Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രിഡിഗ്രിക്കാരിയുടെ സഹപാഠിയുടെ സ്വർണ്ണ കമ്മൽ മോഷണം കണ്ടെത്തിയത് തൊണ്ടി സഹിതം; നാണക്കേടായതോടെ പാലായിലേക്ക് നാടുകടത്തിയത് ബികോം പഠിക്കാൻ; പിൻബെഞ്ചിലെ നിശബ്ദതയിൽ ഉണ്ടാക്കിയത് മൂന്ന് നാല് പ്രണയങ്ങൾ; ക്ലാസ് സമയത്ത് സിനിമ കണ്ടും ചുറ്റിക്കളിച്ചും കറങ്ങിയത് വീട്ടുകാരെ പറ്റിച്ച്; കൂടത്തായിയിലെ പ്രതിബന്ധങ്ങൾ ഇല്ലാതാക്കുമ്പോൾ അനുഭവിച്ചത് ഒരുതരം ലഹരി; സിലിയെ ആശുപത്രിയിൽ കൊണ്ടു പോകാൻ വൈകിച്ചത് മരണം നേരിൽ കാണാൻ; ജോളി ജോസഫിന്റെ ഭൂതകാലവും അസ്വാഭാവികതകളുടേത്

പ്രിഡിഗ്രിക്കാരിയുടെ സഹപാഠിയുടെ സ്വർണ്ണ കമ്മൽ മോഷണം കണ്ടെത്തിയത് തൊണ്ടി സഹിതം; നാണക്കേടായതോടെ പാലായിലേക്ക് നാടുകടത്തിയത് ബികോം പഠിക്കാൻ; പിൻബെഞ്ചിലെ നിശബ്ദതയിൽ ഉണ്ടാക്കിയത് മൂന്ന് നാല് പ്രണയങ്ങൾ; ക്ലാസ് സമയത്ത് സിനിമ കണ്ടും ചുറ്റിക്കളിച്ചും കറങ്ങിയത് വീട്ടുകാരെ പറ്റിച്ച്; കൂടത്തായിയിലെ പ്രതിബന്ധങ്ങൾ ഇല്ലാതാക്കുമ്പോൾ അനുഭവിച്ചത് ഒരുതരം ലഹരി; സിലിയെ ആശുപത്രിയിൽ കൊണ്ടു പോകാൻ വൈകിച്ചത് മരണം നേരിൽ കാണാൻ; ജോളി ജോസഫിന്റെ ഭൂതകാലവും അസ്വാഭാവികതകളുടേത്

മറുനാടൻ മലയാളി ബ്യൂറോ

മുക്കം: മുന്നിലുള്ള പ്രതിബന്ധങ്ങൾ ഇല്ലാതാക്കുമ്പോൾ ആദ്യമൊക്കെ ഒരുതരം ലഹരി അനുഭവിച്ചിരുന്നതായി ജോളിയുടെ മൊഴി. മരണം ലഹരിപിടിപ്പിച്ചിരുന്ന കാലത്ത്, സിലിയുടെ മരണം നേരിൽക്കാണാനായി അവരെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതു വൈകിച്ചെന്ന ജോളി മൊഴി നൽകി. ഷാജുവിന്റെ മകളായ ആൽെഫെനെ കൊലപ്പെടുത്തിയതിനൊപ്പം ഭാര്യ സിലിയെ കൊലപ്പെടുത്താനും ശ്രമിച്ചിരുന്നു. എന്നാൽ വീട്ടിൽ നടന്ന ചടങ്ങിലെ തിരക്ക് തടസമായി. സയെനെഡ് കലർത്തിയ ഭക്ഷണം കുഞ്ഞിനു കൊടുത്തപ്പോൾ സിലിയെയും കഴിക്കാൻ നിർബന്ധിച്ചിരുന്നു. ബ്രെഡ് കഴിച്ചതോടെ അസ്വസ്ഥതയുണ്ടായ കുഞ്ഞ് നിലവിളിച്ചതോടെ ആ ശ്രമം പരാജയപ്പെട്ടെന്നാണ് മൊഴി. അറസ്റ്റ് പ്രതീക്ഷിച്ചിരുന്ന ജോളി താമരശേരിയിലെത്തി അഭിഭാഷകനെ കാണുകയും പ്രതിരോധത്തിനുള്ള തന്ത്രങ്ങൾ സംബന്ധിച്ച് ചർച്ച നടത്തുകയും ചെയ്തിരുന്നു. അറസ്റ്റിലായയുടൻ കുറ്റസമ്മതം നടത്താതെ പിടിച്ചുനിൽക്കാൻ ശ്രമിച്ചത് അഭിഭാഷകന്റെ നിർദ്ദേശപ്രകാരമായിരുന്നു.

കൂടത്തായിയിലെ മരണങ്ങളിൽ സംശയങ്ങളും പരാതികളും ഉയർന്ന ഘട്ടത്തിൽ ജോളി അറസ്റ്റ് പ്രതീക്ഷിച്ചിരുന്നു. ആദ്യത്തേതായ അന്നമ്മയുടെ മരണം മകനും മുഖ്യപ്രതി ജോളിയുടെ ആദ്യഭർത്താവുമായ റോയി തോമസ് അറിഞ്ഞായിരുന്നെന്നാണ് മൊഴി. റോയി തോമസ് കടം വാങ്ങിയ പണം തിരിച്ചുചോദിച്ച് അന്നമ്മ നിരന്തരം ശല്യപ്പെടുത്തിയതിനെത്തുടർന്നായിരുന്നു കൊലപാതകം. പിതാവ് ടോം തോമസിന്റെ മരണവും റോയി അറിഞ്ഞിരുന്നോയെന്ന സംശയവും ഉണ്ട്. രണ്ടുപേരുടെയും മരണങ്ങളിലുള്ള പശ്ചാത്താപമായിരിക്കാം റോയിയെ മദ്യപാനിയാക്കിയതെന്നും അന്വേഷണ സംഘം കരുതുന്നു. ഒടുവിൽ മദ്യപാനത്തിന്റെ പേരിൽ റോയിയേയും വകവരുത്തി. പിന്നേയും തുടർന്നു ലഹരി നുരയാനുള്ള കൊലപാതകങ്ങൾ. ണെന്നു കരുതുന്നു. നിലവിൽ എല്ലാ പ്രതിരോധങ്ങളും അയഞ്ഞ് ജോളിയും മറ്റു രണ്ടു പ്രതികളും അന്വേഷണത്തോടു സഹകരിക്കുന്നുണ്ട്. ആറു കൊലപാതകങ്ങളും ചെയ്തതു താനാണെന്ന് ജോളി സമ്മതിച്ചതായാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

പ്രതികളെ ചോദ്യം ചെയ്യുന്നതു തുടരുകയാണ്. അറസ്റ്റിലായ മറ്റു പ്രതികൾക്കെതിരേയും ശക്തമായ തെളിവുണ്ടെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. ജോളിയുടെ ഭർത്താവ് ഷാജുവിനെ പ്രതിചേർക്കുന്ന കാര്യത്തിൽ തീരുമാനത്തിലെത്തിയിട്ടില്ല. സാഹചര്യത്തെളിവുകളിൽ ഊന്നിയാണ് അന്വേഷണം. ദൃക്സാക്ഷികളില്ലാത്തതും വർഷങ്ങൾക്കു മുമ്പുണ്ടായ മരണങ്ങൾ അന്വേഷിച്ച് തെളിവ് കണ്ടെത്തുന്നതും വലിയ വെല്ലുവിളിയാണ്. ഇതു കൊണ്ടാണ് ഷാജുവിനേയും മറ്റും പ്രതിയാക്കുന്നതിൽ വലിയ ജാഗ്രത കാട്ടുന്നത്. ജോളിയുടെ ഭൂതകാലം ചികഞ്ഞ് അന്വേഷണ സംഘം കട്ടപ്പനയിൽ എത്തിയിരുന്നു. ജോളി ചെറുപ്പകാലത്ത് കുഴപ്പക്കാരിയായിരുന്നില്ലെന്ന് കട്ടപ്പനയിലെ ഇവരുടെ വീടിന് സമീപമുള്ള അയൽവാസികളും നാട്ടുകാരും സ്‌കൂൾ അധികൃതരും പറയുന്നു. എന്നാൽ നെടുങ്കണ്ടം എം.ഇ.എസ് കോളജിലെ പ്രീഡിഗ്രിക്കാലം മുതൽ ജോളിയിൽ മാറ്റങ്ങൾ കണ്ടു തുടങ്ങി.

കോളേജ് ഹോസ്റ്റലിൽ നിന്നും സഹപാഠിയുടെ സ്വർണ്ണ കമ്മൽ മോഷ്ടിച്ചത് ഏവർക്കും അറിയാം. അന്വേഷണത്തിനൊടുവിൽ തൊണ്ടി സഹിതം ജോളിയെ പിടികൂടിതയോടെ കോളേജ് ഹോസ്റ്റലിൽ നിന്നും പുറത്താക്കി. പിന്നീട് വീട്ടിൽ നിന്നും നേരിട്ട് പോയി വരികയായിരുന്നു. മോഷണക്കഥ വിദ്യാർത്ഥികൾക്കിടയിൽ പാട്ടായതോടെ ജോളിയെ നാട്ടിൽ നിന്നും മാറ്റി. പാലായിലേക്ക് ജോളിയെ നീക്കാനായിരുന്നു ബന്ധുക്കളുടെ പദ്ധതി. എന്നാൽ പല കോളേജുകളിലും പ്രവേശനം ലഭിച്ചില്ല. തുടർന്ന് പാലായിലുള്ള പാരലൽ കോളേജായ സെന്റ് ജോസഫ് കോളേജിൽ ബി. കോമിന് ചേർന്നു. ക്ലാസിലെ ഏറ്റവും പിന്നിലെ ബഞ്ചിൽ നിശബ്ദയായിരുന്നു എപ്പോഴും ജോളി. രണ്ടോ മൂന്നോ പ്രണയബന്ധങ്ങൾ അന്നേ ജോളിക്കുണ്ടായിരുന്നു. ഒൻപതരയോടെയെ ക്ലാസ് ആരംഭിക്കുകയുള്ളൂവെങ്കിലും എട്ടേകാലോടെ ക്ലാസിൽ എത്തും. എന്നാൽ ക്ലാസ് തുടങ്ങിക്കഴിഞ്ഞാൽ അധികനേരം ആൾ ക്ലാസിലുണ്ടാവില്ല. സിനിമയ്ക്കും മറ്റുമായി കറക്കത്തിലായിരിക്കും ഏറിയ സമയവും.

കട്ടപ്പനയിലെ വീട്ടിൽ അറിയിക്കാതെ ദിവസങ്ങളോളം പാലായിൽ നിന്നും ജോളി കറങ്ങാൻ പോകറുണ്ടായിരുന്നു. 1992 മുതൽ 95 വരെ ഉണ്ടായിരുന്ന ക്ലാസിൽ രണ്ട് വർഷം മാത്രമായിരുന്നു ജോളി പഠിച്ചത്. ഹോസ്റ്റലിൽ എന്തോ പ്രശ്നം ഉണ്ടായതിനാൽ കോളേജിലും ജോളിക്ക് തുടരാനായില്ലെന്ന് അദ്ദേഹം പറയുന്നു. പിന്നീടാണ് ജോളിയും റോയി തോമസും തമ്മിലെ പ്രണയം തുടങ്ങുന്നത്. കല്യാണത്തിന് പോയപ്പോൾ മാത്യുവിന്റെ വീട്ടിൽ വച്ചാണ് ജോളിയെ കാണുന്നത്. മാത്യുവിന്റെ ബന്ധുവായിരുന്നു ജോളി. ഈ മാത്യുവിനേയും ജോളി കൊലപ്പെടുത്തി. 2002 ഓഗസ്റ്റ് 22 നായിരുന്നു ആദ്യ കൊലപാതകം. ആദ്യഭർത്താവ് റോയി തോമസിന്റെ മാതാവ് പൊന്നാമറ്റം അന്നമ്മയാണ് കൊല്ലപ്പെട്ടത്. 2008 ഓഗസ്റ്റ് 26 ന് റോയിയുടെ പിതാവ് പൊന്നാമറ്റം ടോം തോമസ് കൊല്ലപ്പെട്ടു. 2011 സെപ്റ്റംബർ 30 ന് റോയി തോമസ് കൊല്ലപ്പെട്ടു.

റോയിയുടെ ശരീരത്തിൽ സയെനെഡിന്റെ അംശം കണ്ടെത്തിയെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. 2014 ഫെബ്രുവരി 24 നായിരുന്നു നാലാമത്തെ കൊലപാതകം. ആദ്യം കൊല്ലപ്പെട്ട അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയിലായിരുന്നു ഇത്തവണ ഇര. റോയിയുടെ മരണത്തിൽ സംശയം ഉന്നയിക്കുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്ത വ്യക്തിയായിരുന്നു മാത്യു. മദ്യത്തിൽ സയെനെഡ് കലർത്തി നൽകിയെന്നാണു ജോളിയുടെ മൊഴി. കൃത്യം നടപ്പാക്കുന്നതിന് രണ്ട് ദിവസം മുമ്പും ഇരുവരും ഒരുമിച്ച് മദ്യപിച്ചിരുന്നു. ടോം തോമസിന്റെ സഹോദരൻ സക്കറിയുടെ വീട്ടിൽ, 2014 മെയ്‌ മൂന്നിനായിരുന്നു അഞ്ചാമത്തെ കൊലപാതകം. സക്കറിയയുടെ മകൻ ഷാജുവിന്റെ ഇളയ മകൾ പത്തു മാസം മാത്രം പ്രായമുള്ള ആൽെഫെൻ ഷാജുവാണ് അന്നു കൊല്ലപ്പെട്ടത്. കുട്ടിക്ക് ഇറച്ചിക്കറിയിൽ മുക്കിയ ബ്രഡ് ജോളി കൊടുക്കുന്നതു കെണ്ടന്നു ദൃക്സാക്ഷി മൊഴിയുണ്ട്. 2016 ജനുവരി 11 നായിരുന്നു ആറാമത്തെ കൊലപാതകം.

ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ സിലിയാണു കൊല്ലപ്പെട്ടത്. ദന്താശുപത്രിയിൽവച്ച് ഗുളികയിൽ സയെനെഡ് പുരട്ടി സിലിക്ക് നൽകിയെന്നാണു പ്രതിയുടെ മൊഴി. ജോളിയുടെ മടിയിൽ കിടന്നായിരുന്നു സിലിയുടെ മരണം. സിലിയുടെ മരണശേഷം കൃത്യം ഒരു കൊല്ലം കഴിഞ്ഞപ്പോൾ പ്രതി ജോളി ഷാജുവിനെ വിവാഹം കഴിക്കുകയും ചെയ്തു. കുടത്തായിക്കാരെ എൻഐടിയിലെ അദ്ധ്യാപികയെന്ന് പറഞ്ഞാണ് ജോളി പറ്റിച്ചിരുന്നത്. എന്നാൽ, ജോളിക്ക് ബികോം യോഗ്യത പോലുമില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. എൻഐടി പ്രൊഫസറാണ് താൻ എന്നാണ് ജോളി എല്ലാവരെയും വിശ്വസിപ്പിച്ചിരുന്നത്. കരിയർ കൗൺസിലിങ്ങിനായി അയൽവാസികൾ ജോളി ടീച്ചറെ സമീപിച്ചിരുന്നു. ജോളി എന്നും മറ്റുള്ളവരുടെ മുൻപിൽ സ്വന്തം ജീവിതമാണ് ഉദാഹരണമായി പറഞ്ഞിരുന്നതെന്നും നാട്ടുകാർ ഓർമിച്ചു. റോയിച്ചായൻ മരിച്ച ശേഷവും ജോലി ഉള്ളതുകൊണ്ടല്ലേ താൻ പിടിച്ചു നിൽക്കുന്നതെന്ന് ജോളി പറഞ്ഞതായി അയൽവാസി സറീന പറയുന്നു.

സറീനയുടെ മകൾ പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞപ്പോൾ ഉപദേശം തേടിയെത്തിയത് ജോളിയുടെ അടുത്തേക്കായിരുന്നു. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനായ ടോം തോമസിനോടും അദ്ധ്യാപികയായിരുന്ന അന്നമ്മയോടും ഉണ്ടായിരുന്ന സ്നേഹവും ആദരവും നാട്ടുകാർക്ക് ജോളിയോടും ഉണ്ടായിരുന്നതായും സറീന പറഞ്ഞു. ഒരു കാലത്ത് പെൺകുട്ടികളെ പഠനത്തെ കുറിച്ചും ജോലി നേടുന്നതിനെ കുറിച്ചും ഉപദേശിച്ചിരുന്ന ജോളിയെ ഇപ്പോൾ ഏവരും കാണുന്നതുകൊലപാതകം ലഹരിയായി തീർന്ന കൊലയാളിയായാണ്. ഒരു ഡപ്പയിൽ സയനൈഡ് എപ്പോഴും കൈയിൽ കൊണ്ട് നടന്നാണ് കൊലപാതകങ്ങൾ നടത്തിയിരുന്നതെന്ന് ജോളി മൊഴി നൽകിയതായി ക്രൈം ബ്രാഞ്ച് വെളിപ്പെടുത്തി.ജോളിക്ക് മാനസികാസ്വാസ്ഥ്യം ഒട്ടുമില്ലെന്നും സയനൈഡിനെ കുറിച്ച് വിശദമായി പഠിച്ച ശേഷമാണ് കൊലപാതകങ്ങൾ നടത്തിയതെന്നും എസ്‌പി കെ.ജി സൈമൺ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP