Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിവാഹം കഴിഞ്ഞ് മടങ്ങുമ്പോൾ ഭർത്താവിന്റെ ഫോണിലെത്തിയത് ഭാര്യയെ കാമുകൻ ട്രെയിനിൽ വച്ച് താലി കെട്ടുന്ന ഫോട്ടോ; ഇൻസ്റ്റാഗ്രാമിലെ പരിചയത്തെ പ്രണയമാക്കി വളർത്തിയത് ഗൾഫിൽ പണിയെടുത്ത കാശുകൊണ്ട് പ്രതിശ്രുത വരൻ വാങ്ങി കൊടുത്ത് സ്മാർട്ട് ഫോൺ; താലികെട്ടലിന് ശേഷമുള്ള കാർ യാത്രയിൽ കണ്ട ചിത്രം തകർത്തത് ഗൾഫുകാരന്റെ ജീവിത സ്വപ്‌നങ്ങളെ; തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിന്റെ സ്‌ക്രിപ്റ്റ് റൈറ്റർ യുവതി തന്നെ; പെയിന്ററെ കെട്ടാൻ പയ്യന്നൂരുകാരി കളിച്ചത് സൂപ്പർ നാടകം

വിവാഹം കഴിഞ്ഞ് മടങ്ങുമ്പോൾ ഭർത്താവിന്റെ ഫോണിലെത്തിയത് ഭാര്യയെ കാമുകൻ ട്രെയിനിൽ വച്ച് താലി കെട്ടുന്ന ഫോട്ടോ; ഇൻസ്റ്റാഗ്രാമിലെ പരിചയത്തെ പ്രണയമാക്കി വളർത്തിയത് ഗൾഫിൽ പണിയെടുത്ത കാശുകൊണ്ട് പ്രതിശ്രുത വരൻ വാങ്ങി കൊടുത്ത് സ്മാർട്ട് ഫോൺ; താലികെട്ടലിന് ശേഷമുള്ള കാർ യാത്രയിൽ കണ്ട ചിത്രം തകർത്തത് ഗൾഫുകാരന്റെ ജീവിത സ്വപ്‌നങ്ങളെ; തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിന്റെ സ്‌ക്രിപ്റ്റ് റൈറ്റർ യുവതി തന്നെ; പെയിന്ററെ കെട്ടാൻ പയ്യന്നൂരുകാരി കളിച്ചത് സൂപ്പർ നാടകം

എം മനോജ് കുമാർ

തളിപ്പറമ്പ്: വിവാഹം കഴിഞ്ഞു വധുവിനെയും കൂട്ടി തളിപ്പറമ്പ് കാഞ്ഞിരങ്ങാട്ടുള്ള വീട്ടിലേക്ക് മടങ്ങവേ വരന്റെ വാട്ട്‌സ് അപ്പിൽ വന്ന ഫോട്ടോയാണ് ഞായറാഴ്‌ച്ച പയ്യന്നൂർ വിവാഹമണ്ഡപത്തിൽ വന്ന വിവാഹം മുടക്കിയത്. വധുവിന്റെ കാമുകൻ അയച്ച വാട്ട്‌സ് അപ്പ് മെസ്സേജിൽ വന്നത് വധുവും കാമുകനും ട്രെയിൻ യാത്രയിൽ താലി ചാർത്തുന്ന ഫോട്ടോയാണ്. കാമുകനുമായി സ്വയം വിവാഹം നടത്തിയ പെൺകുട്ടിയെയാണ് താൻ വധുവായി സ്വീകരിച്ചത് എന്ന് അപ്പോഴാണ് ഗൾഫിൽ ജോലിയുള്ള വരനു ബോധ്യമായത്. ഇതോടെയാണ് പയ്യന്നൂരിൽ നിന്നുള്ള വിവാഹയാത്രയിൽ തന്നെ പ്രശ്‌നം തുടങ്ങിയത്.

വിവാഹവുമായി മുന്നോട്ടു പോകാൻ കഴിയില്ലെന്ന് യാത്രയിൽ തന്നെ വരന് ബോധ്യമായി. ഇതോടെ വിവാഹം ശേഷമുള്ള വീട്ടിലേക്കുള്ള യാത്ര തന്നെ അവതാളത്തിലായി. യാത്രയിൽ തന്നെ കാര്യങ്ങൾ വരന്റെ ബന്ധുക്കളും ഒപ്പമുള്ള വധുവിന്റെ ബന്ധുക്കളും അറിഞ്ഞു. രണ്ടു വർഷമായി തുടരുന്ന ബന്ധമാണ് ഇതെന്നാണ് പയ്യന്നൂർകാരിയായ യുവതി പറഞ്ഞത്. പെയിന്റ് ജോലിക്ക് പോകുന്ന പട്ടാമ്പിക്കാരനുമായി ഇൻസ്റ്റാഗ്രാമിൽ തുടങ്ങിയ ബന്ധമാണ് വിവാഹം കലക്കിയതെന്നും വരന്റെ ബന്ധുക്കൾക്കും ബോധ്യമായി. വധുവിനെ സ്വീകരിക്കാൻ കഴിയില്ലെന്ന നിലപാട് വരൻ യാത്രയ്ക്കിടെ തന്നെ എടുത്തു. വധു ആണെങ്കിൽ കാഞ്ഞിരങ്ങാട്ടുള്ള വരന്റെ വീട്ടിൽ എത്തിയെങ്കിലും വീട്ടിൽ കയറാൻ തയ്യാറായില്ല. പെൺകുട്ടിയെ ഒപ്പം കൂട്ടാൻ വധുവിന്റെ മാതാപിതാക്കളും തയ്യാറായതുമില്ല. ഇതോടെയാണ് പ്രശ്‌നം തളിപ്പറമ്പു പൊലീസിൽ എത്തിയത്.

തളിപ്പറമ്പ് പൊലീസ് പക്ഷെ പ്രശ്‌നത്തിൽ നേരിട്ട് ഇടപെടാൻ തയ്യാറായില്ല. ഇരു ബന്ധുക്കളെയും ഒപ്പമിരുത്തി സംസാരിച്ചു. എന്നാൽ പെൺകുട്ടി കാമുകന് ഒപ്പം തന്നെ പോയേ മതിയാകൂ എന്ന നിലപാടിൽ എത്തി. പെൺകുട്ടിയെ ഒപ്പം കൂട്ടാൻ മാതാപിതാക്കളും തയ്യാറായില്ല. കാമുകനെ വിളിച്ച് പൊലീസ് സംസാരിച്ചപ്പോൾ യുവതിയുമായി അടുപ്പത്തിൽ ആണെന്നും കൂടെ കൂട്ടാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു. ഇതോടെ വിവാഹം മുന്നോട്ടു പോകില്ലെന്ന് പൊലീസ് ഉറപ്പിച്ചു. വരന്റെ വീട്ടുകാർ നഷ്ടപരിഹാരം വേണമെന്ന ആവശ്യവും ഉയർത്തി. വരന്റെ ബന്ധുക്കൾ അണിയിച്ച താലി മാലയും മറ്റും പൊലീസ് സ്റ്റേഷനിൽ നിന്ന് തന്നെ വരന്റെ വീട്ടുകാർ ഊരി വാങ്ങി. വധുവിന്റെ വീട്ടുകാർ മകളെ കൂട്ടാതെ മടങ്ങുകയും ചെയ്തു.

ഇരുവീട്ടുകാരും രസക്കെടോടെ മടങ്ങിയപ്പോൾ യുവതി തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ ഒറ്റയ്ക്കായി. ഒടുവിൽ പൊലീസ് യുവതിയുടെ ഒരു അമ്മാവനുമായി ബന്ധപ്പെട്ടു. യുവതിയെ ഞായറാഴ്ച രാത്രി അമ്മാവന്റെ വീട്ടിലേക്ക് അയച്ചു. തിങ്കളാഴ്ച പട്ടാമ്പിയിൽ നിന്നും കാമുകനും ബന്ധുക്കളും എത്തി. ഇതോടെ യുവതിയെ പൊലീസ് കാമുകന്റെ ഒപ്പം വിട്ടു. രണ്ടു വർഷമായി തുടരുന്ന ബന്ധമാണ് യുവതിയും കാമുകനും തമ്മിലുള്ളത്. പ്രതിശ്രുത വരൻ വാങ്ങി നൽകിയ മൊബൈലിലാണ് പെൺകുട്ടി കാമുകനുമായി സൊള്ളിക്കൊണ്ടിരുന്നത്. രണ്ടു ബന്ധങ്ങളും പാരലലായി തന്നെ പെൺകുട്ടി മുന്നോട്ടു കൊണ്ടുപോയി. വിവാഹം ഉറപ്പിച്ച ശേഷവും കാമുകനെ പെൺകുട്ടി സന്ധിക്കാറുണ്ടായിരുന്നു. ഇത്തരം യാത്രയ്ക്കിടയിൽ എടുത്ത ട്രെയിനിൽ നിന്നുള്ള ഫോട്ടോയാണ് യുവതിയുടെ കാമുകൻ വരനു അയച്ചു കൊടുത്തത്.

ഈ ഫോട്ടോ കാമുകൻ അയക്കുന്ന കാര്യവും യുവതിക്കും അറിയാമായിരുന്നു. വിവാഹം കഴിഞ്ഞു മടങ്ങുമ്പോൾ യുവതിയുടെ വിവാഹത്തിന്റെ ദൃശ്യങ്ങൾ കാണേണ്ടി വന്നത് വരന് മാനക്കേടായി മാറുകയും ചെയ്തു. വരന്റെ ഭാഗത്തായിരുന്നു വധുവിന്റെ വീട്ടുകാരും നിലകൊണ്ടത്. പക്ഷെ നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ പെൺവീട്ടുകാർ തീരുമാനത്തിൽ എത്തിയില്ല. പക്ഷെ നഷ്ടം വധുവിന്റെ വീട്ടുകാർ തന്നെ നല്കണം എന്ന നിലപാടാണ് വരന്റെ വീട്ടുകാർ കൈക്കൊണ്ടത്. പയ്യന്നൂർ സ്വദേശിയായ യുവതിയാണ് ബന്ധുക്കളേയും നാട്ടുകാരേയുമെല്ലാം ഞെട്ടിച്ചത്. ദുബായിൽ ജോലി ചെയ്യുന്ന കാഞ്ഞിരങ്ങാട് വണ്ണാരപ്പാര സ്വദേശിയുമായുള്ള യുവതിയുടെ വിവാഹം ഒരു വർഷം മുൻപ് നിശ്ചയിച്ചിരുന്നു.

ഇതിന് ശേഷം ഇയാളുമായും യുവതി ഫോണിൽ സംസാരിക്കുമായിരുന്നു. അപ്പോഴൊന്നും മറ്റൊരു ബന്ധത്തെ കുറിച്ച് യുവതി പറഞ്ഞിരുന്നില്ല. കഴിഞ്ഞ ഞായറാഴ്ച ഇവരുടെ വിവാഹം ആർഭാടമായി പയ്യന്നൂരിലെ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ഇതിന് ശേഷമുള്ള കാർ യാത്രയിലാണ് നിർണ്ണായക ട്വിസ്റ്റുകൾ ഉണ്ടായത്.

യുവതിയുടേയും കാമുകന്റേയും പൂർണ്ണ വിവരങ്ങൾ ലഭ്യമാണെങ്കിലും തളിപ്പറമ്പ് പൊലീസ് സ്‌റ്റേഷനിൽ ഇതുമായി ബന്ധപ്പെട്ട കേസൊന്നും ഇല്ലാത്തതുകൊണ്ടാണ് പേരുവിവരങ്ങൾ കൊടുക്കാത്തത്-എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP