Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എല്ലാവർക്കും വീടും ഒരു കോടി തൊഴിൽ അവസരങ്ങളും; ജനപ്രിയ പദ്ധതികൾക്കൊപ്പം ബിജെപി വാഗ്ദാനം ചെയ്യുന്നത് വീർ സവർക്കർ, മഹാത്മ ഫൂലെ, സാവിത്രിഭായി ഫൂലെ എന്നിവർക്ക് ഭാരതരത്ന നൽകാൻ ശുപാർശ ചെയ്യുമെന്നും; മഹാരാഷ്ട്രയിലെ പ്രകടന പത്രിക പാർട്ടി ദേശീയ വർക്കിങ് പ്രസിഡന്റ് ജെപി നഡ്ഡ, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തുടങ്ങിയവർ ചേർന്ന്

എല്ലാവർക്കും വീടും ഒരു കോടി തൊഴിൽ അവസരങ്ങളും; ജനപ്രിയ പദ്ധതികൾക്കൊപ്പം ബിജെപി വാഗ്ദാനം ചെയ്യുന്നത് വീർ സവർക്കർ, മഹാത്മ ഫൂലെ, സാവിത്രിഭായി ഫൂലെ എന്നിവർക്ക് ഭാരതരത്ന നൽകാൻ ശുപാർശ ചെയ്യുമെന്നും; മഹാരാഷ്ട്രയിലെ പ്രകടന പത്രിക പാർട്ടി ദേശീയ വർക്കിങ് പ്രസിഡന്റ് ജെപി നഡ്ഡ, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തുടങ്ങിയവർ ചേർന്ന്

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ജനപ്രിയ പദ്ധതികളും വീർ സവർക്കർ, മഹാത്മ ഫൂലെ, സാവിത്രിഭായി ഫൂലെ എന്നിവർക്ക് ഭാരതരത്ന നൽകാൻ ശുപാർശ ചെയ്യുമെന്നും വാഗ്ദാനം ചെയ്യുന്ന തെരഞ്ഞെടുപ്പ് പ്രകടനപത്രികയുമായി മഹാരാഷ്ട്രയിലെ ബിജെപി. സംസ്ഥാനത്ത് ഒരു കോടി തൊഴിലവസരങ്ങൾ, മെച്ചപ്പെട്ട ആരോഗ്യസേവനങ്ങൾ, ഭവനരഹിതർക്കെല്ലാം 2022-ഓടെ വീട് നിർമ്മിച്ചുനൽകും,അടിസ്ഥാനസൗകര്യ വികസനത്തിനായി അഞ്ചുലക്ഷം കോടി രൂപയുടെ നിക്ഷേപം തുടങ്ങിയ വമ്പൻ വാഗ്ദാനങ്ങളാണ് ബിജെപിയുടെ പ്രകടന പത്രികയിലുള്ളത്.

അഞ്ചുവർഷം കൊണ്ട് മഹാരാഷ്ട്രയെ വരൾച്ചയിൽനിന്ന് മുക്തമാക്കും, എല്ലാ വീടുകളിലും ശുദ്ധമായ കുടിവെള്ളം എത്തിക്കും തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടന പത്രികയിലുണ്ട്. ബിജെപി ദേശീയ വർക്കിങ് പ്രസിഡന്റ് ജെപി നഡ്ഡ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തുടങ്ങിയവർ ചേർന്നാണ് മുംബൈയിൽ നടന്ന ചടങ്ങിൽ പ്രകടന പത്രിക പുറത്തിറക്കിയത്.

സമൂഹത്തിലെ അവസാനനിരയിൽ നിൽക്കുന്നയാളെ വരെ പരിഗണിച്ചുള്ള പ്രകടന പത്രികയാണ് ബിജെപിയുടേതെന്നും പാവപ്പെട്ടവരും കർഷകരും ആദിവാസികളും അടക്കമുള്ള എല്ലാ പിന്നാക്കക്കാരെയും മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ബിജെപി പ്രതിജ്ഞാബദ്ധമാണെന്നും ദേശീയ വർക്കിങ് പ്രസിഡന്റ് ജെ.പി.നഡ്ഡ പറഞ്ഞു.

ഹിന്ദുത്വവാദിയായ സവർക്കർക്ക് പരമോന്നത ബഹുമതിയായ ഭാരത രത്‌ന നൽകുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം രാഷ്ട്രീയ വിവാദമാകും എന്നുറപ്പാണ്. മഹാരാഷ്ട്രയിലെ സാമൂഹ്യപരിഷ്‌കർത്താക്കളായ ജ്യോതിറാവു ഫൂലെ, സാവിത്രി ഫൂലെ എന്നിവർകർക്കൊപ്പാണ് സവർക്കറെയും ഉൾപ്പെടുത്തുമെന്ന് പത്രികയിൽ വ്യക്തമാക്കുന്നത്.

സവർക്കറായിരുന്നു അന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയെങ്കിൽ പാക്കിസ്ഥാൻ ഉണ്ടാകുമായിരുന്നില്ലെന്ന് നേരത്തേ ശിവസേന തലവൻ ഉദ്ദവ് താക്കറെ പറഞ്ഞിരുന്നു. ഒപ്പം സവർക്കർക്ക് ഭാരത രത്‌ന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരപോരാട്ടത്തിൽ മഹാത്മാ ഗാന്ധിയും ജവഹർലാൽ നെഹ്‌റുവും നൽകിയ സംഭാവനകളെ നിഷേധിക്കുന്നില്ലെന്നും എന്നാൽ മറ്റ് നിരവധി കുടുംബങ്ങളും സമരത്തിന് പിന്നിൽ ഉണ്ടായിരുന്നെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. സവർക്കർ 14 വർഷം ജയിലിൽ കഴിഞ്ഞു. സവർക്കർ അനുഭവിച്ചപോലെ 14 മിനിറ്റെങ്കിലും നെഹ്‌റു ജയിൽവാസം അനുഭവിച്ചിരുന്നെങ്കിൽ അദ്ദേഹത്തെ വീരൻ എന്ന് വിളിക്കുമായിരുന്നെന്നും ഉദ്ധവ് താക്കറെ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP