Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കാർ സ്റ്റാർട്ട് ചെയ്തതിന് പിന്നാലെ ഉയർന്നത് കരിയുന്ന മണം; പരിശോധിച്ചപ്പോൾ ഞെട്ടിയത് ദമ്പതികൾ; അണ്ണാൻ കാറിന്റെ ബോണറ്റിൽ ശേഖരിച്ച് വച്ചിരുന്നത് 200ൽ അധികം വാൽനട്ടുകളും ഉണങ്ങിയ പഴങ്ങളും

കാർ സ്റ്റാർട്ട് ചെയ്തതിന് പിന്നാലെ ഉയർന്നത് കരിയുന്ന മണം; പരിശോധിച്ചപ്പോൾ ഞെട്ടിയത് ദമ്പതികൾ; അണ്ണാൻ കാറിന്റെ ബോണറ്റിൽ ശേഖരിച്ച് വച്ചിരുന്നത് 200ൽ അധികം വാൽനട്ടുകളും ഉണങ്ങിയ പഴങ്ങളും

മറുനാടൻ മലയാളി ബ്യൂറോ

പിറ്റ്‌സ്ബർഗ്: പുറത്ത് പോകാൻ കാർ സ്റ്റാർട്ട് ചെയ്തതിന് പിന്നാലെ കരിയുന്ന മണം വന്നപ്പോൾ ദമ്പതികൾ ഇറങ്ങി പരിശോധിച്ചപ്പോള് കണ്ടത് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ. വരാൻ പോവുന്ന മഞ്ഞുകാലത്തേക്ക് ഒരു അണ്ണാൻ കാറിന്റെ ബോണറ്റിൽ ശേഖരിച്ച് വച്ചിരുന്നത് 200ൽ അധികം വാൽനട്ടുകളും മറ്റ് ഉണങ്ങിയ പഴങ്ങളുമായിരുന്നു. അമേരിക്കയിലെ പിറ്റ്‌സ്ബർഗിലാണ് സംഭവം നടന്നത്. ക്രിസ് പെർസിക് എന്ന യുവാവിന്റെ കാറിലായിരുന്നു അണ്ണാൻ മഞ്ഞുകാലത്തേക്കുള്ള മുന്നൊരുക്കങ്ങൾ ചെയ്തത്. ക്രിസിന്റെ ഭാര്യ വാഹനം ഓടിക്കുന്നതിനിടയിൽ കാറിൽ എന്തോ കരിയുന്നത് പോലെയുള്ള മണം കിട്ടയതിന് പിന്നാലെയാണ് കാർ പരിശോധിച്ചത്. ബോണറ്റ് വൃത്തിയാക്കാൻ ഇവർ തന്നെ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ ദമ്പതികൾ മെക്കാനിക്കിന്റെ സഹായം തേടുകയായിരുന്നു.

പഴങ്ങളെല്ലാം പുല്ല് കൊണ്ട് പൊതിഞ്ഞാണ് സൂക്ഷിച്ചിരുന്നത്. റേഡിയേറ്ററും ബാറ്ററിയും തുടങ്ങി ബോണറ്റിലെ ഒരു ഭാഗവും ഒഴിവാക്കാതെയായിരുന്നു അണ്ണാന്റെ തയ്യാറെടുപ്പുകൾ. വീടിന് സമീപമുള്ള പാർക്കിംഗിന് ചുറ്റുമുള്ള മരങ്ങളിൽ അണ്ണാനുകളെ കണ്ടിട്ടുണ്ടെങ്കിലും ഇത്തരമൊരു സംഭവം പ്രതീക്ഷിച്ചിരുന്നില്ലെന്ന് ദമ്പതികൾ പറയുന്നു. ശേഖരിച്ച് വച്ചിരുന്ന പുല്ലുകൾ ഉണങ്ങാത്തത് നന്നായെന്നും അല്ലെങ്കിൽ കാറിന് തന്നെ തീപ്പിടിച്ചേനെയെന്ന് ദമ്പതികൾ പറഞ്ഞു. മണിക്കൂറുകൾ എടുത്താണ് കാർ പൂർണമായും വൃത്തിയാക്കിയത്. അണ്ണാന്റെ കരുതൽ ശേഖരം വാരിക്കളയുന്നതിൽ വിഷമമുണ്ട് പക്ഷേ ഞങ്ങൾക്ക് ഈ കാർ മാത്രമാണുള്ളതെന്നാണ് ദമ്പതികളുടെ പ്രതികരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP