Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രാർത്ഥനക്കായി പ്രതിരോധ മന്ത്രി ഉപയോഗിച്ചത് സർബത്തുണ്ടാക്കാൻ ഉപയോഗിക്കുന്ന നാരങ്ങ; റഫാൽ വിമാനത്തിന് ശസ്ത്രപൂജ നടത്തിയ രാജ്‌നാഥ് സിംഗിനെ പരിഹസിച്ച് അസദുദ്ദീൻ ഒവൈസി

പ്രാർത്ഥനക്കായി പ്രതിരോധ മന്ത്രി ഉപയോഗിച്ചത് സർബത്തുണ്ടാക്കാൻ ഉപയോഗിക്കുന്ന നാരങ്ങ; റഫാൽ വിമാനത്തിന് ശസ്ത്രപൂജ നടത്തിയ രാജ്‌നാഥ് സിംഗിനെ പരിഹസിച്ച് അസദുദ്ദീൻ ഒവൈസി

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: സർബത്തുണ്ടാക്കി ആളുകൾക്ക് നൽകാൻ ഉപയോഗിക്കുന്ന നാരങ്ങ പ്രതിരോധമന്ത്രി പ്രാർത്ഥനയ്ക്ക് വേണ്ടി ഉപയോഗിച്ചിരിക്കുന്നുവെന്ന് മജ്‌ലിസ് ഇ ഇത്തെഹാദുൽ മുസ്ലിമീൻ തലവൻ അസദുദ്ദീൻ ഒവൈസി. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് യോഗത്തിലാണ് റഫാൽ വിമാനം ഏറ്റുവാങ്ങിയപ്പോൾ ശസ്ത്ര പൂജ നടത്തിയ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിനെ പരിഹസിച്ച് അസദുദ്ദീൻ ഒവൈസി രംഗത്തെത്തിയത്.

മുംബൈയിൽ ഒരു യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഒവൈസി. നമ്മൾ സർബത്തുണ്ടാക്കി ആളുകൾക്ക് നൽകാനാണ് നാരങ്ങ ഉപയോഗിക്കുന്നത്. അദ്ദേഹം അത് പ്രാർത്ഥനയ്ക്കായി ഉപയോഗിച്ചിരിക്കുകയാണ്- ഒവൈസി ചൂണ്ടിക്കാട്ടി.

ഫ്രാൻസിൽ നിർമ്മിച്ച യുദ്ധവിമാനം ഒക്ടോബർ 9ന് ഇന്ത്യക്ക് കൈമാറുന്നതിനിടെയാണ് രാജ്‌നാഥ് സിങ് ശാസ്ത്ര പൂജ നടത്തിയത്. വിമാനം കൈമാറുന്ന ചടങ്ങ് ഒരു പ്രത്യേക മതവുമായി ബന്ധപ്പെടുത്തിയതിനെതിരെ രാജ്‌നാഥ് സിംഗിനും കേന്ദ്രത്തിനുമെതിരെ പ്രതിപക്ഷപാർട്ടികൾ രംഗത്തെത്തിയിരുന്നു. ഒക്ടോബർ 21 ന് നടക്കാനിരിക്കുന്ന മുംബൈ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് ഒവൈസി മുംബൈയിലെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP