Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെ.സി.വൈ.എൽ. ഗോൾഡൻ ജൂബിലി സംഗമം: ചാക്കോച്ചൻ മറ്റത്തിപ്പറമ്പിൽ, ബിനി തെക്കനാട്ട് കൾച്ചറൽ പ്രോഗ്രാം കോർഡിനേറ്റഴ്സ്

കെ.സി.വൈ.എൽ. ഗോൾഡൻ ജൂബിലി സംഗമം: ചാക്കോച്ചൻ മറ്റത്തിപ്പറമ്പിൽ, ബിനി തെക്കനാട്ട് കൾച്ചറൽ പ്രോഗ്രാം കോർഡിനേറ്റഴ്സ്

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ : നോർത്ത് അമേരിക്കൻ ക്നാനായ കുടിയേറ്റത്തിന്റെ സിരാകേന്ദ്രമായ ഷിക്കാഗോയുടെ മണ്ണിൽ 2019 നവംബർ 1, 2, 3 തീയതികകളിൽ നടക്കുന്ന കെ.സി.വൈ.എൽ. എന്ന ക്നാനായ യുവജന പ്രസ്ഥാനത്തിന്റെ 50-ാം പിറന്നാൾ ആഘോഷത്തിന്റെ നെടുംതൂണായ കൾച്ചറൽ പ്രോഗ്രാം കമ്മിറ്റിയുടെ കോ-ഓർഡിനേറ്റേഴ്സ് ആയി ഷിക്കാഗോയുടെ കലാ-സാംസ്‌കാരിക-സാമൂഹ്യ രംഗത്തെ നിറസാന്നിദ്ധ്യമായ ചാക്കോ മറ്റത്തിപ്പറമ്പിൽ, ഷിക്കാഗോയിലെ സ്ത്രീസമൂഹത്തിന്റെ മുന്നണി പ്രവർത്തകയും നല്ലൊരു സംഘാടകയും, കലാകാരിയും, ഇതിനെല്ലാമുപരി നല്ല ഈശ്വരവിശ്വാസിയുമായ ബിനി തെക്കനാട്ടുമാണ്.

മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ജൂബിലി സംഗമത്തിന്റെ കൾച്ചർ പ്രോഗ്രാമിന്റെ ഒരുക്കങ്ങൾ അണിയറയിൽ തകൃതിയായി നടക്കുന്നു എന്ന് ഇരുവരും സംയുക്തമായി പറഞ്ഞു.
മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP