Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആനക്കൊമ്പ് വീട്ടിൽ സൂക്ഷിച്ചതിന് വനംവകുപ്പ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടക്കുന്നില്ല; മോഹൻലാലിനെതിരെ നോട്ടീസ് അയച്ച് ഹൈക്കോടതി; പൊതുസമൂഹത്തിൽ തന്റെ പ്രതിച്ഛായ മോശമാക്കാൻ ശ്രമിക്കുന്നു എന്ന് താരം

ആനക്കൊമ്പ് വീട്ടിൽ സൂക്ഷിച്ചതിന് വനംവകുപ്പ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടക്കുന്നില്ല; മോഹൻലാലിനെതിരെ നോട്ടീസ് അയച്ച് ഹൈക്കോടതി; പൊതുസമൂഹത്തിൽ തന്റെ പ്രതിച്ഛായ മോശമാക്കാൻ ശ്രമിക്കുന്നു എന്ന് താരം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ആനക്കൊമ്പ് വീട്ടിൽ സൂക്ഷിച്ചതിന് മോഹൻലാലിനെതിരെ ഹൈക്കോടതിയുടെ നോട്ടീസ്. വനംവകുപ്പ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടക്കുന്നില്ലെന്ന് കാണിച്ചുള്ള ഹർജിലാണ് ഹൈക്കോടതിയുടെ നടപടി. അതേസമയം, തന്നെ ഒന്നാംപ്രതിയാക്കി വനംവകുപ്പ് പെരുമ്പാവൂർ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിനെതിരെ മോഹൻലാൽ ഹൈക്കോടതിയിൽ സത്യാവാങ്മൂലം നൽകിയിരുന്നു.

2012ലാണ് മോഹൻലാലിന്റെ തേവരയിലെ വീട്ടിൽ നിന്നും ആദായനികുതി വകുപ്പ് നാല് ആനക്കൊമ്പുകൾ പിടിച്ചെടുത്തത്. കേസ് രജിസ്റ്റർ ചെയ്ത് ഏഴ് വർഷത്തിന് ശേഷമാണ് മോഹൻലാലിനെ പ്രതിചേർത്തത്. മുമ്പ് മൂന്ന് തവണ മോഹൻലാലിന് അനുകൂലമായ നിലപാടായിരുന്നു വനംവകുപ്പ് സ്വീകരിച്ചിരുന്നത്.

ആനക്കൊമ്പ് പരമ്പരാഗതമായി കൈമാറി ലഭിച്ചതാണെന്ന മോഹൻലാലിന്റെ വാദം ശരിയെന്നായിരുന്നു ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ ഹൈക്കോടതിയിൽ ആദ്യം റിപ്പോർട്ട് നൽകിയത്. നാല് ആനക്കൊമ്പുകളുടെ ഉടമസ്ഥാവകാശം മോഹൻലാലിന് നൽകിയതായുള്ള സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ആവശ്യം ഉൾപ്പെടെയായിരുന്നു എറണാകുളം ഉദ്യോഗമണ്ഡൽ സ്വദേശി എ എ പൗലോസിന്റെ ഹർജി. ആനക്കൊമ്പ് സർക്കാരിലേക്ക് മുതൽക്കൂട്ടണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

തൃപ്പുണിത്തുറ സ്വദേശി കെ കൃഷ്ണകുമാറിൽ നിന്ന് 65,000 രൂപ കൊടുത്ത് ആനക്കൊമ്പുകൾ വാങ്ങിയതാണെന്നായിരുന്നു മോഹൻലാലിന്റെ വിശദീകരണം. ആനക്കൊമ്പ് സൂക്ഷിക്കാൻ ലൈസൻസ് ഇല്ലാത്ത മോഹൻലാൽ മറ്റ് രണ്ട് പേരുടെ ലൈസൻസിലാണ് ആനക്കൊമ്പുകൾ സൂക്ഷിച്ചത് എന്നായിരുന്നു അന്വേഷണസംഘം കണ്ടെത്തിയത്.

ആനക്കൊമ്പ് സൂക്ഷിക്കുന്നതിന് അനുമതിയുണ്ടെന്നാണ് മോഹൻലാലിന്റെ വാദം. ആനക്കൊമ്പ് സൂക്ഷിക്കുന്നതിന് തനിക്ക് അനുമതിയുണ്ട്. ലൈസൻസിന് മുൻകാല പ്രാബല്യമുണ്ട്. അതുകൊണ്ട് തന്നെ ആനക്കൊമ്പ് സൂക്ഷിക്കുന്നതിൽ നിയമ തടസമില്ല. ആനക്കൊമ്പ് സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് തനിക്കെതിരേ നൽകിയ കുറ്റപത്രം നിയമപരമായി നിലനിൽക്കുന്നതല്ലെന്നും മോഹൻലാൽ കോടതിയിൽ വ്യക്തമാക്കി. ഈ സംഭവത്തിലൂടെ പൊതുസമൂഹത്തിൽ തന്റെ പ്രതിച്ഛായ മോശമാക്കാൻ ശ്രമിക്കുന്നു എന്നും താരം ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP