Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മരട് ഫ്‌ളാറ്റ് കേസിൽ കാണാമറയത്ത് നിന്ന നിർമ്മാതാക്കൾ കുരുക്കിലേക്ക്; ഹോളി ഫെയ്ത്ത് ഫ്‌ളാറ്റ് ഉടമ സാനി ഫ്രാൻസിസും രണ്ട് ഉദ്യോഗസ്ഥരും കസ്റ്റഡിയിൽ; ക്രൈംബ്രാഞ്ചിന്റെ പിടിയിലായത് മരട് മുൻ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്‌റഫും മുൻ ജൂനിയർ സൂപ്രണ്ട് ജോസഫും; കസ്റ്റഡി അഴിമതി നിരോധനനിയമപ്രകാരം; ഗൂഢാലോചന, വിശ്വാസ വഞ്ചന കുറ്റങ്ങളും ചുമത്തി; മുൻകൂർ ജാമ്യം തേടി ആൾഫാ വെഞ്ചേഴ്‌സ് നിർമ്മാതാവ് പോൾരാജ്; നഷ്ടപരിഹാരസമിതിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങി ഫ്‌ളാറ്റ് ഉടമകൾ

മരട് ഫ്‌ളാറ്റ് കേസിൽ കാണാമറയത്ത് നിന്ന നിർമ്മാതാക്കൾ കുരുക്കിലേക്ക്; ഹോളി ഫെയ്ത്ത് ഫ്‌ളാറ്റ് ഉടമ സാനി ഫ്രാൻസിസും രണ്ട് ഉദ്യോഗസ്ഥരും കസ്റ്റഡിയിൽ; ക്രൈംബ്രാഞ്ചിന്റെ പിടിയിലായത് മരട് മുൻ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്‌റഫും മുൻ ജൂനിയർ സൂപ്രണ്ട് ജോസഫും; കസ്റ്റഡി അഴിമതി നിരോധനനിയമപ്രകാരം; ഗൂഢാലോചന, വിശ്വാസ വഞ്ചന കുറ്റങ്ങളും ചുമത്തി; മുൻകൂർ ജാമ്യം തേടി ആൾഫാ വെഞ്ചേഴ്‌സ് നിർമ്മാതാവ് പോൾരാജ്; നഷ്ടപരിഹാരസമിതിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങി ഫ്‌ളാറ്റ് ഉടമകൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മരട് ഫ്‌ളാറ്റ് കേസിൽ മൂന്നു പേർ കസ്റ്റഡിയിലായി. ഹോളി ഫെയ്ത്ത് ഫ്‌ളാറ്റ് നിർമ്മാണ കമ്പനി ഉടമ സാനി ഫ്രാൻസിസ്, മരട് മുൻ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്‌റഫ്, മുൻ ജൂനിയർ സുപ്രണ്ട് ജോസഫ് എന്നിവരാണ് പിടിയിലായത്. അഴിമതി നിരോധന നിയമപ്രകാരമാണ് കസ്റ്റഡി. ഗൂഢാലോചന, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങളും ചുമത്തി. അതേസമയം, മരടിലെ ഫ്‌ളാറ്റ് ഉടമകൾ നഷ്ടപരിഹാര സമിതിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുകയാണ്. 25 ലക്ഷം വീതം ഉടമകൾക്കും നൽകണമെന്ന കോടതി ഉത്തരവ് പാലിച്ചിട്ടില്ലെന്ന് കാട്ടി സുപ്രീംകോടതിയിൽ 25ന് കോടതിയലക്ഷ്യഹർജി നൽകും.

അതിനിടെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്യാൻ വിളിപ്പിച്ച സാഹചര്യത്തിൽ മുൻകൂർ ജാമ്യം തേടി മരടിലെ പൊളിക്കുന്ന ഫ്‌ളാറ്റിന്റെ നിർമ്മാതാക്കൾ എറണാകുളം ജില്ലാ കോടതിയെ സമീപിക്കുന്നു. ആൽഫാ വെഞ്ചേഴ്‌സ് ഉടമ പോൾരാജ് മുൻകൂർ ജാമ്യഹർജി നൽകി. ഫ്‌ളാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ നടന്നതിന് മുൻ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്‌റഫ് കുടുങ്ങിയത്. ഫ്ളാറ്റിന് അനധികൃതമായി അനുമതി നൽകിയതാണ് കുരുക്കായത്. ചട്ടവിരുദ്ധ പ്രവർത്തനം ഇദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അഷ്റഫിനെ ചോദ്യം ചെയ്തത്. ഫ്ളാറ്റ് നിർമ്മാതാക്കളുടെ ഓഫിസുകളിൽ നടത്തിയ റെയ്ഡിന് പിന്നാലെയാണ് നടപടി.ഫ്ളാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിട്ടുണ്ട്.

കേസിൽ മൂന്നുമാസത്തിനകം കുറ്റപത്രം സമർപ്പിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ ശ്രമം. കഴിഞ്ഞ മാസമാണ് ഫ്ളാറ്റ് നിർമ്മാതാക്കൾക്കെതിരായ കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചത്. ആൽഫാ വെഞ്ചേഴ്സ്, ഹോളി ഫെയ്ത്ത്, ജെയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നിങ്ങനെ നാലു ഫ്ളാറ്റുകളുടെ നിർമ്മാണക്കമ്പനികളുടെ ഉടമകളാണ് കേസിലെ പ്രതികൾ. മരട്, പനങ്ങാട് പൊലിസ് സ്റ്റേഷനുകളിലാണ് ഫ്ളാറ്റ് നിർമ്മാതാക്കൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

വഞ്ചനയ്ക്കും നിയമലംഘനം മറച്ചുവച്ച് വിൽപ്പന നടത്തിയതിനുമാണ് നിർമ്മാതാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്.കേസിൽ അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ടുപോകുന്നതെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ.തച്ചങ്കരി നേരത്തെ വ്യക്തമാക്കിയിരുന്നു. ഫ്ളാറ്റ് നിർമ്മാതാക്കൾ മാത്രമല്ല കുറ്റക്കാരെന്നും ഉദ്യോഗസ്ഥരെയടക്കം ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ഐ.ജി. ഓഫിസിൽ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ യോഗം നടത്തി അന്വേഷണ പരുരോഗതി വിലയിരുത്തിയിരുന്നു.കമ്പനി ഉടമകളെ കൂടാതെ അനധികൃത നിർമ്മാണത്തിന് ഒത്താശ ചെയ്ത ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരെ ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.

ആൽഫാ, ജയിൻ, ഹോളി ഫെയ്ത്ത് എന്നീ ഫ്ളാറ്റുകളുടെ നിർമ്മാതാക്കളോട് ഹാജരാവാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു.ഫ്ളാറ്റ് നിർമ്മാണത്തിൽ വ്യാപക ക്രമക്കേട് നടന്നതിന് കൃത്യമായ തെളിവ് ലഭിച്ചതോടെയാണ് നിർമ്മാതാക്കളോട് ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയത്. ജയിൻ ഫ്ളാറ്റ് ഉടമ സന്ദീപ് മേത്ത, ആൽഫാ ഫ്ളാറ്റ് ഉടമ പോൾ രാജ് എന്നിവരോട് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാവാൻ ആവശ്യപ്പെട്ടിരിക്കുന്നത്. പോൾ രാജനോട് നാളെയും, സന്ദീപ് മേത്തയോട് വരുന്ന 17നും, ഹാജരാവാനാണ് ക്രൈംബ്രാഞ്ച് നിർദ്ദേശിച്ചിരിക്കുന്നത്. വ്യാപകമായി കായൽ കൈയേറിയാണ് ഫ്ളാറ്റുകൾ നിർമ്മിച്ചിരിക്കുന്നതെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, ഫ്ളാറ്റുകൾ കമ്പനികൾക്ക് കൈമാറുന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാക്കുമെന്ന് സബ് കളക്ടർ സ്നേഹിൽ കുമാർ പറഞ്ഞു. ഫ്ളാറ്റിലെ താമസക്കാരായിരുന്നവർക്ക് നഷ്ട പരിഹാരം തീരുമാനിക്കാനുള്ള ജസ്റ്റിസ് ബാലകൃഷ്ണൻ നായരുടെ സമിതി കൊച്ചിയിൽ യോഗം ചേർന്നു. ഫ്ളാറ്റ് എത്ര രൂപക്കാണ് താമസക്കാർക്ക് കൈമാറിയതെന്നറിയാൻ വിൽപ്പന രേഖ സമർപ്പിക്കാൻ ആവശ്യപ്പെട്ട് 4 ഫ്ളാറ്റുടമകൾക്ക് കമ്മിറ്റി നോട്ടീസയച്ചു. ഫ്ളാറ്റ് ഉടമകൾ നൽകിയ സത്യവാങ് മൂലം ഉൾപ്പെട്ട ഇടക്കാല റിപ്പോർട്ട് നഗരസഭാ കമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP