Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിഹാറി യുവതിയുടെ ബലാത്സംഗ ആരോപണത്തിൽ ബിനോയ് കോടിയേരിക്ക് ആശ്വാസം; മുംബൈ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നത് രണ്ടു വർഷത്തേക്ക് മാറ്റിവെച്ചു ബോംബെ ഹൈക്കോടതി; ഹർജി ഇനി പരിഗണിക്കുന്നത് 2021 ജൂൺ മാസത്തിൽ; ഡിഎൻഎ പരിശോധന ഫലം ലഭിക്കാൻ കാലതാമസമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചത് ബിനോയിക്ക് തുണയായി

ബിഹാറി യുവതിയുടെ ബലാത്സംഗ ആരോപണത്തിൽ ബിനോയ് കോടിയേരിക്ക് ആശ്വാസം; മുംബൈ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നത് രണ്ടു വർഷത്തേക്ക് മാറ്റിവെച്ചു ബോംബെ ഹൈക്കോടതി; ഹർജി ഇനി പരിഗണിക്കുന്നത് 2021 ജൂൺ മാസത്തിൽ; ഡിഎൻഎ പരിശോധന ഫലം ലഭിക്കാൻ കാലതാമസമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചത് ബിനോയിക്ക് തുണയായി

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: സിപിഎ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയി കോടിയേരിക്കെതിരായ ബലാത്സംഗ കേസ് വീണ്ടും പരിഗണിക്കുന്നത് രണ്ട് വർഷത്തേക്ക് മാറ്റിവെച്ച് ബോംബെ ഹൈക്കോടതി. ലൈംഗിക പീഡനക്കേസിൽ മുംബൈ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി സമർപ്പിച്ച ഹർജി പരിഗണിക്കുന്നതാണ് രണ്ടുവർഷത്തേക്ക് നീട്ടിവെച്ചത്. ഹർജി പരിഗണിക്കുന്നത് 2021 ജൂൺ മാസത്തിലേക്കാണ് ബോംബെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മാറ്റിവെച്ചത്.

കേസിൽ ഡിഎൻഎ പരിശോധന ഫലം ലഭിക്കാൻ വൈകുമെന്നത് പരിഗണിച്ചാണ് ബോംബെ ഹൈക്കോടതി ഹർജി മാറ്റിവെച്ചത്. ഡിഎൻഎ പരിശോധന ഫലം ലഭിക്കാൻ കാലതാമസമുണ്ടാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചിരുന്നു. ഡിഎൻഎ പരിശോധന നടത്തുന്ന ലാബിൽ നേരത്തെയുള്ള ഒട്ടേറെ കേസുകളുടെ പരിശോധന നടക്കാനുണ്ടെന്നും അതിനാൽ ബിനോയ് കോടിയേരിയുടെ കേസിലെ ഫലം ലഭിക്കാൻ താമസമുണ്ടാകുമെന്നുമായിരുന്നു പൊലീസ് കോടതിയെ അറിയിച്ചത്.

ബിഹാർ സ്വദേശിയായ യുവതി നൽകിയ പരാതിയിലാണ് മുംബൈ ഓഷിവാര പൊലീസ് ബിനോയ് കോടിയേരിക്കെതിരെ ലൈംഗിക പീഡനക്കേസ് രജിസ്റ്റർ ചെയ്തത്. ദുബായിൽ വെച്ച് ബാർ ഡാൻസറായ തന്നെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതിയുടെ പരാതി. മുംബൈയിലേക്ക് കൊണ്ടുവന്ന തന്നെയും കുട്ടിയെയും ബിനോയിയാണ് സംരക്ഷിച്ചിരുന്നത്. കുട്ടിയുടെ പിതാവ് ബിനോയി ആണെന്നും, തനിക്കും കുട്ടിക്കും ബിനോയി കോടിയേരി ചെലവിന് നൽകണമെന്നും യുവതി പരാതിയിൽ ആവശ്യപ്പെടുന്നു. യുവതിയുടെ കുട്ടിയുടെ പിതാവ് ബിനോയ് കോടിയേരിയാണെന്ന് തെളിയിക്കാൻ ഡിഎൻഎ പരിശോധന നടത്തണമെന്നും പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഡിഎൻഎ പരിശോധന നടത്താൻ ബിനോയ് ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് കോടതിയുടെ കർശന നിർദേശത്തെതുടർന്ന് രക്തസാമ്പിൾ നൽകുകയായിരുന്നു. ഇതിനിടെയാണ് തനിക്കെതിരെയുള്ള എഫ്ഐആർ. റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്.

ജൂലൈ 29 ന് ബിനോയ് ഡിഎൻഎ പരിശോധനയ്ക്ക് വിധേയനായിരുന്നു. പരിശോധനാഫലം രണ്ടാഴ്‌ച്ചയ്ക്കകം മുദ്രവെച്ച കവറിൽ ഹൈക്കോടതി രജിസ്റ്റ്രാർക്ക് കൈമാറണമെന്നായിരുന്നു ഡിവിഷൻ ബെഞ്ച് ഉത്തരവ്. എന്നാൽ ഡിഎൻഎ പരിശോധനാ ഫലം ഇതുവരെ കോടതിയിൽ സമർപ്പിച്ചിട്ടില്ല. മുംബൈയിലെ ദിൻദോഷി കോടതിയാണ് ബലാത്സംഗകേസ് പരിഗണിക്കുന്നത്.

ബിനോയ് വിവാഹവാഗ്ദാനം നൽകി വർഷങ്ങളോളം പിഡിപ്പിച്ചെന്നും, ആ ബന്ധത്തിൽ എട്ടു വയസുള്ള കുട്ടിയുണ്ടെന്നും 33 കാരിയായ യുവതിയുടെ പരാതിയിലുണ്ട്. മുംബയ് ഓഷിവാര പൊലീസാണ് ജൂൺ 13ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. 2009 മുതൽ 2018 വരെ ബിനോയ് പീഡിപ്പിച്ചെന്നാണ് യുവതി പരാതിയിൽ പറയുന്നത്. ദുബായിൽ ഡാൻസ് ബാറിൽ യുവതി ജോലി ചെയ്യുമ്പോൾ ബിനോയ് അവിടെ സ്ഥിരം സന്ദർശകനായിരുന്നു. അവിടെ വച്ചാണ് പരാതിക്കാരി ബിനോയിയെ പരിചയപ്പെടുന്നതെന്ന് പരാതിയിൽ പറയുന്നു.ജോലി ഉപേക്ഷിച്ചാൽ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്തു.

2009 നവംബറിൽ ഗർഭിണിയായി. തുടർന്ന് മുംബയിലേക്ക് തിരിച്ചുപോയി. 2010 ഫെബ്രുവരിയിൽ അന്ധേരി വെസ്റ്റിൽ ഫ്ളാറ്റ് വാടകക്കെടുത്ത് തന്നെ അവിടേക്ക് മാറ്റി. ഇതിനിടെ ബിനോയ് പതിവായി ദുബായിൽ നിന്നും വന്നുപോയിരുന്നു. എല്ലാ മാസവും പണവും അയച്ചിരുന്നു.2015 ൽ ബിസിനസ് മോശമാണെന്നും ഇനി പണം നൽകുക പ്രയാസമാണെന്നും അറിയിച്ചു. വിളിച്ചാൽ ഒഴിഞ്ഞുമാറാൻ തുടങ്ങി. 2018 ലാണ് ബിനോയ് വിവാഹിതനാണെന്നും രണ്ട് കുട്ടികളുണ്ടെന്നും അറിയുന്നത്. ഇക്കാര്യം ചോദിച്ചപ്പോൾ ആദ്യം കൃത്യമായ മറുപടിയില്ലായിരുന്നു. പിന്നീട് ഭീഷണി തുടങ്ങിയെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP