Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പശുക്കളെക്കാളും ശ്രദ്ധ സ്ത്രീകൾക്ക് നൽകണമെന്ന് പ്രധാനമന്ത്രിയോട് പറയുമെന്ന് പതിനെട്ടുകാരി സുന്ദരി; മിസ് കൊഹിമയാകാനുള്ള മത്സരത്തിനിടെ വികുനോ സച്ചു എന്ന സുന്ദരി നൽകിയ മറുപടി ഏറ്റെടുത്ത് സോഷ്യൽ മീഡിയ

പശുക്കളെക്കാളും ശ്രദ്ധ സ്ത്രീകൾക്ക് നൽകണമെന്ന് പ്രധാനമന്ത്രിയോട് പറയുമെന്ന് പതിനെട്ടുകാരി സുന്ദരി; മിസ് കൊഹിമയാകാനുള്ള മത്സരത്തിനിടെ വികുനോ സച്ചു എന്ന സുന്ദരി നൽകിയ മറുപടി ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

കൊഹിമ: സൗന്ദര്യ മത്സര വേദിയിലെ ഒരു ചോദ്യവും അതിന് മത്സരാർത്ഥി നൽകിയ മറുപടിയുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. മിസ് കൊഹിമ 2019 മത്സരവേദിയിലെ ചോദ്യത്തിന് പതിനെട്ടുകാരിയായ സുന്ദരി നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചയാകുന്നത്. മിസ് കൊഹിമ 2019 ന്റെ ജേതാവിനെ കണ്ടെത്താൻ വേണ്ടിയുള്ള മത്സരത്തിന് ഇടയിൽ വികുനോ സച്ചു എന്ന സുന്ദരിയോട് ജഡ്ജിമാർ ചോദിച്ചത് പ്രധാനമന്ത്രിയുമായി സംസാരിക്കാൻ അവസരം ലഭിച്ചാൽ എന്ത് ചോദിക്കുമെന്നായിരുന്നു.

പശുക്കളെക്കാളും കൂടുതൽ ശ്രദ്ധ സ്ത്രീകൾക്ക് നൽകാൻ ആവശ്യപ്പെടുമെന്നായിരുന്നു മത്സരാർത്ഥിയുടെ ചിന്തിപ്പിക്കുന്ന മറുപടി. മിസ് കൊഹിമ 2019ലെ റണ്ണർ അപ്പാണ് വികുനോ സച്ചു എന്ന യുവസുന്ദരി. മറുപടി സമൂഹമാധ്യമങ്ങളിൽ വൈറലാവാൻ അധികം സമയമെടുത്തില്ല.

രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ പശു സംരക്ഷണത്തിനായി ശക്തമായ നിലപാടുകൾ സ്വീകരിച്ച ബിജെപി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബീഫ് സംബന്ധിയായി അയഞ്ഞ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ആളുകൾ ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ തീരുമാനങ്ങൾ കൽപിക്കാൻ താൽപര്യപ്പെടുന്നില്ലെന്ന് മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ് നേരത്തെ പറഞ്ഞിരുന്നു. മണിപ്പൂരെ പ്രധാന ഭക്ഷണ പദാർത്ഥങ്ങളിൽ ഒന്നാണ് ബീഫ്.

റോയിറ്റേഴ്സ് ഫൗണ്ടേഷൻ കഴിഞ്ഞ വർഷം നടത്തിയ സർവ്വേയിൽ ലോകത്ത് സ്ത്രീകൾ ഏറ്റവുമധികം അക്രമങ്ങൾക്ക് ഇരയാകുന്ന രാജ്യം ഇന്ത്യയെന്ന് കണ്ടെത്തിയിരുന്നു. സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങൾ, അടിമ വേല എന്നിവയിൽ ഇന്ത്യ മുന്നിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

സ്ത്രീകളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 550 ഓളം വിദഗ്ദ്ധർക്കിടയിൽ റോയിറ്റേഴ്സ് ഫൗണ്ടേഷൻ നടത്തിയ സർവ്വേ ഫലമാണ് ഇത്തരത്തിലൊരു ഞെട്ടിക്കുന്ന വാർത്ത പുറത്തു വിട്ടത്. ഇന്ത്യൻ വനിതകളുടെ ജീവിതം തീരെ സുരക്ഷിതമല്ലെന്നും അത് വളരെയേറെ അപകടം നിറഞ്ഞതാണെന്നും സർവ്വേ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സ്ത്രീ സുരക്ഷ അപകടകരമായ രാജ്യങ്ങളുടെ പട്ടികയിൽ യുദ്ധമേഖലകളായ അഫ്ഗാനിസ്ഥാനും സിറിയയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയത്. സൊമാലിയ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ നാലും അഞ്ചും സ്ഥാനങ്ങളിലാണ്. ലൈംഗികാതിക്രമത്തിന്റെ കാര്യത്തിൽ വികസിത രാഷ്ട്രമായ അമേരിക്ക മൂന്നാം സ്ഥാനത്താണ്. ഈ പട്ടികയിലെ ആദ്യത്തെ പത്ത് രാഷ്ട്രങ്ങളിൽ ഇടം പിടിക്കുന്ന ഏക പാശ്ചാത്യ രാജ്യമാണ് അമേരിക്ക.

2011-ൽ സമാനമായ സർവ്വേ നടത്തിയപ്പോൾ സ്ത്രീകൾ സുരക്ഷിതരല്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ അഫ്ഘാനിസ്ഥാനാണ് ഒന്നാം സ്ഥാനത്തെത്തിയിരുന്നത്. ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ രണ്ടും മൂന്നും സ്ഥാനത്തെത്തിയപ്പോൾ ഇന്ത്യ അന്ന് നാലാം സ്ഥാനത്തായിരുന്നു. അന്ന് ഇന്ത്യയ്ക്ക് പിന്നിലായിരുന്നു സൊമാലിയയുടെ സ്ഥാനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP