Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

50 ലക്ഷം ഇന്ത്യൻ കുട്ടികൾക്ക് പഠന വൈകല്യ പരിഹാരത്തിനായി ഫലപ്രദമായ നൂതന പഠന-ഗവേഷണങ്ങൾ; ആഗോള ദാരിദ്ര്യ നിർമ്മാർജനത്തിനായി പരീക്ഷണാത്മക സമീപനം; ഏറ്റവും ആശ്രയിക്കാവുന്ന ഉത്തരങ്ങൾ കണ്ടെത്താൻ പുതുവഴികൾ കണ്ടെത്തി; ഇന്ത്യൻ വംശജൻ അഭിജിത് ബാനർജിയും ജീവിത പങ്കാളി എസ്തർ ഡുഫ്‌ളോയും അടക്കം മൂന്നുപേർക്ക് സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ; ഗവേഷണ പങ്കാളി മൈക്കിൾ ക്രമറും

50 ലക്ഷം ഇന്ത്യൻ കുട്ടികൾക്ക് പഠന വൈകല്യ പരിഹാരത്തിനായി ഫലപ്രദമായ നൂതന പഠന-ഗവേഷണങ്ങൾ; ആഗോള ദാരിദ്ര്യ നിർമ്മാർജനത്തിനായി പരീക്ഷണാത്മക സമീപനം; ഏറ്റവും ആശ്രയിക്കാവുന്ന ഉത്തരങ്ങൾ കണ്ടെത്താൻ പുതുവഴികൾ കണ്ടെത്തി; ഇന്ത്യൻ വംശജൻ അഭിജിത് ബാനർജിയും ജീവിത പങ്കാളി എസ്തർ ഡുഫ്‌ളോയും അടക്കം മൂന്നുപേർക്ക് സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ; ഗവേഷണ പങ്കാളി മൈക്കിൾ ക്രമറും

മറുനാടൻ ഡെസ്‌ക്‌

സ്റ്റോക്ക്‌ഹോം: ഇന്ത്യൻ-അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞൻ അഭിജിത് ബാനർജിക്ക് സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം. മൂന്നുപേർക്കാണ് ഇത്തവണ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ. ആഗോള ദാരിദ്ര്യ നിർമ്മാജനത്തിനുള്ള പദ്ധതിക്കാണ് പുരസ്‌കാരം. എസ്തർ ഡുഫ്‌ളോ, മൈക്കിൾ ക്രമർ എന്നീ സാമ്പത്തിക ശാസ്ത്രജ്ഞരാണ് അഭിജിത്തിനൊപ്പം പുരസ്‌കാര ജേതാക്കളായത്. ഇതിൽ എസ്തർ ഡുഫ്‌ളോ അഭിജിത്തിന്റെ ജീവിത പങ്കാളിയാണ്.

ആഗോള ദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യുന്നതിനുള്ള പരീക്ഷണാത്മക സമീപനമാണ് മൂവരും സ്വീകരിച്ചതെന്ന് റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് വിലയിരുത്തി. ആഗോള ദാരിദ്ര്യത്തെ നേരിടാൻ ഏറ്റവും മികച്ച മാർഗ്ഗങ്ങൾ തേടാൻ ആശ്രയിക്കാവുന്ന ഉത്തരങ്ങൾ കണ്ടെത്താൻ പുതിയ സമീപനമാണ് മൂന്ന് ശാസ്ത്രജ്ഞരും സ്വീകരിച്ചത്. 9 ദശലക്ഷം സ്വീഡിഷ് ക്രൗണാണ് മൂവർക്കുമായി ലഭിക്കുക.

അമേരിക്കയിൽ പ്രൊഫസറായ അഭിജിത് ബാനർജി കൊൽക്കത്ത സ്വദേശിയാണ്. 58കാരനായ അഭിജിത് ബാനർജിയുടെ വിദ്യാഭ്യാസം കൊൽക്കത്ത സർവകലാശാല, ജവഹർലാൽ നെഹ്‌റു സർവകലാശാല, എന്നിവിടങ്ങളിലായിരുന്നു. ഹാർവാർഡ് സർവകലാശാലയിൽ നിന്നാണ് 1988 ൽ പിഎച്ഡി നേടിയത്. നിലവിൽ, മസാച്യുസറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ ഫോർഡ് ഫൗ്‌ണ്ടേഷൻ ഇന്റർനാഷണൽ പ്രൊഫസറാണ്. അഭിജിത് ഡുഫ്‌ളോയ്ക്കും സെന്തിൽ മുല്ലൈനാഥനുമൊപ്പം അബ്ദുൾ ലത്തീഫ് ജമീൽ പോവർട്ടി ആക്ഷൻ ലാബ് തുറന്നു. ഇപ്പോഴും ലാബ് ഡയറക്ടർമാരിൽ ഒരാളാണ്.

എസ്തർ ഡുഫ്‌ളോ സാമ്പത്തിക നൊബേൽ നേടുന്ന രണ്ടാമത്തെ വനിതയാണ്. ക്രെമർ ഹാർവാർഡ് സർവകലാശാലയിലാണ് ഗവേഷണം നടത്തുന്നത്. അഭിജിത്തും, എസ്തർ ഡുഫ്‌ളോയും മസാച്ചുസറ്റ്‌സിലും. മൂവരും ചേർന്ന് വികസന സാമ്പത്തിക ശാസ്ത്രത്തിൽ പരീക്ഷണാത്മമായ ഗവേഷണം നടത്തി വരികയാണ്. സ്‌കൂളുകളിലെ റെമഡിയൽ ട്യൂട്ടറിങ് പോലെയുള്ള ഫലപ്രദമായ പരിപാടികൾ വഴി അഞ്ച് ദശലക്ഷം ഇന്ത്യൻ കുട്ടികൾക്ക് ഇവരുടെ ഗവേഷണം മൂലം നേരിട്ടുള്ള പ്രയോജനമുണ്ടായി. പല രാഷ്ട്രങ്ങളിലും പ്രതിരോധ ചികിത്സാ സംരക്ഷണ രംഗത്ത് വലിയ തോതിൽ സബ്‌സിഡ് കൊണ്ടുവന്നതും ഇവരുടെ പദ്ധതികൾ പ്രകാരമാണെന്ന് സ്വീഡിഷ് അക്കാദമി വിലയിരുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP