Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐസിസി ടെസ്റ്റ് റാങ്കിൽ താഴെ പോയ ക്ഷീണം തീർത്തത് ഡബിൾ അടിച്ച്; ഒന്നാമതുള്ള സ്റ്റീവ് സ്മിത്തിനെ മറികടക്കാനായില്ലെങ്കിലും ഒറ്റ പോയിന്റു മാത്രം പിന്നിലെത്തി കോലി; ഏറ്റവും ഒടുവിൽ റാങ്കിങ് പുതുക്കിയപ്പോൾ ഉണ്ടായിരുന്നത് 899 പോയിന്റ്; അജിൻക്യ രഹാനെ ഒൻപതാം റാങ്കിലേക്കു കയറിയപ്പോൾ നാലാം സ്ഥാനം നിലനിർത്തി ചേതേശ്വർ പൂജാര ആദ്യ പത്തിലുള്ള ഇന്ത്യൻ താരങ്ങളുടെ എണ്ണം മൂന്നായി

ഐസിസി ടെസ്റ്റ് റാങ്കിൽ താഴെ പോയ ക്ഷീണം തീർത്തത് ഡബിൾ അടിച്ച്; ഒന്നാമതുള്ള സ്റ്റീവ് സ്മിത്തിനെ മറികടക്കാനായില്ലെങ്കിലും ഒറ്റ പോയിന്റു മാത്രം പിന്നിലെത്തി കോലി; ഏറ്റവും ഒടുവിൽ റാങ്കിങ് പുതുക്കിയപ്പോൾ ഉണ്ടായിരുന്നത് 899 പോയിന്റ്; അജിൻക്യ രഹാനെ ഒൻപതാം റാങ്കിലേക്കു കയറിയപ്പോൾ നാലാം സ്ഥാനം നിലനിർത്തി ചേതേശ്വർ പൂജാര ആദ്യ പത്തിലുള്ള ഇന്ത്യൻ താരങ്ങളുടെ എണ്ണം മൂന്നായി

മറുനാടൻ ഡെസ്‌ക്‌

ദുബായ്; ഏറ്റവും ഒടുവിൽ ഐസിസി ടെസ്റ്റ് റാങ്കിങ് പുതുക്കിയ സമയത്ത് 899 പോയിന്റുമായി സ്മിത്തിനേക്കാൾ 38 പോയിന്റ് പിന്നിലായിരുന്നു കോലി.2018 ജനുവരിക്കുശേഷം ആദ്യമായി ടെസ്റ്റ് റാങ്കിങ്ങിൽ 900 പോയിന്റിനു താഴെയായതിന്റെ 'ക്ഷീണം' പുണെ ക്രിക്കറ്റ് ടെസ്റ്റിലെ ഇരട്ട സെഞ്ചുറി പ്രകടനത്തോടെയാണ് കോലി തീർത്തത് ഒന്നാമതുള്ള സ്റ്റീവ് സ്മിത്തിനെ മറികടക്കാനായില്ലെങ്കിലും ഒറ്റ പോയിന്റു മാത്രം പിന്നിലെത്തിയ കോലി. 937 പോയിന്റുമായി ഒന്നാമതുള്ള സ്മിത്തിനു തൊട്ടുപിന്നിൽ, 936 പോയിന്റോടെയാണ് കോലി രണ്ടാം സ്ഥാനം അരക്കിട്ടുറപ്പിച്ചത്.

2018 ജനുവരിക്കു ശേഷം ആദ്യമായാണ് കോലിയുടെ പോയിന്റ് 900നു താഴെയാകുന്നത്. എന്നാൽ, പുണെ ടെസ്റ്റിൽ കരിയറിലെ ഏറ്റവും ഉയർന്ന സ്‌കോർ കണ്ടെത്തിയ കോലി 254 റൺസാണ് നേടിയത്. മാൻ ഓഫ് ദ് മാച്ച് പുരസ്‌കാരവും നേടി. ഇതോടെ ഒറ്റയടിക്ക് 37 റേറ്റിങ് പോയിന്റുകൾ സ്വന്തമാക്കിയ കോലി, സ്മിത്തിനു തൊട്ടടുത്തെത്തി. 2018 ഓഗസ്റ്റിൽ 937 പോയിന്റു നേടിയ ശേഷം കോലിയുടെ ഏറ്റവും മികച്ച പ്രകടനമാണിത്.

പുണെയിൽ അർധസെഞ്ചുറി നേടിയ അജിൻക്യ രഹാനെ ഒൻപതാം റാങ്കിലേക്കു കയറിയതോടെ ആദ്യ പത്തിലുള്ള ഇന്ത്യൻ താരങ്ങളുടെ എണ്ണം മൂന്നായി ഉയർന്നു. നാലാം സ്ഥാനം നിലനിർത്തിയ ചേതേശ്വർ പൂജാരയാണ് ആദ്യ പത്തിലുള്ള മൂന്നാമത്തെ ഇന്ത്യൻ ബാറ്റ്‌സ്മാൻ. പുണെ ക്രിക്കറ്റ് ടെസ്റ്റിൽ സെഞ്ചുറി നേടിയ ഓപ്പണർ മായങ്ക് അഗർവാൾ എട്ടു സ്ഥാനങ്ങൾ കയറി കരിയറിലെ ഏറ്റവും ഉയർന്ന റാങ്കിങ്ങായ 17ാം സ്ഥാനത്തെത്തി. അതേസമയം, പുണെയിൽ നിരാശപ്പെടുത്തിയ രോഹിത് ശർമ 17ൽനിന്ന് അഞ്ചു സ്ഥാനങ്ങൾ ഇറങ്ങി 22ാമതായി.

ബോളർമാരുടെ പട്ടികയിൽ രവിചന്ദ്രൻ അശ്വിൻ വീണ്ടും നേട്ടമുണ്ടാക്കി. കഴിഞ്ഞ തവണ പത്താം സ്ഥാനത്തേക്ക് കയറി അശ്വിൻ, ഇക്കുറി ഏഴാമതെത്തി. പരുക്കുമൂലം വിശ്രമത്തിലാണെങ്കിലും മൂന്നാം സ്ഥാനം നിലനിർത്തിയ ജസ്പ്രീത് ബുമ്രയെ കൂടാതെ ആദ്യ പത്തിലുള്ള ഏക ഇന്ത്യൻ ബോളർ അശ്വിനാണ്. രവീന്ദ്ര ജഡേജ 14ാം സ്ഥാനത്തേക്ക് ഇറങ്ങിയപ്പോൾ മുഹമ്മദ് ഷമി 16ാം റാങ്ക് നിലനിർത്തി. പുണെയിൽ മികച്ച പ്രകടനം പുറത്തെടുത്ത ഉമേഷ് യാദവ് 25ാം റാങ്കിലെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP