Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാലാരിവട്ടം പാലം അഴിമതിക്കേസ് അന്വേഷണം അട്ടിമറിച്ചുവെന്ന് സംശയം; അന്വേഷണ സംഘത്തലവനായ ഡി.വൈ.എസ്‌പി അശോക് കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റി; എഎസ്ഐ ഇസ്മയിലിനെയും ഒഴിവാക്കി; വിജിലൻസ് ഡയറക്ടറുടെ നടപടി ആദ്യഘട്ട അറസ്റ്റിന് ശേഷം അന്വേഷണത്തിൽ ഗുരുതര വീഴ്‌ച്ചയും അലംഭാവവും കണ്ടെത്തിയതിനെ തുടർന്ന്; വിജിലൻസിന്റെ തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിലെ ഡിവൈഎസ്‌പി ശ്യാംകുമാർ പുതിയ അന്വേഷണ സംഘത്തലവൻ

പാലാരിവട്ടം പാലം അഴിമതിക്കേസ് അന്വേഷണം അട്ടിമറിച്ചുവെന്ന് സംശയം; അന്വേഷണ സംഘത്തലവനായ ഡി.വൈ.എസ്‌പി അശോക് കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റി; എഎസ്ഐ ഇസ്മയിലിനെയും ഒഴിവാക്കി; വിജിലൻസ് ഡയറക്ടറുടെ നടപടി ആദ്യഘട്ട അറസ്റ്റിന് ശേഷം അന്വേഷണത്തിൽ ഗുരുതര വീഴ്‌ച്ചയും അലംഭാവവും കണ്ടെത്തിയതിനെ തുടർന്ന്; വിജിലൻസിന്റെ തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിലെ ഡിവൈഎസ്‌പി ശ്യാംകുമാർ പുതിയ അന്വേഷണ സംഘത്തലവൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ അന്വേഷണ സംഘത്തിൽ പൊളിച്ചു പണി. കേസിൽ അന്വേഷണ സംഘത്തലവനായ ഡി.വൈ.എസ്‌പി അശോക് കുമാറിനെ തൽസ്ഥാനത്തു നിന്നും നീക്കി. എഎസ്ഐ ഇസ്മയിലിനെയും ഒഴിവാക്കി. ആദ്യഘട്ട അറസ്റ്റിന് ശേഷം അന്വേഷണത്തിൽ ഗുരുതര വീഴ്ചയും അലംഭാവവും കണ്ടെത്തിയതിനെ തുടർന്നാണ് വിജിലൻസ് ഡയറക്ടറുടെ നടപടി. വിജിലൻസിന്റെ തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിലെ ഡിവൈഎസ്‌പി ശ്യാംകുമാറാണ് പുതിയ അന്വേഷണ സംഘത്തലവൻ. പാലാരിവട്ടം പാലം കേസിൽ മുൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജ് ഉൾപ്പടെ നാല് പ്രതികളെ കഴിഞ്ഞ ഓഗസ്റ്റ് 30 നാണ് വിജിലൻസ് അറസ്റ്റ് ചെയ്യുന്നത്.

പിന്നീട് പ്രതികൾ നൽകിയ ജാമ്യഹർജി പരിഗണിക്കവേ, കരാറുകാരന് ചട്ടം ലംഘിച്ച് വായ്പ അനുവദിക്കാൻ ഉത്തരവിട്ടതിന് പിന്നിൽ ഇബ്രാഹിം കുഞ്ഞിന് ഗൂഡലക്ഷ്യമുണ്ടന്ന് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇബ്രാഹിം കുഞ്ഞിനെതിരെ രേഖകൾ ഉൾപ്പെടെ ശക്തമായ തെളിവുകൾ ആ ഘട്ടത്തിൽ തന്നെ വിജിലൻസ് ശേഖരിച്ചിരുന്നു. അതേസമയം പിന്നീട് രണ്ടുമാസം പിന്നിട്ടിട്ടും ഇബ്രാഹിം കുഞ്ഞിനെതിരെ ഒരു തുടർനടപടിയും അന്വേഷണ സംഘത്തലവനായ അശോക് കുമാറിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. മാത്രമല്ല അന്വേഷണത്തെ തടസ്സപ്പെടുത്തുന്ന രീതിയിൽ ഇദ്ദേഹം പ്രവർത്തിക്കുന്നതായി പ്രൊസിക്യൂഷൻ ഭാഗത്ത് നിന്നുൾപ്പെടെ പരാതികൾ ലഭിച്ചു. ഇതേ തുടർന്നാണ് വിജിലൻസ് ഡയറക്ടർ അനിൽ കാന്ത് അന്വേഷണ ചുമതലയിൽ നിന്ന് അശോക് കുമാറിനെ മാറ്റി ഉത്തരവിറക്കിയത്.

കോട്ടയം യൂണിറ്റിലെ ഡിവൈഎസ്‌പി എൻ കെ മനോജ് ഉൾപ്പടെ മറ്റ് മൂന്ന് പേരെയും ടീമിലുൾപ്പെടുത്തിയിട്ടുണ്ട്. അന്വേഷണ വിവരങ്ങൾ പ്രതികളെന്ന് സംശയിക്കുന്നവർക്ക് ചോർത്തി നൽകിയതിനെ തുടർന്ന് എഎസ്ഐ ഇസ്മായിലിനെ വിജിലൻസിൽ നിന്ന് തന്നെ നീക്കി. അന്വേഷണ സംഘത്തിലെ അംഗമായ എഎസ്ഐ ഇസ്മയിൽ അന്വേഷണം അട്ടിമറിക്കുന്ന രീതിയിൽ പ്രവർത്തിക്കുന്നതായി ഉന്നത ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിരുന്നു. ഇസ്മായിലിന്റെ പല നടപടികളും സംശയത്തിനിടയാക്കിയിരുന്നു.

അന്വേഷണ വിവരങ്ങൾ പ്രതികളെന്ന് സംശയിക്കുന്നവർക്ക് ചോർത്തി നൽകുന്നതായും കണ്ടെത്തി. തുടർന്ന് വിജിലൻസിൽ നിന്ന് തന്നെ നീക്കിയ ഇസ്മായിലിനെ ലോക്കൽ പൊലീസിലേക്ക് മാറ്റി ഉത്തരവിടുകയായിരുന്നു. അശോക് കുമാറിനും ഇസ്മായിലിനും എതിരെ വകുപ്പ്തല അന്വേഷണത്തിനും സാധ്യതയുണ്ട്. കേസിൽ പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി.ഒ സൂരജ് ഉൾപ്പെടെ നാലു പ്രതികളെ ഓഗസ്റ്റ് 30നാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. കരാറുകാരന് ചട്ടം ലംഘിച്ച് വായ്പ അനുവദിക്കാൻ ഉത്തരവിട്ടതിനു പിന്നിൽ മുന്മന്ത്രി ഇബ്രാംഹീം കുഞ്ഞിന് ഗൂഢലക്ഷ്യമുണ്ടെന്ന് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.

എന്നാൽ പിന്നീട് തുടർനടപടിയൊന്നും അശോക് കുമാർ സ്വീകരിച്ചില്ല. അന്വേഷണം തടസ്സപ്പെടുത്തുന്ന രീതിയിൽ പ്രവർത്തിക്കുന്നതായി പ്രോസിക്യൂഷൻ അടക്കം പരാതിപ്പെട്ടതോടെയാണ് അശോക് കുമാറിനെ മാറ്റിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP