Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തെറ്റായ ദിശയിൽ കയറി വന്ന തമിഴ്‌നാട് ബസിനെ തടഞ്ഞ് മലയാളി യുവാവ്; ബസിന് മുൻപിൽ കാർ നിർത്തിയിട്ടത് മിനിറ്റുകളോളം; ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ

തെറ്റായ ദിശയിൽ കയറി വന്ന തമിഴ്‌നാട് ബസിനെ തടഞ്ഞ് മലയാളി യുവാവ്; ബസിന് മുൻപിൽ കാർ നിർത്തിയിട്ടത് മിനിറ്റുകളോളം; ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ

മറുനാടൻ മലയാളി ബ്യൂറോ

തെറ്റായ ദിശയിൽ കയറി വന്ന തമിഴ്‌നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ് തടഞ്ഞ് മലയാളി യുവാവ്. മുന്നിലുണ്ടായിരുന്ന മറ്റൊരു ബസിന് മറികടക്കാനാണ് ഡ്രൈവർ ശ്രമിച്ചത്. തമിഴ്‌നാട്ടിൽ തന്നെയാണ് സംഭവം നടന്നത്. എന്നാൽ എതിർ ദിശയിൽ ബസ് വന്നിട്ടും കാറുമായി യുവാവ് വാഹനത്തിന് മുന്നിൽ തന്നെ നിന്നു. കേരള രജിസ്ട്രേഷനുള്ള കാറിലെത്തിയ യുവാവ് മിനിറ്റുകളോളം കാർ നിർത്തിയിട്ടു. നാട്ടുകാരെത്തി യുവാവിനെ അനുനയിപ്പിച്ച് ബസിന് പോകാനുള്ള വഴി ഒരുക്കി. എന്തായാലും സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ബസ് ഡ്രൈവറിനെ യുവാവ് ചോദ്യം ചെയ്യുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വലിയ വാഹനങ്ങൾ ഓവർടേക്ക് ചെയ്ത് വരുന്നത് നിരന്തരമായ ഒരു പ്രവണതയായി വന്നിരിക്കുകയാണ്. എന്നാൽ പലപ്പോഴും ആരും ഇതിനെ ചോദ്യം ചെയ്യാറില്ല. ഇതിന് വിപരീതമായാണ് യുവാവ് വണ്ടി നിർത്തി പ്രതിഷേധിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP