Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഒറ്റ രാത്രി കൊണ്ട് ഓംബുഡ്‌സ്മാൻ മാറ്റിയത് ദുബായ് ക്ലബ്ബിലെ പങ്കാളിത്തത്വത്തിൽ എതിർ വിധി ഒഴിവാക്കാൻ; ബിനീഷ് കോടിയേരിയെ മുമ്പിൽ നിർത്തി ജില്ലകളിൽ എല്ലാം പിടിമുറുക്കിയത് തന്ത്രങ്ങളിലൂടെ; എതിരാളികൾക്ക് സസ്‌പെൻഷൻ കൊടുത്ത് ഒഴിവാക്കിയും പഴയ ഗുരു ടിസി മാത്യുവിനെ വെട്ടിനിരത്തിയും ആധിപത്യം കൈയിലൊതുക്കി; കെസിഎയിൽ സിപിഎമ്മിനൊപ്പമെങ്കിൽ മുംബൈയിൽ അമിത് ഷാ പക്ഷത്തും; ബിസിസിഐയിൽ ജയേഷ് ജോർജ് എത്തുന്നത് 'ഒതുക്കൽ രാഷ്ട്രീയത്തിന്റെ' കരുത്തിൽ

ഒറ്റ രാത്രി കൊണ്ട് ഓംബുഡ്‌സ്മാൻ മാറ്റിയത് ദുബായ് ക്ലബ്ബിലെ പങ്കാളിത്തത്വത്തിൽ എതിർ വിധി ഒഴിവാക്കാൻ; ബിനീഷ് കോടിയേരിയെ മുമ്പിൽ നിർത്തി ജില്ലകളിൽ എല്ലാം പിടിമുറുക്കിയത് തന്ത്രങ്ങളിലൂടെ; എതിരാളികൾക്ക് സസ്‌പെൻഷൻ കൊടുത്ത് ഒഴിവാക്കിയും പഴയ ഗുരു ടിസി മാത്യുവിനെ വെട്ടിനിരത്തിയും ആധിപത്യം കൈയിലൊതുക്കി; കെസിഎയിൽ സിപിഎമ്മിനൊപ്പമെങ്കിൽ മുംബൈയിൽ അമിത് ഷാ പക്ഷത്തും; ബിസിസിഐയിൽ ജയേഷ് ജോർജ് എത്തുന്നത് 'ഒതുക്കൽ രാഷ്ട്രീയത്തിന്റെ' കരുത്തിൽ

എം മനോജ് കുമാർ

കൊച്ചി: കേരളാ ക്രിക്കറ്റിലെ അധികാര കേന്ദ്രമാണ് ഇന്ന് ജയേഷ് ജോർജ്. ബിസിസിഐയുടെ അടുത്ത ജോയിന്റ് സെക്രട്ടറി. ഈ പദവിയിലേക്ക് എത്താൻ ചില തടസ്സങ്ങൾ ജയേഷ് ജോർജിന് മുമ്പിലുണ്ട്. ഈ തടസ്സങ്ങളും വെട്ടിനീക്കിയാണ് ജയേഷ് ജോർജിന്റെ മുന്നേറ്റം. കേരളാ ക്രിക്കറ്റിലെ എല്ലാമെല്ലാമായിരുന്ന എസ് കെ നായരെ ടിസി മാത്യു വെട്ടിനിരത്തുമ്പോൾ കൂടെ നിന്ന വിശ്വസ്തനായിരുന്നു ജയേഷ് ജോർജ്. ലോധാ റിപ്പോർട്ടിലെ നിയമ കുരുക്കുകൾ കാരണം ജയേഷ് ജോർജിനെ ടിസി മാത്യുവിന് കെസിഎയുടെ സെക്രട്ടറിയാക്കേണ്ടി വന്നു. ഇതോടെ ടിസിയെ വെട്ടിമലർത്തി ജയേഷ് കേരളാ ക്രിക്കറ്റിലെ അതികായനായി. പിന്നീട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയുടെ പിന്തുണയോടെ കെ സി എയിലെ അവസാനവാക്കായി. ബിസിസിഐയിലെത്തുമ്പോൾ അമിത് ഷാ പക്ഷത്തിനൊപ്പം നിന്ന് ബിസിസിഐയുടെ ജോയിന്റ് സെക്രട്ടറി പദത്തിലേക്കും. ഈ പദവി ഉറപ്പിക്കാൻ രായ്ക്കുരാമായനം കേരളത്തിലെ ക്രിക്കറ്റ് ഓബുഡ്‌സ്മാനേയും ജയേഷ് ജോർജ് മാറ്റി.

ക്രിക്കറ്റിലെ പരാതികളിൽ തീരുമാനം എടുക്കാൻ ഓബുഡ്‌സ്മാനെ നിയമിച്ചത് ലോധാ ശുപാർശ പ്രകാരമാണ്. ഈ ഓബുഡ്‌സ്മാന്റെ കണ്ടെത്തലുകളെ ആയുധമാക്കിയാണ് ടിസി മാത്യുവിനെ കേരളാ ക്രിക്കറ്റിൽ നിന്ന് ജയേഷ് വെട്ടിനിരത്തിയത്. തുടക്കത്തിൽ കെസിഎയുടെ നിലപാടുകൾക്കൊപ്പം പോയ ഹൈക്കോടതി റിട്ടേ ജസ്റ്റീസ് രാംകുമാർ കാര്യങ്ങൾ തിരിച്ചറിഞ്ഞു. ദുബായിലെ ക്രിക്കറ്റ് അക്കാദമിയിൽ ജയേഷ് ജോർജിന് ഓഹരി പങ്കാളിത്തമുണ്ടെന്ന ആരോപണം ഇതിനിടെ ഉയർന്നു. ഇത് ഓബുഡ്‌സ്മാനുമുന്നിലെത്തി. ഈ പരാതിയിൽ കഴമ്പുണ്ടെന്ന് ഓബുഡ്‌സ്മാൻ കണ്ടെത്തിയെന്നാണ് സൂചന. ലോധാ ശുപാർശയിലെ ഇരട്ട താൽപ്പര്യങ്ങളിൽ വരുന്ന കാര്യമാണ് ഇത്. അതുകൊണ്ട് തന്നെ ബിസിസിഐയുടെ ചുമതലകൾ വഹിക്കാൻ ജയേഷിന് കഴിയാത്ത സാഹചര്യമുണ്ടാകുമായിരുന്നു. ഇത് തന്റെ മുമ്പോട്ട് പോക്കിന് വിനായകുമെന്ന് തിരിച്ചറിഞ്ഞാണ് കെസിഎയിലെ ഭൂരിപക്ഷം ഉപയോഗിച്ച് രാംകുമാറിനെ ഓബുഡ്‌സ്മാൻ പദവിയിൽ നിന്ന് ജയേഷ് നീക്കിയത്. പകരം കണ്ണൂരിൽ നിന്നുള്ള ജസ്റ്റീസ് ജ്യോതീന്ദ്രനാഥിനെ നിയോഗിക്കുകയും ചെയ്തു. രാംകുമാറിനെ മാറ്റത്തെ കുറിച്ച് അറിയിച്ചുമില്ല.

അതീവ രഹസ്യമായി ഓബുഡ്‌സ്മാന്റെ ഓഫീസിലെ രേഖകൾ കെസിഎ മാറ്റാനും ശ്രമിക്കുന്നുണ്ട്. ഇന്ന് രാവിലെയാണ് പൂട്ടു തുറന്ന് ഓബുഡ്‌സ്മാൻ ഓഫീസിലെ രേഖകൾ മാറ്റാൻ നീക്കം നടത്തിയത്. പഴയ ഓബുഡ്‌സ്മാന്റെ നിഗമനങ്ങൾ പുതിയ ആളെ സ്വാധീനിക്കാതിരിക്കാനാണ് ഇതെന്നാണ് ആരോപണം. ബിസിസിഐയുടെ പദവിയിലേക്കുള്ള യാത്രയെ തടസ്സപ്പെടുത്താതിരിക്കാനാണ് ഇത്. കെസിഐയിൽ തന്നെ എതിർക്കുന്നവർക്ക് സസ്‌പെൻഷൻ നൽകിയും മറ്റും മൃഗീയ ഭൂരിപക്ഷം ജയേഷ് ജോർജ് നേടിയിരുന്നു. കണ്ണൂരിൽ നിന്നുള്ള കെസിഎ അംഗമാണ് ബിനീഷ് കോടിയേരി. ബിനീഷിനെ കൂടെ നിർത്തിയാണ് എതിരാളികളെ ജയേഷ് വെട്ടിനിരത്തിയത്. തൃശൂരിൽ നിന്ന് മത്സരിക്കാനൊരുങ്ങിയവരെ ഗുണ്ടാ സംഘങ്ങൾ ഭീഷണിപ്പെടുത്തിയെന്നും പരാതികൾ ഉയരുന്നു. അങ്ങനെ എതിരാളികളെ നാമവശേഷമാക്കിയാണ് ജയേഷിന്റെ മുമ്പോട്ടു പോക്ക്.

ബിസിസിഐയിലോ കെസിഎയിലോ ഭാരവാഹിയാകുന്നവർ മറ്റ് ഒന്നിലും പങ്കാളിയാകാൻ പാടില്ലെന്നാണ് വ്യവസ്ഥ. കോച്ചായി ടീമുകൾക്കൊപ്പം പോകുന്നതിന് പോലും വിലക്കുണ്ട്. ഈ സാഹചര്യത്തിലാണ് ദുബായിലെ അക്കാഡമിയിലെ ജയേഷിന്റെ ഡയറക്ടർ സ്ഥാനം ചർച്ചയായത്. ഇതിന്റെ രേഖകൾ മറുനാടന് ലഭിച്ചു. ഈ രേഖയ്‌ക്കൊപ്പമുള്ള പരാതിയിൽ ഓബുഡ്‌സ്മാൻ എതിർ തീരുമാനം എടുക്കാനുള്ള മനസ്സിലാക്കിയാണ് ജയേഷിന്റെ കളിയെന്നാണ് ആരോപണം. കേരളത്തിൽ ബിനീഷാണ് കൂടെയുള്ളത്. ബിസിസിയിൽ പോകുമ്പോൾ അമിത് ഷാ പക്ഷത്തും. ഈ വിചിത്ര കോമ്പിനേഷനാണ് ജയേഷിനെ മുമ്പോട്ട് നയിക്കുന്നതെന്നാണ് കെസിഎക്കാരുടെ പക്ഷം. കെസിഎ എന്നും തമിഴ്‌നാട്ടിലെ ശ്രീനിവാസൻ പക്ഷത്തോടൊപ്പമാണ് നിന്നിരുന്നത്. എസ് കെ നായർ ബിസിസിഐ സെക്രട്ടറിയായതും ടിസി മാത്യു വൈസ് പ്രസിഡന്റായതും ഈ ഗ്രൂപ്പിന്റെ പിന്തുണയോടെയാണ്. എന്നാൽ ജയേഷ് കളം മാറി കളിച്ചു. കേരളത്തിൽ സിപിഎം നേതാവിന്റെ മകനൊപ്പം നിൽക്കുന്ന ജയേഷ് ഡൽഹിയിൽ അമിത് ഷായ്‌ക്കൊപ്പം നിൽക്കുന്നു. അങ്ങനെ തന്ത്രങ്ങിലൂടെ നീങ്ങുമ്പോൾ തിരിച്ചടിയുണ്ടാകാതിരിക്കാനാണ് ഓബൂഡ്‌സ്മാനെ നീക്കുന്നത്.

എസ്.കരുണാകരൻ നായർ, ടി.സി.മാത്യു എന്നിവരാണ് ഇതിന് മുൻപ് ബിസിസിയിൽ ഭാരവാഹികളായ മലയാളികൾ. കെ.സി.എയുടെ ജോ. സെക്രട്ടറി, സെക്രട്ടറി, ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ജയേഷ് ജോർജ് നേരത്തെ രണ്ടു തവണ ഇന്ത്യ എ ടീമിന്റെ മാനേജരായി പ്രവർത്തിച്ചിട്ടുണ്ട്. ബിസിസിഐ പ്രസിഡന്റായി ഇന്ത്യ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി എത്തിയേക്കും. ഞായറാഴ്ച മുംബൈയിൽ ചേർന്ന യോഗത്തിലാണ് ബിസിസിഐ അംഗങ്ങൾ എതിരില്ലാതെ ഗാംഗുലിയുടെ പേര് പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദ്ദേശിച്ചത്. ഐപിഎൽ ഗവേർണിങ് കൗൺസിൽ ചെയർമാനായി എൻ ശ്രീനിവാസന്റെ പിന്തുണയുള്ള ബ്രിജേഷ് പട്ടേലുമെത്തുമെന്നാണ് സൂചന. സെക്രട്ടറി, പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള ആളുകളെ അന്തിമമായി തീരുമാനിക്കുന്നതിനായി ഇന്ന് രാവിലെ വീണ്ടും യോഗം ചേരും. ബിസിസിഐയുടെ ഒക്ടോബർ 23ന് നടക്കുന്ന തിരഞ്ഞെടുപ്പിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതിയും ഇന്നാണ്.

കഴിഞ്ഞമാസം ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായി ഗാംഗുലി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്ത്യൻ ക്രിക്കറ്റിന്റെ തലപ്പത്തിരിക്കാൻ അദ്ദേഹത്തിന്റെ നിലവാരത്തിലുള്ള ഒരാൾ വേണമെന്ന തോന്നലിലാണ് അംഗങ്ങൾ ഗാംഗുലിയെ തിരഞ്ഞെടുത്തത്. ബിസിസിഐ ഭരണഘടനയനുസരിച്ച്, അടുത്ത വർഷം ജൂലൈയിൽ ഗാംഗുലി തന്റെ സ്ഥാനമൊഴിയേണ്ടിവരും. ഗാംഗുലി ബിസിസിഐയുടേ തലപ്പത്തേക്ക് പോകുന്നതോടെ ബംഗാൾ ക്രിക്കറ്റ് അസോസിയേഷനിൽ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ടി വരും.

ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ ജയ് ഷായുടെ പേരാണ് ബിസിസിഐ സെക്രട്ടറി സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നത്. അരുൺ ധുമലാണ് ട്രഷറർ. ധനകാര്യ സഹമന്ത്രിയും മുൻ ബിസിസിഐ പ്രസിഡന്റുമായ അനുരാഗ് ഠാക്കൂറിന്റെ ഇളയ സഹോദരനാണ് അരുൻ ധുമൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP