Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രവാസി അസോസിയേഷൻ ഓഫ് അങ്കമാലി നെടുമ്പാശ്ശേരി പൊന്നോണം 17, 18 തീയതികളിൽ; ഒരുക്കങ്ങൾ പൂർത്തിയായി

പ്രവാസി അസോസിയേഷൻ ഓഫ് അങ്കമാലി നെടുമ്പാശ്ശേരി പൊന്നോണം 17, 18 തീയതികളിൽ; ഒരുക്കങ്ങൾ പൂർത്തിയായി

സ്വന്തം ലേഖകൻ

പ്രവാസി അസോസിയേഷൻ ഓഫ് അങ്കമാലി നെടുമ്പാശ്ശേരി (പാൻ ബഹറിൻ) സീറോ മലബാർ സോസൈറ്റി ആസ്ഥാനത്ത് വെച്ച് ഓണാഘോഷം സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ്. പി വി മാത്തുക്കുട്ടി, സെക്രട്ടറി ശ്രീ. ജോയി വർഗീസ് എന്നിവർ അറിയിച്ചു. ഒക്ടോബർ 17 -ന് വ്യാഴാഴ്ച വൈകിട്ട് വടംവലി, കുടം തല്ലൽ തുടങ്ങിയ കായിക മത്സരങ്ങളും ഗാനമേളയും ഉണ്ടായിരിക്കും.

ഒക്ടോബർ 18 -ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 11.30 -ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിന് ശേഷം വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിട്ടുണ്ട്. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള സാമൂഹിക സാംസ്‌കാരിക സംഘടനാ നേതാക്കളും ഓണാഘോഷങ്ങളിൽ പങ്കെടുക്കുമെന്ന് പാൻ കോർ ഗ്രൂപ്പ് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് പരിപാടിയുടെ ജനറൽ കൺവീനർ ആയ റെയ്‌സൺ വർഗീസിനെ (39952725 / 34523472) ബന്ധപ്പെടാവുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP