Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

യുപിഎ സമയത്ത് ബിസിസിഐ സെക്രട്ടറി താനായിരുന്നുവെങ്കിലോ? ജയ് ഷാ ബിസിസിഐ സെക്രട്ടറിയാകുമെന്ന വാർത്ത റീട്വീറ്റ് ചെയ്ത് അമിത്ഷായെ കുത്തിയത് കാർത്തി ചിദംബരം; ഇങ്ങനെ സംഭവിച്ചിരുന്നെങ്കിൽ എന്തെല്ലാം പ്രശ്‌നങ്ങളുണ്ടായേനെ എന്നും കാർത്തി

യുപിഎ സമയത്ത് ബിസിസിഐ സെക്രട്ടറി താനായിരുന്നുവെങ്കിലോ? ജയ് ഷാ ബിസിസിഐ സെക്രട്ടറിയാകുമെന്ന വാർത്ത റീട്വീറ്റ് ചെയ്ത് അമിത്ഷായെ കുത്തിയത് കാർത്തി ചിദംബരം; ഇങ്ങനെ സംഭവിച്ചിരുന്നെങ്കിൽ എന്തെല്ലാം പ്രശ്‌നങ്ങളുണ്ടായേനെ എന്നും കാർത്തി

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ജയ് ഷാ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ സെക്രട്ടറി പദത്തോട് അടുക്കവെ അമിത്ഷായ്ക്കിട്ട് കുത്തി പി. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം. യുപിഎ ഭരണകാലത്ത് പി.ചിദംബരം ആഭ്യന്തര മന്ത്രിയായിരിക്കുമ്പോൾ താൻ ബിസിസിഐ സെക്രട്ടറി ആയിരുന്നെങ്കിൽ എന്താകുമായിരുന്നു പ്രതികരണമെന്ന് കാർത്തി ചോദിച്ചു. ജയ് ഷായെ പിന്തുണയ്ക്കുന്ന എല്ലാ ദേശ സ്‌നേഹികളും ഭക്തരും ഇതിന്റെ പേരിൽ എന്തെല്ലാം പ്രശ്‌നങ്ങൾ ഉണ്ടാക്കുമായിരുന്നെന്നും കാർത്തി ചോദിച്ചു. അമിത് ഷായുടെ മകൻ ജയ് ഷാ ബിസിസിഐ സെക്രട്ടറിയാകുമെന്ന വാർത്ത റീട്വീറ്റ് ചെയ്താണ് കാർത്തി ചിദംബരം ചോദ്യങ്ങളുമായി രംഗത്തെത്തിയത്.

ഒക്ടോബർ 23ന് നടക്കുന്ന ബിസിസിഐ ജനറൽ ബോഡി യോഗത്തിലാണ് പുതിയ ബിസിസിഐ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്. ഇതിനായി നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട സമയം അവസാനിച്ചപ്പോൾ സെക്രട്ടറി സ്ഥാനത്തേക്ക് ജയ് ഷാ മാത്രമാണ് പത്രിക സമർപ്പിച്ചത്. അപ്പോൾ ജയ്ഷാ തന്നെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുമെന്ന് തീർച്ചയായി. ഇപ്പോൾ ഒരു സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനിലും ജയ്ഷാ അംഗമല്ല. ബിസിസിഐ ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാൻ പ്രത്യേക പ്രതിനിധിയെന്ന നിലയിൽ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനാണ് അദ്ദേഹത്തെ നിയോഗിച്ചത്.

ബിസിസിഐ പ്രസിഡന്റ് പദവിയും ജയ് ഷായെ തേടിയെത്തുമെന്ന് റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. നിലവിൽ പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ച മുൻ ഇന്ത്യൻ താരം കൂടിയായ സൗരവ് ഗാംഗുലിക്ക് ഒരു വർഷം മാത്രമേ തൽസ്ഥാനത്തു തുടരാനാകൂ. ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റെന്ന നിലയിൽ അഞ്ച് വർഷം പൂർത്തിയാക്കിയ ഗാംഗുലിക്ക്, പുതിയ ബിസിസിഐ ഭരണഘടനയനുസരിച്ച് ഒരു വർഷം കൂടിയേ അധികാര സ്ഥാനത്ത് തുടരാനാകൂ. പിന്നീട് മൂന്നു വർഷം നിർബന്ധിത കൂളിങ് ഓഫ് സമയമാണ്. ഈ സമയത്ത് ഭാരവാഹിത്വം വഹിക്കാനാകില്ല. ഇതോടെ, ജയ് ഷായ്ക്ക് പ്രസിഡന്റ് കസേരയിലേക്ക് വഴിയൊരുങ്ങുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതേസമയം, കോൺഗ്രസ് നേതാക്കളുടെ മക്കളും വിവിധ സംസ്ഥാന അസോസിയേഷനുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കാര്യം ചൂണ്ടിക്കാട്ടി ബിജെപി അനുഭാവികൾ പ്രതിരോധവും തീർക്കുന്നുണ്ട്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗേലോട്ടിന്റെ മകൻ വൈഭവ് ഗേലോട്ട് അവിടുത്തെ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റാണ്. മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് കോൺഗ്രസ് നേതാവും ബിഹാർ ഗവർണറുമായ ഡി.വൈ. പാട്ടീലിന്റെ മകൻ വിജയ് പാട്ടീലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP