Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഒക്ടോബർ 17 ന് ട്രംമ്പ് ഡാളസ്സിലെത്തുന്നു

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഒക്ടോബർ 17 ന് ട്രംമ്പ് ഡാളസ്സിലെത്തുന്നു

പി പി ചെറിയാൻ

ഡാളസ്സ്: ട്രംമ്പിനെ ഇംപീച്ച് ചെയ്യണമെന്ന ആവശ്യത്തിന് ഓരോ ദിവസം ചെല്ലുംതോറും പിന്തുണ വർദ്ധിച്ചു വരുന്നതിനിടയിലും, 'കപെ' അമേരിക്കാ ഗ്രേറ്റ് എഗൈൻ' എന്ന മുദ്രാവാക്യവുമായി തിരഞ്ഞെടുപ്പ് പ്രചരണ റാലിക്കായി ഒക്ടോബർ 17 ന് ട്രംമ്പ് ഡാളസ്സിൽ എത്തുന്നു. റാലിയിൽ പങ്കെടുക്കുന്നതിനുള്ള ടിക്കറ്റിന് 2700 ഡോളർ മുതൽ 100000 ഡോളറാണ് ഫീസ്.

അമേരിക്കൻ എയർലൈൻ സെന്ററിലാണ് പ്രചരണ റാലി സംഘടിപ്പിച്ചിരിക്കുന്നത്. പ്രസിഡന്റായി ചുമതലയേറ്റതിന് 12ാം തവണയാണ് ട്രംമ്പ് ടെക്സസ്സിലെത്തുന്നത്. 2020 തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആദ്യമായാണ് ട്രംമ്പ് ഡാളസ്സിൽ എത്തുന്നത്. 2016 ൽ ഇതേ സ്ഥലത്ത്വെച്ച് നടത്തിയ റാലി വൻ വിജയമായിരുന്നു. പതിനായിരങ്ങളാണ് അന്ന് റാലിയിൽ അണിനിരന്നത്. 4 മില്യൺ ഫണ്ട് ശേഖരിച്ചു.

ട്രംമ്പിന്റെ ഭരണക്കാലത്തെ നേട്ടങ്ങൾ ചൂണ്ടിക്കാണിച്ചാണ് അടുത്ത തിരഞ്ഞെടുപ്പിൽ വിജയിപ്പിക്കണമെന്ന് ട്രംമ്പ് ആവശ്യപ്പെടുന്നത്. സാമ്പത്തിക തൊഴിൽ രംഗത്തെ വൻ കുതിച്ചു കയറ്റം ട്രംമ്പിന് അനുകൂല ഘടകമായി നിൽക്കുമ്പോൾ തന്നെ ഭരണരംഘത്തെ ട്രംമ്പിന്റെ പരാജയം ചൂണ്ടിക്കാട്ടി വൻ പ്രതിഷേധ റാലി സംഘടിപ്പിക്കുമെന്നാണ് ടെക്സസ്സിൽ നിന്നുള്ള ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥി ബെറ്റൊ റൂർക്കെ പ്രഖ്യാപിച്ചു. റിപ്പബ്ലിക്കൻ പാർട്ടിയുടെ ശക്തി കേന്ദ്രമായ ഡാളസ്സ് റാലിയിൽ ടെക്സസ്സ് ഗവർണർ ഗ്രേഗ് ഏബർട്ട്, ലഫ് ഗവർണർ ഡാൻ പാട്രിക് തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. ഇത്തവണ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ടെക്സസ്സ് സംസ്ഥാനം നിർണ്ണായകമാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP