Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റായി എത്തുന്നത് എതിരില്ലാതെ; അമിത് ഷായുടെ മകൻ ജയ് ഷാ ഉൾപ്പെടെയുള്ള ഭാരവാഹികൾക്കെതിരെ മറ്റാരും നാമനിർദ്ദേശ പത്രിക സമർപ്പിക്കാതിരുന്നത് വിവിധ സംസ്ഥാനങ്ങളുടെ പ്രതിനിധികൾ ചേർന്ന് സമവായത്തിലെത്തിയ സാഹചര്യത്തിൽ

സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റായി എത്തുന്നത് എതിരില്ലാതെ; അമിത് ഷായുടെ മകൻ ജയ് ഷാ ഉൾപ്പെടെയുള്ള ഭാരവാഹികൾക്കെതിരെ മറ്റാരും നാമനിർദ്ദേശ പത്രിക സമർപ്പിക്കാതിരുന്നത് വിവിധ സംസ്ഥാനങ്ങളുടെ പ്രതിനിധികൾ ചേർന്ന് സമവായത്തിലെത്തിയ സാഹചര്യത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ബിസിസിഐ പ്രസിഡന്റായി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലി എത്തുന്നത് എതിരില്ലാതെ. മൽസരിക്കാൻ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള സമയം പൂർത്തിയാകുമ്പോൾ ഗാംഗുലി മാത്രമാണ് ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചിട്ടുള്ളത്. 'ഒരു നല്ല കാര്യം ചെയ്യാനായി ലഭിച്ച ഏറ്റവും നല്ല അവസരം' എന്നാണ് ഗാംഗുലി തന്റെ പുതിയ പദവിയെ വിശേഷിപ്പിച്ചത്. നിലവിൽ ബംഗാൾ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റാണ് ഗാംഗുലി. ബിസിസിഐ പ്രസിഡന്റായി 2022 വരെയാകും അദ്ദേഹത്തിന്റെ ഭരണകാലാവധി.

സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക സമർപ്പിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ ജയ് ഷായ്ക്കും എതിരാളികളില്ല. കേന്ദ്രമന്ത്രി കൂടിയായ മുൻ ബിസിസിഐ അധ്യക്ഷൻ അനുരാഗ് താക്കൂറിന്റെ സഹോദരൻ അരുൺ സിങ് ധൂമൽ (ട്രഷറർ), കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ് (ജോയിന്റ് സെക്രട്ടറി) എന്നിവരും ഏകകണ്‌ഠേന തെരഞ്ഞെടുക്കപ്പെടും. പ്രസിഡന്റ് സ്ഥാനത്തേക്ക് ഗാംഗുലിക്കൊപ്പം പറഞ്ഞുകേട്ടിരുന്ന കർണാടകയുടെ പ്രതിനിധി ബ്രിജേഷ് പട്ടേൽ ഐപിഎൽ ചെയർമാനാകും.

ബിസിസിഐയുടെ മുംബൈയിലെ ഓഫിസിൽ നേരിട്ടെത്തിയാണ് ഗാംഗുലി പത്രിക സമർപ്പിച്ചത്. ബിസിസിഐ മുൻ പ്രസിഡന്റുമാരായ എൻ.ശ്രീനിവാസൻ, നിരഞ്ജൻ ഷാ, മുൻ ഐപിഎൽ ചെയർമാൻ രാജീവ് ശുക്ല തുടങ്ങിയവർക്കൊപ്പമാണ് ഗാംഗുലി പത്രിക നൽകാനെത്തിയത്. ഈ മാസം 23ന് നടക്കുന്ന ബിസിസിഐ ജനറൽ ബോഡി യോഗത്തിലാണ് ബിസിസിഐയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുക.

പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറർ പോസ്റ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ഇവർക്കു പുറമെ പുരുഷ, വനിതാ ടീമുകളുടെ ഓരോ പ്രതിനിധികൾ, ഐപിഎൽ ഭരണസമിതി പ്രതിനിധി, ഒരു കേന്ദ്രസർക്കാർ പ്രതിനിധി എന്നിവർ കൂടി ഉൾപ്പെടുന്നതാണ് പുതിയ ബിസിസിഐ ഭരണസമിതി.

ബിസിസിഐ ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ വിവിധ സംസ്ഥാനങ്ങളുടെ പ്രതിനിധികൾ ചേർന്ന് സമവായത്തിലെത്തിയ സാഹചര്യത്തിലാണ് ഓരോരുത്തർ മാത്രം പത്രിക നൽകിയത്. എൻ.ശ്രീനിവാസന്റെ പിന്തുണയുള്ള ബ്രിജേഷ് പട്ടേൽ അധ്യക്ഷനാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ശ്രീനിവാസന്റെ ലോബിക്കെതിരെ പല സംസ്ഥാന ക്രിക്കറ്റ് ബോർഡുകളും ശക്തമായ എതിർപ്പ് അറിയിച്ചതോടെയാണ് ഗാംഗുലിക്ക് വഴി തുറന്നത്. സമവായ സ്ഥാനാർത്ഥിയായണ് ഗാംഗുലിയുടെ പേര് ഉയർന്നുവന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP