Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രസവിച്ച് മിനിറ്റുകൾക്കുള്ളിൽ കുഞ്ഞ് മരിച്ചതോടെ അടക്കാൻ കുഴിയെടുത്തത് ദമ്പതികൾ; മൂന്നടി താഴത്തെ കുഴിയിൽ നിന്ന് കണ്ടെത്തിയത് മൺകുടവും അതിനുള്ളിൽ ഒരു പെൺകുഞ്ഞും; കുട്ടിയെ ജീവനോടെ മറവു ചെയ്ത മാതാപിതാക്കളെ തേടി പൊലീസ്

പ്രസവിച്ച് മിനിറ്റുകൾക്കുള്ളിൽ കുഞ്ഞ് മരിച്ചതോടെ അടക്കാൻ കുഴിയെടുത്തത് ദമ്പതികൾ; മൂന്നടി താഴത്തെ കുഴിയിൽ നിന്ന് കണ്ടെത്തിയത് മൺകുടവും അതിനുള്ളിൽ ഒരു പെൺകുഞ്ഞും; കുട്ടിയെ ജീവനോടെ മറവു ചെയ്ത മാതാപിതാക്കളെ തേടി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ബറേലി: പ്രസവിച്ച് മിനിറ്റുകൾക്കുള്ളിൽ കുഞ്ഞ് മരിച്ചതോടെ ബറേലിയിലെ ഹിതേഷ്‌കുമാർ സിരോഹിയും ഭാര്യയും ദുഃഖത്തിലായി. എന്നാൽ നവജാത ശിശുവിനെ അടക്കാൻ കുഴി എടുത്തപ്പോൾ 3 അടി താഴെ കണ്ടത് ഒരു മൺകുടമായിരുന്നു. അതിനുള്ളിലാകട്ടെ ജീവനോടെ ഒരു പെൺകുഞ്ഞും. ശ്വാസത്തിനായി പിടഞ്ഞു കൊണ്ടിരുന്ന കുഞ്ഞിനെ അതിവേഗം അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. കുഞ്ഞ് അപകടനില തരണം ചെയ്തുവെന്നും കുഴപ്പമൊന്നുമില്ലെന്നും ആശുപത്രി അധികൃതരും പറഞ്ഞു.

സിരോഹിയുടെ ഭാര്യയും ബറേലിയിലെ സബ് ഇൻസ്‌പെക്ടറുമായ വൈശാലിയെ പ്രസവവേദനയെത്തുടർന്ന് ബുധനാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പൂർണ വളർച്ച എത്താതെ 7 മാസം മാത്രം പ്രായമായ കുട്ടിക്ക് പിറ്റേന്ന് ജന്മം നൽകിയെങ്കിലും മിനിറ്റുകൾക്കകം മരിച്ചു. സന്ധ്യയോടെ മൃതദേഹം മറവു ചെയ്യാൻ കുഴിയെടുക്കവെയാണ് കുഴിക്കുള്ളിൽ മൺകുടം കണ്ടത്. കുടം പുറത്തെടുത്ത് പരിശോധിച്ചപ്പോഴാണ് അതിനുള്ളിൽ നിന്ന് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ ജീവനോടെ മറവു ചെയ്ത മാതാപിതാക്കളെക്കുറിച്ച് ഇതുവരെ വിവരം ലഭിച്ചില്ലെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിന്റെ ചികിത്സ എംഎൽഎ രാജേഷ് മിശ്ര ഏറ്റെടുത്തു. കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് ഇന്നലെ മാറ്റുകയും ചെയ്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP