Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വണ്ടിച്ചെക്ക് കേസ്! നടി അമീഷ പട്ടേലിനെതിരേ അറസ്റ്റ് വാറണ്ട്; തട്ടിപ്പ് നടത്തിയത് മൂന്നു കോടിയുടെ ചെക്ക് നൽകി; പണം തിരിച്ചടയ്ക്കാതെ പറ്റിച്ചത് നിരവധി തവണയെന്ന് പരാതി നൽകിയ അജയ്കുമാർ സിങ്

വണ്ടിച്ചെക്ക് കേസ്! നടി അമീഷ പട്ടേലിനെതിരേ അറസ്റ്റ് വാറണ്ട്; തട്ടിപ്പ് നടത്തിയത് മൂന്നു കോടിയുടെ ചെക്ക് നൽകി; പണം തിരിച്ചടയ്ക്കാതെ പറ്റിച്ചത് നിരവധി തവണയെന്ന് പരാതി നൽകിയ അജയ്കുമാർ സിങ്

മറുനാടൻ ഡെസ്‌ക്‌

 

മുംബൈ; വണ്ടിച്ചെക്ക് കേസിൽ കേസിൽ ബോളിവുഡ് നടി അമീഷ പട്ടേലിനെതിരേ അറസ്റ്റ് വാറണ്ട്. അജയ് കുമാർ സിങ് എന്ന വ്യക്തി നൽകിയ പരാതിയിലാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. പണം തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ടുള്ള തന്റെ കോളുകൾ അമീഷയും കുനാലും അവഗണിച്ചുവെന്നും താനയച്ച വക്കീൽ നോട്ടീസിനോട് ഇരുവരും പ്രതികരിച്ചില്ലെന്നും അജയ് പറയുന്നു. തുടർന്നാണ് കഴിഞ്ഞ വർഷം താരത്തിനെതിരേ അജയ് റാഞ്ചി കോടതിയെ സമീപിച്ചത്. ഇതിലാണ് ഇപ്പോൾ കോടതി വാറണ്ട് പുറപ്പെടുവിച്ചത്.

അജയ് കുമാർ സിങിന്റെ ഉടമസ്ഥതയിലുള്ള പലിശയിടപാട് കേന്ദ്രത്തിൽ നിന്നും രണ്ടരക്കോടി രൂപ അമീഷയും ബിസിനസ് പങ്കാളിയായ കുനാലും ചേർന്ന്വായ്പ എടുത്തിരുന്നു.2018ൽ പുതിയ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടാണ് ഇരുവരും പണം വായ്പ എടുത്തത്. എന്നാൽ ചിത്രം റിലീസായില്ല. തുടർന്ന് പണം തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട കുനാലിന് അമീഷ മൂന്ന് കോടി രൂപയുടെ ചെക്ക് നൽകിയെങ്കിലും അക്കൗണ്ടിൽ പണമില്ലത്തതിനെ തുടർന്ന് ചെക്ക് മടങ്ങി.

ഇതോടെയാണ് അമീഷയ്‌ക്കെതിരേ നിയമനടപടിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതെന്ന് അജയ് പത്രക്കുറിപ്പിൽ വ്യക്തമാക്കി.മറ്റൊരു തട്ടിപ്പ് കേസും താരത്തിനെതിരേ റാഞ്ചി കോടതിയിൽ നിലവിലുണ്ട്. പണം കൈപ്പറ്റിയ ശേഷം പങ്കെടുക്കാമെന്ന് ഏറ്റ പരിപാടിയിൽ അമീഷ പങ്കെടുക്കാതിരുന്നതിനെ തുടർന്ന് ഒരു ഇവന്റ് കമ്പനി ഈ വർഷം ഫെബ്രുവരിയിൽ താരത്തിനെതിരേ നിയമനടപടിയുമായി രംഗത്ത് വന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP