Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നടപ്പ് സാമ്പത്തിക വർഷം രണ്ടായിരം രൂപയുടെ ഒരൊറ്റ കറൻസി പോലും അച്ചടിച്ചില്ലെന്ന് വിവരാവകാശ രേഖയെന്ന് വാർത്ത; നോട്ടു നിരോധനം വീണ്ടുമെന്ന പ്രചാരണം ശക്തമാക്കി സമൂഹ മാധ്യമങ്ങളും; പുതിയ നീക്കം ഡി-കമ്പനി രാജ്യത്തെത്തിച്ച കള്ളനോട്ടുകൾ തടയാൻ; ആദ്യ നോട്ടുനിരോധനം നൽകിയ അനുഭവത്തിന്റെ ആശങ്കയിൽ ജനങ്ങളും

നടപ്പ് സാമ്പത്തിക വർഷം രണ്ടായിരം രൂപയുടെ ഒരൊറ്റ കറൻസി പോലും അച്ചടിച്ചില്ലെന്ന് വിവരാവകാശ രേഖയെന്ന് വാർത്ത; നോട്ടു നിരോധനം വീണ്ടുമെന്ന പ്രചാരണം ശക്തമാക്കി സമൂഹ മാധ്യമങ്ങളും; പുതിയ നീക്കം ഡി-കമ്പനി രാജ്യത്തെത്തിച്ച കള്ളനോട്ടുകൾ തടയാൻ; ആദ്യ നോട്ടുനിരോധനം നൽകിയ അനുഭവത്തിന്റെ ആശങ്കയിൽ ജനങ്ങളും

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: രണ്ടായിരം രൂപയുടെ കറൻസി അച്ചടി നിർത്തിയതായുള്ള വാർത്തകൾ പുറത്തു വന്നതിന് പിന്നാലെ നോട്ടുകൾ പിൻവലിച്ചേക്കും എന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. നടപ്പുസാമ്പത്തിക വർഷം ഒറ്റ 2000 രൂപ നോട്ടു പോലും അച്ചടിച്ചിട്ടില്ല എന്നാണ് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് റിസർവ് ബാങ്കിന്റെ മറുപടി എന്ന് ന്യൂ ഇന്ത്യൻ എക്സ്‌പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ രണ്ടായിരത്തിന്റെ നോട്ടുകൾ പിൻവലിക്കും എന്ന തരത്തിലുള്ള വലിയ പ്രചാരണമാണ് നടക്കുന്നത്.

2000 രൂപയുടെ നോട്ടുകളുടെ അച്ചടി റിസർവ് ബാങ്ക് അവസാനിപ്പിച്ചിട്ടുണ്ട് എന്ന് വിവരാവകാശ മറുപടിയിലാണ് റിസർവ് ബാങ്ക് വ്യക്തമാക്കിയത് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇത് വെറും തെരഞ്ഞെടുപ്പ് 'സ്റ്റണ്ട്' മാത്രമാണെന്നും ഒരുവിഭാഗം പറയുന്നു. രാജ്യത്തെ കള്ളപ്പണ ഇടപാടുകൾ തടയുന്നതിന്റെ ഭാഗമായാണ് റിസർവ് ബാങ്ക് പുതിയ നടപടി സ്വീകരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഈ തീരുമാനത്തിന്റെ തുടർച്ചയായി 2000 രൂപയുടെ നോട്ടുകൾ പിൻവലച്ചേക്കുമെന്നും റപ്പോർട്ടുകളുണ്ട്. ഈ സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ കറൻസി പ്രിന്റ് അച്ചടിക്കുന്ന ഭാരതീയ റിസർവ് ബാങ്ക് നോട്ട് മുദ്രൺ പ്രൈവറ്റ് ലിമിറ്റഡ് രാജ്യത്ത് ഒറ്റ 2000 നോട്ട് പോലും അച്ചടിച്ചിട്ടില്ല.

കഴിഞ്ഞ രണ്ടു വർഷമായി പാക്കിസ്ഥാനിലെ പ്രസുകൾ ഇന്ത്യയുടെ 2000 നോട്ടുകൾ പ്രിന്റ് ചെയ്യുന്നുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം കേന്ദ്ര സർക്കാരിനു റിപ്പോർട്ട് നൽകിയിരുന്നു. പുതിയതായി ഇന്ത്യയിലെത്തിയ 2,000 രൂപയുടെ കള്ളനോട്ട് തിരിച്ചറിയാൻ വളരെ വിഷമമാണ്. ഇവ പാക്കിസ്ഥാനിലെ കറാച്ചിയിലുള്ള മാലിർ ഹാൾട്ട് എന്ന സ്ഥലത്തെ സെക്യൂരിറ്റി പ്രസിൽ അടിച്ചവയാണെന്നാണ് അനുമാനം.

പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്‌ഐയുടെ മേൽനോട്ടത്തിലാണു നോട്ടുകൾ പ്രിന്റ് ചെയ്യുന്നതെന്നും ഈ നോട്ടുകളുടെ ഇന്ത്യയിലെ വിതരണത്തിനു മേൽനോട്ടം വഹിക്കുന്നവരിൽ പ്രധാനം പിടികിട്ടാപ്പുള്ളിയായ ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനിയാണെന്നും സൂചനയുണ്ട്. ഇതിന് തടയിടാനാണ് പുതിയ നീക്കം എന്നാണ് റിപ്പോർട്ടുകൾ.

 

രാജ്യത്തെ എടിഎമ്മുകളിലും മറ്റും ഏറെ നാളുകളായി 2000 നോട്ടിന്റെ ക്ഷാമം അനുഭവപ്പെടുന്നുണ്ടായിരുന്നു. ഇതിനു പിറകെയാണ് വിവരാവകാശ അപേക്ഷയിൽ 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തിയതായുള്ള റിസർവ് ബാങ്കിന്റെ തീരുമാനം പുറത്തുവന്നത്. നടപ്പുസാമ്പത്തിക വർഷം ഒറ്റ 2000 രൂപ നോട്ടു പോലും അച്ചടിച്ചിട്ടില്ല എന്നാണ് റിസർവ് ബാങ്കിന്റെ മറുപടിയിൽ പറയുന്നത്. 2000 രൂപ നോട്ടിന്റെ പൂഴ്‌ത്തിവെയ്പ് തടയുന്നതിന്റെ ഭാഗമായി ഘട്ടം ഘട്ടമായാണ് നോട്ടിന്റെ അച്ചടി നിർത്താനായി റിസർവ് ബാങ്ക് തീരുമാനിക്കുന്നത്. ആദ്യം നോട്ട് അച്ചടിച്ച് ഇറക്കുന്നതിൽ കുറവ് വരുത്തി പിന്നീടത് പൂർണമായും നിർത്തുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

നോട്ടുനിരോധനം രാജ്യത്ത് സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാകുമെങ്കിലും അനിയന്ത്രിതമായ അളവിലുള്ള കള്ളപ്പണ ഇടപാടുകൾക്ക് തടയിടാൻ കഴിയുമെന്ന് അധികൃതർ കരുതുന്നു. യൂറോപ്പ്യൻ രാജ്യങ്ങൾ പതിവായി ഈ രീതി സ്വീകരിക്കാറുണ്ടെന്ന് സാമ്പത്തിക വിദഗ്ദ്ധൻ നിതിൻ ദേശായിയും പറയുന്നു. 2016 ഡിസംബർ 8ന് 500, 1000 നോട്ടുകൾ രാജ്യത്ത് നിരോധിച്ചതിന് പിന്നാലെയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2000 രൂപ നോട്ട് അവതരിപ്പിച്ചത്. 2016-17 സാമ്പത്തിക വർഷം 3,54 കോടി 2000 രൂപ നോട്ടുകളാണ് അച്ചടിച്ചത്. 2017-18ൽ ഇത് 11 കോടി നോട്ടുകളായി ചുരുക്കി. കഴിഞ്ഞ സാമ്പത്തികവർഷം ഇത് 4.6 കോടി രൂപയായതായും കണക്കുകൾ വ്യക്തമാക്കുന്നു.

എന്നാൽ, ഇത് സംബന്ധിച്ച ഔദ്യോഗിക വിശദീകരണങ്ങൾ കേന്ദ്ര സർക്കാരോ ധനകാര്യ വകുപ്പോ പുറത്തിറക്കിയിട്ടില്ല. കറൻസികൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നെങ്കിൽ അതിന് ഇത്ര താമസം വരുത്തില്ല എന്ന് വാർത്തകളെ തള്ളുന്നവർ ചൂണ്ടിക്കാട്ടുന്നു. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ പിൻവലിച്ചത് പോലെ ഒരൊറ്റ രാത്രി കൊണ്ട് അതിന് സാധിക്കുമായിരുന്നു എന്നാണ് ഇവർ പറയുന്നത്. എന്നാൽ അന്ന് ജനങ്ങൾ അനുഭവിച്ച ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനാകാം ഇത്തരം ഒരു നീക്കം എന്നാണ് പൊതുവെ ഉയരുന്ന അഭിപ്രായം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP