Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശിഫ അൽ ജസീറ യൂത്ത് ഇന്ത്യ സ്പോർട്സ് ആൻഡ് ഗെയിംസ് ക്രിക്കറ്റ് ടൂർണമെന്റിൽ സാൽമിയ സോൺ ജേതാക്കളായി

ശിഫ അൽ ജസീറ യൂത്ത് ഇന്ത്യ സ്പോർട്സ് ആൻഡ് ഗെയിംസ് ക്രിക്കറ്റ് ടൂർണമെന്റിൽ സാൽമിയ സോൺ ജേതാക്കളായി

സ്വന്തം ലേഖകൻ

കുവൈറ്റ് സിറ്റി: ശിഫ അൽ ജസീറ യൂത്ത് ഇന്ത്യ പ്രവാസി സ്‌പോര്ട്‌സ് ആൻഡ് ഗെയിംസ്-2019 ന്റെ ഭാഗമായി സംഘടിപ്പിച്ച തക്കാരാ ക്രിക്കറ്റ് ടൂർണമെന്റിൽ സാൽമിയ സോൺ കിരീടം നേടി.

കുവൈറ്റ് സിറ്റി ഗ്രൗണ്ടിൽ ഫഹാഹീൽ, അബ്ബാസിയ, സാൽമിയ ഫർവാനിയ സോണുകൾ നോക്ക് ഔട്ട് അടിസ്ഥാനത്തിൽ നടന്ന മത്സരങ്ങൾക്ക് ശേഷം അബ്ബാസിയ സോണും സാൽമിയ സോണും തമ്മിൽ ഫൈനൽ മത്സരവും ഫർവാനിയ, ഫഹാഹീൽ സോണുകൾ തമ്മിൽ ലൂസേഴ്സ് ഫൈനൽ മത്സരവും അരങ്ങേറി. യഥാസമയം അബ്ബാസിയ സോൺ റണ്ണേഴ്സ് അപ്പും ഫഹാഹീൽ സോൺ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

യൂത്ത് ഇന്ത്യ പ്രസിഡന്റ് മഹ്നാസ് മുസ്തഫ, വൈസ് പ്രസിഡന്റ് മുഹമ്മദ് ഹാറൂൺ, എക്‌സിക്യൂട്ടീവ് അംഗം ഹഫീസ് മുഹമ്മദ് എന്നിവർ കളികൾ നിയന്ത്രിച്ചു. ശിഫ അൽ ജസീറ സ്പോർട്സ് ആൻഡ് ഗെയിംസ് 2019 ന്റെ ഭാഗമായി നടന്ന ഗെയിംസ് മത്സരങ്ങൾ അവസാനിക്കുമ്പോൾ 18 പോയിന്റുകളുമായി സാൽമിയ സോൺ ഒന്നാമതും 13 പോയിന്റുകളുമായി ഫർവാനിയ, ഫഹാഹീൽ സോണുകൾ രണ്ടാം സ്ഥാനത്തും 10 പോയിന്റുകളുമായി അബ്ബാസിയ സോൺ മൂന്നാം സ്ഥാനത്തും ആണ് ഉള്ളത്.

ഒക്ടോബർ 25 നു കൈഫാൻ അമേച്വർ അത്ലറ്റിക് സ്റ്റെഡിയത്തിൽ വിവിധ കാറ്റഗറികളിൽ ആയി നടക്കുന്ന വ്യത്യസ്ത സ്പോർട്സ് ഇവന്റുകളുടെ പോയിന്റ് നില കൂടി കണക്കിലെടുത്താണ് പ്രവാസി സ്പോർട്സ് ആൻഡ് ഗെയിംസ് 2019 ന്റെ ഫൈനൽ വിജയികളെ പ്രഖ്യാപിക്കുക.

കൂടുതൽ വിവരങ്ങള്ക്ക് സോണൽ ക്യാപ്റ്റന്മാരായ ഹാഷിം പൊന്നാനി (അബ്ബാസിയ-.99020784), ലിസാബ് (ഫഹാഹീൽ-65735793), വിഷ്ണു നടെഷ് (സാല്മി യ-66354721), അസ്ലദ് (ഫര്വാ്‌നിയ-95546412) എന്നിവരെയോ സ്പോർട്സ് വകുപ്പ് കൺവീനർ സലീജ് (60420262), സ്പോർട്സ് ക്യാപ്റ്റൻ എൻ.കെ.ഷാഫി (90942193) നെയും ബന്ധപ്പെടാവുന്നതാണു. കൂടാതെ www.youthindiakuwait.com എന്ന വെബ് സൈറ്റിലൂടെയും രജിസ്റ്റർ ചെയ്യാവുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP