Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കടുത്ത വയറുവേദനയുമായി എത്തിയ യുവാവിനെ വിശദമായി പരിശോധിച്ച ഡോക്ടർക്ക് സംശയം ഗർഭമുണ്ടോ എന്ന്; പ്രഗ്നൻസി ടെസ്റ്റിനും എച്ച്‌ഐവി പരിശോധനക്കും നിർദ്ദേശിച്ചതോടെ പരാതിയുമായി യുവാവും

കടുത്ത വയറുവേദനയുമായി എത്തിയ യുവാവിനെ വിശദമായി പരിശോധിച്ച ഡോക്ടർക്ക് സംശയം ഗർഭമുണ്ടോ എന്ന്; പ്രഗ്നൻസി ടെസ്റ്റിനും എച്ച്‌ഐവി പരിശോധനക്കും നിർദ്ദേശിച്ചതോടെ പരാതിയുമായി യുവാവും

മറുനാടൻ മലയാളി ബ്യൂറോ

റാഞ്ചി: വയറുവേദനയുമായി എത്തിയ യുവാവിന് ഡോക്ടർ നിർദ്ദേശിച്ചത് ഗർഭ നിർണയ പരിശോധന. ഡോക്ടറുടെ നിർദ്ദേശത്തെ കുറിച്ച് യുവാവ് നൽകിയ പരാതിയിൽ അന്വേഷണവുമായി ആശുപത്രി അധികൃതരും. അതേസമയം അത്തരം ഒരു നിർദ്ദേശം താൻ നിൽകിയിട്ടില്ല എന്നാണ് ആരോപണ വിധേയനായ ഡോക്ടർ മുകേഷ് കുമാർ പറയുന്നത്.

ഝാർഖണ്ഡിലെ റാഞ്ചിയിലാണ് സംഭവം. ചത്ര ജില്ലാ ആശുപത്രിയിലാണ് കടുത്ത വയറുവേദനയുമായി യുവാവ് എത്തിയത്. ജില്ലാ ആശുപത്രിയിലെ മുകേഷ് കുമാർ എന്ന ഡോക്ടറെയാണ് യുവാവ് കണ്ടത്. അസുഖ വിവരങ്ങൾ കൃത്യമായി ചോദിച്ചറിഞ്ഞ ശേഷം ഗർഭ നിർണയ പരിശോധന നടത്തണം എന്ന് ഡോക്ടർ ആവശ്യപ്പെടുകയായിരുന്നു. യുവാവിനെ പ്രഗ്‌നൻസി ടെസ്റ്റിന് പുറമേ എച്ച്‌ഐവി, ഹീമോഗ്ലോബിൻ പരിശോധനയ്ക്ക് വിധേയനാവാനും ഡോക്ടർ ആവശ്യപ്പെട്ടു.

ഡോക്ടറുടെ ആവശ്യത്തിന് പിന്നാലെ യുവാവ് ജില്ലാ ആശുപത്രിയിലെ സർജനായ അരുൺ കുമാർ പാസ്വാന് പരാതി നൽകി. പരാതിയിൽ അന്വേഷണം നടത്തുമെന്ന് അരുൺ കുമാർ പാസ്വാൻ ഉറപ്പ് നൽകി. എന്നാൽ ആരോപണങ്ങൾ മുകേഷ് കുമാർ നിഷേധിച്ചു. വയറുവേദനയുമായി എത്തിയ വനിതയോട് കോണ്ടം ധരിക്കാൻ ആവശ്യപ്പെട്ടെന്ന പരാതിയുയർന്ന സിങ്ഗും ആശുപത്രിയും ഝാർഖണ്ഡിൽ തന്നെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP