Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറിയായി തുടരും

ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറിയായി തുടരും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ)യുടെ ലെയ്റ്റി കൗൺസിൽ സെക്രട്ടറിയായി ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ തുടരും. നിലവിലുള്ള ഔദ്യോഗിക കാലാവധി ഒക്‌ടോബർ 14ന് അവസാനിക്കാനിരിക്കെ ബാംഗ്ലൂരിൽ ചേർന്ന സിബിസിഐ സ്റ്റാൻഡിങ് കമ്മറ്റിയാണ് 2022 ഒക്‌ടോബർ 14 വരെ മൂന്നുവർഷത്തേയ്ക്കുകൂടി നിയമനം അംഗീകരിച്ചത്. സഭാപരവും ആനുകാലികവുമായി ഇന്ത്യയിലെ ക്രൈസ്തവ സഭ നേരിടുന്ന വിവിധ പ്രശ്‌നങ്ങളിലും ന്യൂനപക്ഷം, ദളിത്, കാർഷികമേഖലയിലെ പ്രതിസന്ധികൾ എന്നീ വിഷയങ്ങളിലും ദേശീയതലത്തിൽ ലെയ്റ്റി കൗൺസിൽ നടത്തുന്ന ഇടപെടലുകളെ സിബിസിഐ അഭിനന്ദിച്ചു.

ഇന്ത്യൻ ഫാർമേഴ്‌സ് മൂവ്‌മെന്റ് (ഇൻഫാം) ദേശീയ സെക്രട്ടറി ജനറലും, സ്വതന്ത്ര കർഷക പ്രസ്ഥാനങ്ങളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ സംസ്ഥാന ചെയർമാനുമാണ് വി സി.സെബാസ്റ്റ്യൻ. ഇന്ത്യൻ ക്രിസ്ത്യൻ കമ്യൂണിറ്റി നാഷണൽ കൗൺസിൽ ജനറൽ സെക്രട്ടറി, ലെയ്റ്റി വോയ്‌സ് ചീഫ് എഡിറ്റർ, വിവിധ സ്ഥാപനങ്ങളുടെയും സാമൂഹ്യ സന്നദ്ധസംഘടനകളുടെയും ഡയറക്ടർ ബോർഡംഗം, മാനേജ്‌മെന്റ് കൺസൾട്ടന്റ് എന്നീ നിലകളിലും പ്രവർത്തിക്കുന്നു. കാഞ്ഞിരപ്പള്ളി രൂപതയുടെ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയുമാണ്.

ഇന്ത്യയിലെ 174 രൂപതകളിലായുള്ള ലാറ്റിൻ, സീറോ മലബാർ, സീറോ മലങ്കര റീത്തുകളിൽപെട്ട കത്തോലിക്കാ വിശ്വാസിസമൂഹത്തെ സഭയുടെ മുഖ്യധാരയിൽ കോർത്തിണക്കി ശക്തിപ്പെടുത്തുവാനുള്ള ഉപദേശകസമിതിയാണ് സിബിസിഐ ലെയ്റ്റി കൗൺസിൽ. കത്തോലിക്കാസഭയിലെ വിവിധ അല്മായ പ്രസ്ഥാനങ്ങൾ വിശ്വാസികൂട്ടായ്മകൾ, അല്മായ മുന്നേറ്റങ്ങൾ എന്നിവയുടെ ഇടവക മുതൽ ദേശീയതലം വരെ ഏകീകരിച്ചുള്ള പ്രവർത്തങ്ങളും സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക തലങ്ങളിൽ സാക്ഷ്യങ്ങളും പങ്കാളികളുമാക്കി അല്മായ സമൂഹത്തെ വാർത്തെടുക്കാവാനുതകുന്ന കർമ്മപരിപാടികൾക്ക് രൂപം നൽകുകയെന്നതും ലെയ്റ്റി കൗൺസിൽ ലക്ഷ്യംവെയ്ക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP