Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

യു. എ. ഇ. കല്ലറ പ്രവാസി കൂട്ടായ്മ 'ഓണം ഫെസ്റ്റ്' സംഘടിപ്പിച്ചു

യു. എ. ഇ. കല്ലറ പ്രവാസി കൂട്ടായ്മ 'ഓണം ഫെസ്റ്റ്' സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

ഷാർജ : തിരുവനന്തപുരം ജില്ലയിലെ കല്ലറ നിവാസി കളുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മ കല്ലറ പ്രവാസി അസ്സോസ്സിയേഷൻ (കെ. പി. എ.) വിവിധ പരി പാടി കളോടെ ഓണം ഫെസ്റ്റ് സംഘടി പ്പിച്ചു. റോയൽ ഫർണിച്ചർ ചെയർമാൻ സുഗതൻ ആഘോഷ പരിപാടി കളുടെ ഉത്ഘാടനം നിർവ്വഹിച്ചു.

കെ. പി. എ. പ്രസിഡണ്ട് സന്തോഷ് അദ്ധ്യ ക്ഷത വഹിച്ചു. സെക്രട്ടറി നഹാസ് സ്വാഗത വും കെ. പി. എ. രക്ഷാധികാരി സുരേഷ് കൃഷ്ണ ഓണ സന്ദേശവും നൽകി. അനിൽ, സജീർ കോട്ടൂർ, ഹർഷ കുമാർ, നവാസ്, അൻവർ ബൈജു, ബിജു ശ്രീഗംഗ, ഷാജി, ഹലീം, റഹിം കല്ലറ, അജി റോയ് എന്നി വർ ആശംസ കൾ നേർന്നു. ജിനു കല്ലറ, ലാൽ കോട്ടൂർ, ഷാൻ റോയൽ, അജിത് കല്ലറ തുടങ്ങിയ വർ പരിപാടികൾക്ക് നേതൃത്വം നൽകി.

തങ്ങളുടെ മേഖലയിൽ പ്രവാസ ലോക ത്ത് വിശിഷ്ട സേവനങ്ങൾ ചെയ്ത് ശ്രദ്ധേയരായ ഷാർജാ ഇന്ത്യൻ അസ്സോ സ്സിയേഷൻ പ്രസിഡണ്ട് ഇ. പി. ജോൺസൺ, റോയൽ ഗ്രൂപ്പ് ചെയർമാൻ സുഗതൻ, ഹാഷിം, അയ്യൂബ്, റാഫി മതിര, വഹാബ്, തൗഫീഖ് കല്ലറ, ഉമേഷ് കണ്ണൂർ, ഷിബു കല്ലറ എന്നിവരെ ആദരിച്ചു.

പ്രശസ്ത ഗായകരായ ലേഖ അജയ്, ഷിബു കല്ലറ എന്നിവർ നേതൃത്വം നൽകിയ ഗാന മേള, ബിനു, കമൽ, ചേക്ക് രാജീവ്, തൗഫീഖ് കല്ലറ, നാൻസി എന്നീ ടെലി വിഷൻ താരങ്ങൾ അണി നിരന്ന കോമഡി ഷോ എന്നിവ അരങ്ങേറി. തിരുവാതിര, മാവേലി എഴു ന്നള്ളത്, തിരു വോണ സദ്യ, കെ. പി. എ. അംഗങ്ങളുടെ വിവിധ കലാ പരിപാടികൾ എന്നിവ യെല്ലാം ഓണാ ഘോഷങ്ങൾക്ക് മാറ്റു കൂട്ടി. യു. എ. ഇ. യിലെ കലാ സാംസ്‌കാരിക വ്യവസായ രംഗ ങ്ങളിലെ പ്രമുഖർ ഓണാഘോഷ പരി പാടി യിൽ സംബന്ധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP