Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അകാലത്തിൽ വിടപറഞ്ഞ അനിൽ ജോസഫിന് കേഫാക്കിന്റെ ആദരാഞ്ജലി

അകാലത്തിൽ വിടപറഞ്ഞ അനിൽ ജോസഫിന് കേഫാക്കിന്റെ ആദരാഞ്ജലി

സ്വന്തം ലേഖകൻ

മിശ്രിഫ് : കേരളാ ചാലഞ്ചേഴ്സ് താരം അനിൽ ജോസെഫിന്റെ നിര്യാണത്തിൽ കെഫാക് അനുശോചന യോഗം ചേർന്നു. കേഫാക് ഗ്രൌണ്ടിൽ സംഘടിപ്പിച്ച യോഗത്തിൽ കുവൈത്തിലെ പ്രമുഖ കായിക സാംസ്‌കാരിക കലാ പ്രവർത്തകർ പങ്കെടുത്തു. കേഫാക്കിന്റെ ജനകീയ മുഖമാണ് ആകസ്മിക വേർപാടിലൂടെ നഷ്ടമായതെന്ന് ചടങ്ങിൽ സംസാരിച്ച കേഫാക് പ്രസിഡന്റ് സിദ്ധീക്ക് പറഞ്ഞു. എന്നും ഫൂട്ബാളിനോട് തോൾ ചേർന്ന് പ്രവർത്തിച്ച ഒരു സഹപ്രവർത്തകനെയാണ് നഷ്ടമായതെന്ന് കേഫാക് മുൻ ജനറൽ സെക്രെട്ടറി മൻസൂർ കുന്നത്തേരി അനുശോചിച്ചു.

വളരെ ബൃഹത്തായ സൗഹൃദത്തിനുടമായ അനിലിന്റെ ആകസ്മിക വിയോഗം ഇപ്പോയും വിശ്വസിക്കുവാൻ സാധിക്കുന്നില്ലെന്നും കിടയറ്റ ഒരു മനുഷ്യ സ്‌നേഹി കൂടിയായിരുന്നു അനിലെന്നും അദ്ദേഹത്തിന്റെ സഹപ്രവർത്തകൻ ദിലീപ് നടേരി പറഞ്ഞു. ജോസഫിന്റെ അടുത്ത സുഹൃത്തുക്കളായ ജിനു കുര്യൻ, സീദിക്ക് ശറഫുദ്ധീൻ, ഹാറൂൺ റഷീദ് ജോസഫ് കനകൻ, ലത്തീഫ് തുടങ്ങിയവർ വികാര ഭരിതനായി അനിൽ ജോസഫിന്റെ ഓർമ്മകൾ പങ്കിട്ടപ്പോൾ സദസ്സിൽ തേങ്ങലുകൾ ഉയർന്നു .

കല പ്രസിഡന്റ് ഹിക്മത്ത് ,കെഫാക് മുൻ പ്രസിഡന്റും നിലവിലെ ഉപദേശകനുമായ ഗുലാം മുസ്തഫ , കെഫാക് സ്പോർട്സ് സെക്രട്ടറി അബ്ദുൽ റഹ്മാൻ ,കിഫ് ജനറൽ സെക്രട്ടറി ക്രിസ്റ്റഫർ, കിഫ് ട്രെഷററും കെഫാക് എം.സി അംഗവുമായായ റോബർട്ട് ബർണാഡ്, കെഫാക് സ്ഥാപക നേതാക്കന്മാരിൽ ഒരാളായ മുബാറക്ക് യുസുഫ്, കെഫാക് മുൻ ഓഡിറ്റർ ശംസുദ്ധീൻ അടക്കാനി എന്നിവർ സംസാരിച്ചു. കേഫാക് സെക്രട്ടറി ഹനീഫ നന്ദി പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP