Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാർക്ക് ദാന വിവാദം: മന്ത്രി കെ.ടി.ജലീലിന്റെ അറിവോടെയാണ് തട്ടിപ്പ്; മന്ത്രിയും വിസിയും പറയുന്നത് കള്ളം; സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ജലീൽ രാജി വയ്ക്കണമെന്ന് രമേശ് ചെന്നിത്തല

മാർക്ക് ദാന വിവാദം: മന്ത്രി കെ.ടി.ജലീലിന്റെ അറിവോടെയാണ് തട്ടിപ്പ്; മന്ത്രിയും വിസിയും പറയുന്നത് കള്ളം; സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ജലീൽ രാജി വയ്ക്കണമെന്ന് രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എംജി സർവകലാശാലയിലെ മാർക്ക് ദാന വിവാദത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലീലിനെതിരേ വീണ്ടും ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി രാജിവയ്ക്കണമെന്നും സർവകലാശാലകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

140 കുട്ടികൾക്ക് സർവകലാശാല മാർക്ക് കൂട്ടി നൽകിയിട്ടുണ്ട്. 60 അപേക്ഷകൾ പരിഗണിക്കാനിരിക്കുന്നു. മന്ത്രിയുടെ അറിവോടെയാണ് ഈ മാർക്ക് തട്ടിപ്പ് നടക്കുന്നത്. കഷ്ടപ്പെട്ട് പഠിച്ച് മാർക്കു വാങ്ങുന്നവരെ അപമാനിക്കുന്നതിന് തുല്യമാണ് നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അനധികൃതമായി മാർക്ക് കൂട്ടി നൽകാനുള്ള സിൻഡിക്കേറ്റിന്റെ നടപടി സർവകലാശാല മാന്വലിന് വിരുദ്ധമാണ്. ഏത് ചട്ടം അനുസരിച്ചാണ് മാർക്ക് കൂട്ടി നൽകിയതെന്ന് വ്യക്തമാക്കാൻ മന്ത്രിയും വിസിയും തയാറാകണമെന്നും ഇക്കാര്യത്തിൽ ഇരുവരും പറയുന്നത് കള്ളമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

അതേസമയം, മാർക്ക് ദാന വിവാദത്തിൽ ചെന്നിത്തലയെ വെല്ലുവിളിച്ച് മന്ത്രി കെ.ടി. ജലീൽ. ചെന്നിത്തലയുടെ കയ്യിൽ തെളിവുണ്ടെങ്കിൽ കോടതിയിൽ പോവുകയോ ഗവർണർക്ക് കൈമാറുകയോ ചെയ്യാം. തെരുവിലല്ല പ്രതിപക്ഷ നേതാവ് ഇക്കാര്യങ്ങൾ പറയേണ്ടതെന്നും ജലീൽ അരൂരിൽ പറഞ്ഞു.

എം ജി സർവകലാശാലയിലെ മാർക്ക്ദാന വിവാദത്തിൽ കെ എസ് യു പ്രതിഷേധം ശക്തമാവുകയാണ്. സർവകലാശാല ആസ്ഥാനത്ത് കെഎസ് യു പ്രവർത്തകർ പ്രോ. വൈസ് ചാൻസലർ സി.ടി അരവിന്ദകുമാറിനെ തടഞ്ഞു. അഡ്‌മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ കവാടം അടച്ച പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രോ വിസിയെ സർവകലാശാല ആസ്ഥാനത്ത് കയറാൻ അനുവദിച്ചില്ല. ഇതോടെ പൊലീസിന്റെ സഹായം തേടി. സമരത്തിന് നേതൃത്വം നൽകിയ കെ എസ് യു ജില്ലാ പ്രസിഡന്റുൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP