Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എന്റെ പൊന്നുമോനാണവൻ, അവന് ഞാനല്ലാതെ വേറാരുണ്ടെന്ന് പറഞ്ഞ് വേദനകൾ കടിച്ചമർത്തിയ അമ്മയെ ഇളയമകൻ കുഴിച്ച് മൂടിയത് ജീവനോടെയെന്ന സൂചനയുമായി പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; സംഭവ ദിവസം സാവിത്രി അമ്മ ആർത്തുനിലവിളിക്കുന്നത് കേട്ടതായി അയൽവാസിയുടെ മൊഴിയും; 84കാരിയെ സുനിൽ കുമാർ കൊലപ്പെടുത്തിയത് അതിക്രൂരമായി; പട്ടത്താനം കൊലയിൽ നിറയുന്നത് മകന്റെ സ്വത്തിനോടും കാശിനോടുമുള്ള ആർത്തി

എന്റെ പൊന്നുമോനാണവൻ, അവന് ഞാനല്ലാതെ വേറാരുണ്ടെന്ന് പറഞ്ഞ് വേദനകൾ കടിച്ചമർത്തിയ അമ്മയെ ഇളയമകൻ കുഴിച്ച് മൂടിയത് ജീവനോടെയെന്ന സൂചനയുമായി പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; സംഭവ ദിവസം സാവിത്രി അമ്മ ആർത്തുനിലവിളിക്കുന്നത് കേട്ടതായി അയൽവാസിയുടെ മൊഴിയും; 84കാരിയെ സുനിൽ കുമാർ കൊലപ്പെടുത്തിയത് അതിക്രൂരമായി; പട്ടത്താനം കൊലയിൽ നിറയുന്നത് മകന്റെ സ്വത്തിനോടും കാശിനോടുമുള്ള ആർത്തി

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കൊല്ലത്ത് ഇളയമകൻ അമ്മയെ കൊന്ന് കുഴിച്ചുമൂടിയത് ജീവനോടെയെന്ന സംശയവും ബലപ്പെടുകയാണ്. മൃതദേഹം കുഴിച്ചിട്ട ശേഷം അതു തിരിച്ചറിയാതിരിക്കാൻ പാത്രങ്ങളിൽ വെള്ളം നിറച്ച് അതിന് മുകളിൽ വച്ചു. മകന്റെ ക്രൂരതൾ ഏറിയപ്പോൾ അമ്മയെ കൊണ്ട് കേസ് കൊടുപ്പിക്കാൻ മകൾ ശ്രമിച്ചിരുന്നു. ഇതിന് വേണ്ടി പൊലീസ് സ്‌റ്റേഷനിലുമെത്തി. എന്റെ പൊന്നുമോനാണവൻ, അവന് ഞാനല്ലാതെ വേറാരുണ്ടെന്ന് പറഞ്ഞ് അമ്മ മടങ്ങിയതായി വിങ്ങലോടെ മകൾ ലാലി ഓർമിക്കുന്നു. പെൻഷൻ കാശ് ചോദിച്ചും ഉപദ്രവിക്കുമായിരുന്നു. പക്ഷെ, സാവിത്രിഅമ്മയ്ക്ക് ഇളയമകനായ സുനിൽകുമാറിനോട് വലിയ സ്നേഹമായിരുന്നു. ഈ സ്‌നേഹമാണ് മകനൊപ്പം നിൽക്കാൻ സാവിത്രിയെ പ്രേരിപ്പിച്ചത്. ഈ സ്‌നേഹമാണ് സുനിൽ കുമാർ മുതലെടുക്കാൻ ശ്രമിച്ചത്. ഒടുവിൽ അമ്മയെ വകവരുത്തുന്നതിലേക്ക് കാര്യങ്ങളെത്തിയതും.

കൊല്ലം ചെമ്മാംമുക്ക് പട്ടത്താനം നീതി നഗർ 68 പ്ലാമൂട്ടിൽ കിഴക്കതിൽ വീട്ടിൽ പരേതനായ സുന്ദരേശന്റെ ഭാര്യ സാവിത്രി അമ്മയാണ് (84) കൊല്ലപ്പെട്ടത്. മാതാവിനെ ക്രൂരമായി കൊലപ്പെടുത്തിയ മകൻ സുനിൽകുമാറിനെ (50) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സുനിലിന്റെ അതിക്രൂര മർദനത്തിൽ അമ്മ സാവിത്രിയുടെ നാലു വാരിയെല്ലുകൾ ഒടിഞ്ഞതായി പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. നിലത്തിട്ടു ചവിട്ടിയപ്പോഴാണു വാരിയെല്ലുകൾ ഒടിഞ്ഞത്. സാവിത്രിയുടെ തലയ്ക്കു പിന്നിൽ ആന്തരിക രക്തസ്രാവവുമുണ്ട്. ഇത് തല പിടിച്ചു ഭിത്തിയിലിടച്ചപ്പോഴുണ്ടായതാണെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ നിഗമനം. ശ്വാസം മുട്ടിയതാണ് മരണ കാരണം. ഒന്നുകിൽ കഴുത്തു ഞെരിച്ചു കൊന്നതാകം. അല്ലെങ്കിൽ മർദനത്തിൽ ബോധരഹിതയായി വീണ അമ്മ മരിച്ചെന്നു കരുതി മകൻ കുഴിയിലിട്ടു മൂടിയതുമാകാം. വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ ഈക്കാര്യം വ്യക്തമാകുള്ളു. സാവിത്രി മരിച്ചെന്നു ബോധ്യപ്പെട്ടതോടെ വീടിന്റെ പടിയിൽ തലയ്ക്കു കൈ കൊടുത്തിരുന്ന സുനിലിനെ കണ്ട് അയൽവാസികൾ കാര്യം ചോദിച്ചെങ്കിലും താൻ മർദിച്ചതിനെ തുടർന്നു തന്നോടു പിണങ്ങി വസ്ത്രങ്ങൾ സഞ്ചിയിലാക്കി സാവിത്രി വീട്ടിൽ നിന്നിറങ്ങിപ്പോയെന്നാണ് അയാൾ പറഞ്ഞത്.

പുലർച്ചെ രണ്ടു മണിയോടെ വീടിനു സമീപത്തായി ഒരു ഓട്ടോറിക്ഷ വന്നിരുന്നു. സുഹൃത്ത് എത്തിയതിനെ തുടർന്നു കനത്ത മഴയിൽ വീടിന്റെ വടക്കുവശത്തു മതിലിനോട് ചേർന്നു കുഴിയെടുത്തു മൃതദേഹം മറവു ചെയ്തു. മണ്ണിളകിയത് പുറത്തു കാണാതിരിക്കാൻ കുഴിയെടുത്തതിനു മുകളിൽ പാത്രങ്ങളിൽ വെള്ളം നിറച്ചു വച്ചു. പൊലീസ് പലതവണ വീട്ടിൽ പരിശോധനയ്ക്കു വന്നിട്ടും മൃതദേഹം കണ്ടെത്താതിരുന്നത് ഇത്തരത്തിൽ പാത്രങ്ങൾ കുഴിക്കു മുകളിലിരുന്നതിനാലാണ്. മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്നു സുഹൃത്തിനെ തലയ്ക്കിടിച്ചു കൊന്ന കേസിലെ പ്രതിയാണു സുനിൽ. 2015ൽ രജിസ്റ്റർ ചെയ്ത കേസിൽ റിമാൻഡിലായിരുന്ന സുനിൽ പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു.

സെപ്റ്റംബർ മൂന്നിന് വൈകിട്ട് നാലു മണിയോടെയാണ് അമ്മയെ സുനിൽകുമാർ കൊന്നത്. അമ്മയുമായി വഴക്കിട്ട മകൻ കൊല്ലം അപ്‌സര ജംഗ്ഷനിലുള്ള മൂന്നു സെന്റ് സ്ഥലം എഴുതിക്കൊടുക്കാൻ ആവശ്യപ്പെട്ടു. സ്ഥലം കിട്ടിയില്ലെങ്കിൽ രണ്ടു ലക്ഷം രൂപ വേണമെന്നായി. വഴങ്ങാതിരുന്ന അമ്മയെ തലയ്ക്കടിച്ചു വീഴുത്തുകയായിരുന്നു. ബോധരഹിതയായി വീണതോടെ സുനിൽകുമാർ വീട് അടച്ച് പുറത്തുപോയി. രാത്രി പത്ത് മണിയോടെ മടങ്ങിയെത്തിയപ്പോഴും അമ്മ ബോധരഹിതയായി കിടക്കുകയായിരുന്നു. മരിച്ചെന്ന് ഉറപ്പായതോടെ പുള്ളിക്കട സ്വദേശിയായ സുഹൃത്തിനെ വിളിച്ചുവരുത്തി വീടിന് പിന്നിൽ കുഴിച്ചിട്ടു.

എന്നാൽ സംഭവ ദിവസം സാവിത്രി അമ്മ ആർത്തുനിലവിളിക്കുന്നത് കേട്ടതായി അയൽവാസിയായ ജലജ പറയുന്നു. സുനിൽകുമാർ മദ്യപിച്ചെത്തി അമ്മയെ മർദ്ദിക്കുന്നത് പതിവായതിനാൽ ആരും അങ്ങോട്ട് പോയില്ല. അന്ന് രാത്രി ശക്തമായ മഴയായിരുന്നു. അതുകൊണ്ടുതന്നെ കുഴിയെടുക്കുന്ന ശബ്ദം ആരും കേട്ടില്ല. നേരത്തെ വീട്ടുവഴിക്കിൽ ഇടപെടാൻ ശ്രമിച്ച അയൽവാസികളെ സുനിൽകുമാർ ആക്രമിക്കാൻ ശ്രമിച്ചിട്ടുണ്ട്. അതിനുശേഷം പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ അയൽവാസികൾ മറ്റ് മക്കളെ വിളിച്ചറിയിക്കുകയാണ് പതിവ്.

സാവിത്രി അമ്മ വീട്ടിൽ കോഴിയെ വളർത്തിയിരുന്നു. അതിനാൽ എവിടേക്കെങ്കിലും പോയാൽ രണ്ട് ദിവസത്തിനുള്ളിൽ മടങ്ങിവരുമായിരുന്നു. ഒരുമാസത്തിലേറെയായിട്ടും കാണാതാതോടെ സാവിത്രി അമ്മയ്ക്ക് എന്തെങ്കിലും അപായം സംഭവിച്ചോ എന്ന ആശങ്കയിലായിരുന്നു അയൽക്കാർ. ഭാര്യയുമായി പലപ്പോഴും പിണക്കത്തിലായിരുന്നു സുനിൽകുമാർ അമ്മയ്ക്കൊപ്പമായിരുന്നു താമസം. ആഹാരം പാകം ചെയ്ത് നൽകിയിരുന്നത് സാവിത്രി അമ്മയായിരുന്നു. വസ്ത്രങ്ങളും കഴുകി നൽകുമായിരുന്നു.

ഇടയ്ക്ക് സ്വത്ത് ആവശ്യപ്പെട്ട് മർദ്ദിച്ചപ്പോൾ സാവിത്രി അമ്മ മകൾ ലാലിയെ വിളിച്ച് കാര്യം പറഞ്ഞു. ലാലിയെത്തി പരാതി നൽകാൻ കൊല്ലം ഈസ്റ്റ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെയെത്തിപ്പോൾ സാവിത്രി അമ്മയുടെ മനസ് മാറി. എന്റെ പൊന്നുമോനാണവൻ, അവന് ഞാനല്ലാതെ വേറാരുണ്ടെന്ന് പറഞ്ഞ് അമ്മ മടങ്ങിയതായി വിങ്ങലോടെ മകൾ ലാലി പറഞ്ഞു. പെൻഷൻ കാശ് ചോദിച്ചും ഉപദ്രവിക്കുമായിരുന്നു. പക്ഷെ, സാവിത്രിഅമ്മയ്ക്ക് ഇളയമകനായ സുനിൽകുമാറിനോട് വലിയ സ്നേഹമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP