Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബ്രാംപ്ടൺ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ നവരാത്രി-വിജയദശമി ആചരിച്ചു

ബ്രാംപ്ടൺ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ നവരാത്രി-വിജയദശമി ആചരിച്ചു

ബാലു മേനോൻ

ബ്രാംപ്ടൺ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ നവരാത്രി-വിജയദശമി ആചരിച്ചു.മഹാപ്രതിഷ്ഠക്കു ശേഷമുള്ള പ്രഥമ നവരാത്രി ആഘോഷംസെപ്റ്റംബർ 29ന് ആരംഭിച്ച് ഒക്ടോബർ 7 വരെ നീണ്ടു നിന്നു.

സെപ്റ്റംബർ 6 ശനിയാഴ്ച വൈകീട്ട് പൂജവെയ്‌പ്പിനെ തുടർന്ന് മൂന്ന് ദിവസവും ഗുരു, ഗണപതി, ദക്ഷിണാമൂർത്തി, വ്യാസൻ, സരസ്വതി തുടങ്ങിയവർക്കായുള്ള പ്രത്യേക പൂജകൾ നടത്തി. നിറമാലയും ചുറ്റുവിളക്കും പ്രഭാപൂരിതമാക്കിയ ചുറ്റമ്പലത്തിൽ പ്രത്യേകം ഒരുക്കിയ സരസ്വതീ മണ്ഡപത്തിൽ നൂറുകണക്കിന് ഭക്തജനങ്ങൾ ഈ ദിവസങ്ങളിൽ വാണീദേവിയുടെ ദർശനത്തിനായി എത്തി.

തിങ്കളാഴ്ച വിദ്യാരംഭ ദിവസത്തിൽ ക്ഷേത്ര തന്ത്രി ശ്രീ കരിയന്നൂർ ദിവാകരൻ നമ്പൂതിരിയുടെയും, മേൽശാന്തി ശ്രീ ഏറയൂർ മനോജ് തിരുമേനിയുടെയും കാർമികത്വത്തിൽ അമ്പതോളം കൊച്ചുകുട്ടികളെ എഴുത്തിനിരുത്തി ഹരിശ്രീയുടെ ആദ്യാക്ഷരം കുറിച്ചു. തുടർന്ന് വൈകീട്ട് കുട്ടികൾക്കായുള്ള പ്രത്യേക സരസ്വതി പൂജയും നടത്തി.

പത്തു ദിവസങ്ങളോളം നീണ്ടു നിന്ന ഈ ആഘോഷതോടനുബന്ധിച്ചു നടത്തിയ സംഗീതോത്സവത്തിൽ, ശാസ്ത്രീയ സംഗീതം, കീർത്തനം, നൃത്തം, സംഗീതോപകരണം തുടങ്ങി ഭക്തി സാന്ദ്രവും വൈവിധ്യവുമാർന്ന കലാവിരുന്നുകൾ എല്ലാവര്ക്കും ഹൃദ്യമായ ഒരു അനുഭവും പങ്കുവെച്ചു. അമ്പലത്തിനകത്തു സജ്ജമാക്കിയ പൂന്താനം കലാവേദിയിൽ നൂറുകണക്കിന് കലാ പ്രതിഭകൾ തങ്ങളുടെ കഴിവുകൾ ശ്രീ ഗുരുവായൂരപ്പന് മുമ്പിൽ സമർപ്പിച്ചു അനുഗ്രഹം വാങ്ങി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP