ പിൻവലിച്ച് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയും

കവിത തുടങ്ങുന്നത് ഒടിയാത്ത ലിംഗമുള്ള ഹൂറന്മാരില്ലാത്ത സ്വർഗത്തിന് വേണ്ടി എന്തിനാണ് പെണ്ണേ കറുത്ത തുണിയിൽ മൂടിക്കെട്ടിക്കഴിയുന്നതെന്ന്; മാഗസിനിലെ മറ്റ് രചനകളിൽ പരിഹസിക്കുന്നത് മോദിയേയും ശബരിമലയേയും; ഹിന്ദു-മുസ്ലിം സംഘടനകളുടെ പ്രതിഷേധം ശക്തമായതോടെ എസ്എഫ്‌ഐ പുറത്തിറക്കിയ മാഗസിൻ പിൻവലിച്ച് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയും

കെ വി നിരഞ്ജൻ  

കോഴിക്കോട്: പർദ്ദ ധരിക്കുന്ന സ്ത്രീകളെയും ഇസ്ലാമിലെ സ്വർഗവിശ്വാസത്തെയും അവഹേളിക്കുന്നു എന്നാരോപിച്ച് ലീഗും എംഎസ്എഫും ഒരു വശത്തും ശബരിമല അയ്യപ്പനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അടക്കം അപമാനിക്കുന്നു എന്നാരോപിച്ച് ബിജെപിയും ഹിന്ദു ഐക്യവേദിയുേം എബിവിപിയും മറ്റൊരു വശത്തും നിലയുറപ്പിച്ചതോടെ കോളെജ് മാഗസിൻ പിൻവലിച്ച് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അധികൃതർ തടിതപ്പി.

മാഗസിൻ സ്റ്റാഫ് അഡൈ്വസർ ഡോ. പി ജെ ഹെർമൻ, സ്റ്റാഫ് എഡിറ്റർ ഡോ. ആർ വി എം ദിവാകരൻ എന്നിവരുടെ ശുപാർശ പ്രകാരമാണ് കാലിക്കറ്റ് സർവ്വകലാശാലയിൽ ഡിഎസ്‌യു പ്രസിദ്ധീകരിച്ച മാഗസിൻ പിൻവലിക്കാൻ വൈസ് ചാൻസലർ ഉത്തരവിട്ടത്. മാഗസിൻ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ടവരുടെ അനുമതി വാങ്ങിയിരിക്കണമെന്ന നിബന്ധന പാലിക്കാത്തതാണ് പിൻവലിക്കാൻ ശുപാർശ ചെയ്യാൻ കാരണമെന്ന് സർവ്വകലാശാല പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്താക്കുന്നു.

എസ്എഫ്‌ഐ നേതൃത്വം കൊടുക്കുന്ന ഡിപ്പാർട്ട്‌മെന്റൽ സ്റ്റുഡന്റ്‌സ് യൂണിയൻ പുറത്തിറക്കിയ മാഗസിനാണ് വിവാദമായത്. മാഗസിനിൽ ആദർശ് എന്ന എസ് എഫ് ഐ നേതാവ് എഴുതിയ മൂടുപടം എന്ന കവിതയ്‌ക്കെതിരെയാണ് ലീഗ് ഉൾപ്പെടെ രംഗത്ത് വന്നിരുന്നത്. ഒടിയാത്ത ലിഗമുള്ള ഹൂറന്മാരില്ലാത്ത സ്വർഗത്തിന് വേണ്ടി നീയെന്തിനാണ് പെണ്ണേ കറുത്ത തുണിയിൽ മൂടിക്കെട്ടി കഴിയുന്നത് എന്നാണ് കവിതയുടെ തുടക്കം. പർദ്ദ ധരിക്കുന്ന സ്ത്രീകളെയും ഇസ്ലാമിലെ സ്വർഗവിശ്വാസത്തെയും അവഹേളിക്കുന്നതാണ് ഈ കവിത എന്നാരോപിച്ചാണ് ലീഗും എംഎസ് എഫും രംഗത്ത് വന്നത്.

ശബരിമല അയ്യപ്പനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അവഹേളിക്കുന്നതാണ് മാഗസിനിലെ രചനകളെന്നാണ് ബിജെപിയുടെ ആക്ഷേപം. വ്യാപകമായി ദേശവിരുദ്ധ കവിതകളും കഥകളും മാഗസിനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാഗസിന് പിൻവലിക്കണമെന്നാവശ്യപ്പെട്ട് എ ബി വി പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവ്വകലാശാലയിലേക്ക് മാർച്ചും നടത്തി. ഭാരത് മാത കീ എന്ന പേരിലുള്ള കവിതയിൽ രാജ്യം അപകടത്തിലാണെന്ന് പറയുന്നതാണ് സംഘപരിവാറിനെ പ്രകോപിപ്പിച്ചത്.

ചാണകം മെഴുകിയ താമര മെത്തയിൽ കാവി പുതച്ചാണ് രാജ്യം കിടക്കുന്നതെന്നും രാജ്യത്ത് ജനാധിപത്യം അവസാനിക്കുകയാണെന്നും അടക്കം പരാമർശങ്ങൾ കവിതയിലുണ്ടെന്നും ഇവർ പറയുന്നു. പ്രശ്‌നം രൂക്ഷമായതോടെ മാഗസിന്റെ കോപ്പികൾ വിതരണം ചെയ്യരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്നും അന്വേഷണത്തിന് സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും സർവ്വകലാശാല അധികൃതർ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാഗസിൻ പിൻവലിച്ചുകൊണ്ടുള്ള വൈസ് ചാൻസലറുടെ ഉത്തരവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP