Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് മന്ത്രി കെടി ജലീൽ; നടന്നത് മാർക്ക് ദാനമല്ലെന്നും നൽകിയത് അർഹതപ്പെട്ടത് മാത്രം; രമേശ് ചെന്നിത്തല ആരോപണത്തിന് തെളുവുകൾ ഹാജരാക്കണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി

പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് മന്ത്രി കെടി ജലീൽ; നടന്നത് മാർക്ക് ദാനമല്ലെന്നും നൽകിയത് അർഹതപ്പെട്ടത് മാത്രം; രമേശ് ചെന്നിത്തല ആരോപണത്തിന് തെളുവുകൾ ഹാജരാക്കണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: താൻ ഇടപെട്ട് മാർക്ക് ദാനം നൽകി എന്ന പ്രതിപക്ഷനേതാവിന്റെ ആരോപണം പച്ചക്കള്ളമെന്ന് മന്ത്രി കെ ടി ജലീൽ. നടന്നത് മാർക്ക് ദാനമല്ലെന്നും അർഹതപ്പെട്ട കുട്ടിക്ക് അവകാശമായതാണ് നൽകിയത് എന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. രമേശ് ചെന്നിത്തലയുടെ ആരോപണങ്ങളിൽ കഴമ്പില്ല. വൈസ് ചാൻസലറോട് ചോദിച്ചാൽ സത്യം മനസ്സിലാക്കാം. സർവകലാശാലയുടെ തീരുമാനത്തിൽ എതിർപ്പുള്ളവർക്ക് കോടതിയിൽ പോകാം എന്നും ജലീൽ മാധ്യമങ്ങളോട് പറഞ്ഞു.

അദാലത്ത് ഞാൻ മുൻ കയ്യെടുത്താണ് നടപ്പാക്കിയത്. അദാലത്ത് സംഘടിപ്പിക്കുന്നത് ഫയലുകൾ തീർപ്പാക്കാനാണ്. മാർക്ക് ദാനത്തിനല്ല. രമേശ് ചെന്നിത്തല ആരോപണത്തിന് തെളിവുകൾ ഹാജരാക്കണമെന്നും മന്ത്രി വ്യക്തമാക്കി. കെടിയു സംഭവത്തിൽ പ്രത്യേകമായൊരു കേസായാണ് ഇത് പരിഗണിച്ചത്. ഇതിലൊന്നും അസ്വഭാവികത ഇല്ല. മാർക്ക് നൽകുന്നതിൽ മന്ത്രിയുടെ ഭാഗത്ത് നിന്ന് സമ്മർദമുണ്ടായിട്ടില്ല. സിൻഡിക്കേറ്റ് തീരുമാനങ്ങൾ ആണിത്. ഇതിന്റെ പൂർണതീരുമാനം സർവകലാശാലക്കാണ്. വൈസ് ചൻസലർക്കടക്കം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മാർക്ക് നൽകിയതെന്നും ജലീൽ വ്യക്തമാക്കി.

മന്ത്രി കെ ടി ജലീൽ നേരിട്ട് ഇടപെട്ട് അദാലത്തിലൂടെ തോറ്റ വിദ്യാർത്ഥികൾക്ക് മാർക്ക് ദാനം നടത്തിയെന്നായിരുന്നു പ്രതിപക്ഷ നേതാവ രമേശ ചെന്നിത്തല ആരോപിച്ചത്. മന്ത്രിക്ക അക്കാദമിക കാര്യങ്ങൾ ഇടപെടാനുള്ള അധികാരം ഇല്ലാതിരുന്നിട്ടും കെ ടി ജലീൽ നേരിട്ട് ഇടപെട്ട് അടുപ്പക്കാർക്ക് മാർക്ക് നൽകി. സർവകലശാല പരീക്ഷാ തട്ടിപ്പിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം. മന്ത്രി രാജിവെച്ച മാറിനിൽക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

ഇടതുപക്ഷ സർക്കാറിന കീഴിൽ പിഎസസി പരീക്ഷാ തട്ടിപ്പിന പുറമെ കോളജുകളിലെ പരീക്ഷകളിലും തട്ടിപ്പ് വ്യാപകമാണെന്നും ചെന്നിത്തല പറഞ്ഞു. ഒരു മാർക്ക് നൽകാൻ സിൻഡിക്കേറ്റ് തീരുമാനിച്ചപ്പോൾ മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും ഇടപെട്ട് ഇത് അഞ്ച് മാർക്കാക്കി. സർവകലാശാലയിലെ അദാലത്തിൽ മാർക്ക കൂട്ടി നൽകാൻ അനുവാദമില്ലെന്ന അധികൃതർ ചൂണ്ടിക്കാട്ടി. പിന്നീട വിഷയം സിൻഡിക്കേറ്റിന വിട്ടു. മാർക്ക അധികം നൽകാൻ ചട്ടമില്ലെന്ന സിൻഡക്കേറ്റ അറിയിച്ചു. അജണ്ടയിൽ ഉൾപ്പെടുത്താതെ ഇക്കാര്യം ചർച്ച ചെയ്യുകയായിരുന്നു. തുടർന്ന് ഒരുവിഷയത്തിൽ തോറ്റ എല്ലാവർക്കും മോഡറേഷന് പുറമേ അഞ്ച് മാർക്ക് കൂട്ടിനൽകാനായിരുന്നു സിൻഡിക്കേറ്റിന്റെ തീരുമാനം. ഇടതുപക്ഷക്കാരായ സിൻഡിക്കേറ്റ് അംഗങ്ങളാണ് ഇതിന പിന്നിൽ. പക്ഷേ, ഒരിക്കലും ഇങ്ങനെ മാർക്ക് കൂട്ടിനൽകാൻ അധികാരമില്ല. ചട്ടലംഘനം നടത്തിയാണ് മാർക്ക് ദാനം നടത്തിയതെന്നും ഇത് ഗൂഢാലോചനയാണെന്നും ചെന്നിത്തല ആരോപിച്ചു.

ആറാം സെമസ്റ്ററിലെ സപ്ലിമെന്ററി പരീക്ഷയിൽ ഒരു മാർക്കിന് തോറ്റ വിദ്യാർത്ഥിക്കാണ് അദാലത്തിലൂടെ മാർക്ക് കൂട്ടിനൽകി വിജയിപ്പിക്കാൻ തീരുമാനിച്ചത്. നാഷണൽ സർവീസ് സ്‌കീം അനുസരിച്ച് മാർക്ക് കൂട്ടി നൽകണമെന്ന വിദ്യാർത്ഥിയുടെ അപേക്ഷ നേരത്തെ സർവകലാശാല തള്ളിയിരുന്നു. തുടർന്നാണ് ഇതേ ആവശ്യവുമായി വിദ്യാർത്ഥി അദാലത്തിൽ പങ്കെടുത്തത്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അദാലത്തിൽ പങ്കെടുത്തതും വിഷയത്തിൽ ഇടപെട്ടതും ചട്ടവിരുദ്ധമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സംഭവം അതീവഗൗരവതരമാണ.ഒരുഭാഗത്ത് പി.എസ്.സി.യെ തകർക്കുന്ന എൽ.ഡി.എഫ് സർക്കാർ സർവകലാശാല പരീക്ഷകളെയും നശിപ്പിക്കുകയാണെന്നും ചെന്നിത്തല വിമാർശിച്ചു. ഇതിന് പിന്നാലെയാണ് സംഭവത്തിൽ മന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP